കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കു വകയിരുത്തിയിരിക്കുന്നത് 5.94 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഇത് 5.25 ലക്ഷം കോടിയായിരുന്നു; ഏകദേശം 13 ശതമാനത്തിന്റെ വർധന. പ്രതിരോധ സേനകളുടെ നവീകരണം, ആയുധ സംഭരണം എന്നിവയ്ക്കായി 1.62 ലക്ഷം കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണ ഇത് 1.52 ലക്ഷം കോടിയായിരുന്നു. സേനാംഗങ്ങളുടെ ശമ്പളമടക്കമുള്ള ചെലവുകൾക്കായി 2.70 ലക്ഷം കോടി വകയിരുത്തി. 1.38 ലക്ഷം കോടിയാണ് പെൻഷൻ നൽകാനായി നീക്കിവച്ചിരിക്കുന്നത്. ബജറ്റിൽ വകയിരുകത്തിയ തുക പ്രതിരോധ സേനയ്ക്ക് എങ്ങനെയാകും പ്രയോജനപ്പെടുക? ആയുധങ്ങളടക്കം എന്തൊക്കെയാകും കര–നാവിക–വ്യോമ സേനയുടെ പ്രധാന ആവശ്യങ്ങൾ? അതിർത്തി മേഖലയിൽ ഇന്ത്യ ജാഗ്രത ശക്തമാക്കുക എങ്ങനെയാകും? പരിശോധിക്കാം.
HIGHLIGHTS
- പ്രതിരോധ മേഖലയിലേക്കു വകയിരുത്തിയ തുകയ്ക്ക് 13% വർധന
- വഴിയൊരുങ്ങുക രാജ്യാന്തര അതിർത്തികളിലെ റോഡുകളുടെ അടക്കം അടിസ്ഥാന സൗകര്യ വികസനത്തിന്