വ്യോമാക്രമണങ്ങളും പീരങ്കി വെടിവയ്പ്പും ആരംഭിച്ചതായി ഇസ്രായേൽ സൈന്യം
വെടിനിർത്തൽ താൽക്കാലിക വിരാമം വെള്ളിയാഴ്ച പ്രാദേശിക സമയം 7 മണിക്ക് (05:00 GMT) കാലഹരണപ്പെട്ടു
Image Credit: IDF twitter( X) platform
Mail This Article
×
ADVERTISEMENT
ഇസ്രയേലും ഹമാസുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള സമയപരിധി കഴിഞ്ഞു. വടക്കൻ ഗാസ മുനമ്പിലുള്പ്പെടെ സ്ഫോടനങ്ങളും വെടിയൊച്ചകളും വീണ്ടും ആരംഭിച്ചു. സൈനിക ഡ്രോണുകളും യുദ്ധവിമാനങ്ങളും പറന്നുയരുന്നതായും റിപ്പോർട്ടുകള്. യുദ്ധവിമാനങ്ങൾ നിലവിൽ ഗാസ മുനമ്പിലെ ഹമാസിന്റെ ലക്ഷ്യങ്ങൾ ആക്രമിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ യുദ്ധം പുനരാരംഭിക്കുകയാണെന്നും ഇസ്രായേൽ വ്യക്തമാക്കി അരമണിക്കൂറുകൾക്കകം യുദ്ധവിമാനങ്ങൾ പറന്നുയർന്നു.
എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരുടേയും വ്യാഴാഴ്ച കൈമാറ്റം ചെയ്തതിനെ തുടർന്ന് ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ ഈ രാജ്യങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.
1 / 4
ഇസ്രായേൽ ഹമാസ് ഉടമ്പടി ഒരുദിവസം കൂടി നീളുമെന്ന രീതിയിൽ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് നൽകിയിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിക്കുകയും ചെയ്തിരുന്നു. പക്ഷേ അവസാന മിനിറ്റുകളിൽ, ഗാസയിൽ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്ന തിനെത്തുടർന്ന് കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് ഹമാസുമായുള്ള ഉടമ്പടി അവസാനിപ്പിക്കുന്നതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിക്കുകയായിരുന്നു. Image Credit:Anas-Mohammed/shutterstock
2 / 4
വ്യാഴാഴ്ച വരെ, നവംബർ 24 ന് വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം ഗാസയിൽ തടവിലാക്കിയ 110 ബന്ദികളെ മോചിപ്പിച്ചു, അതേസമയം ഇസ്രായേൽ 240 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു. അവരിൽ എഴുപത്തിയെട്ട് പേർ ഇസ്രായേൽ സ്ത്രീകളും കുട്ടികളുമാണ്. Image Credit: Anas-Mohammed/Shutterstock
3 / 4
ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം, ഇസ്രായേലിന്റെ തിരിച്ചടിയിൽ 6,000 കുട്ടികൾ ഉൾപ്പെടെ 14,800ലധികം പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പറയുന്നു. Image Credit: Anas-Mohammed/Shutterstock
4 / 4
ഒക്ടോബർ 7 ന് ശേഷം ആന്റണി ബ്ലിങ്കൻ മിഡിൽ ഈസ്റ്റിൽ പര്യടനം നടത്തിയത് മൂന്ന് തവണയാണ്. നിരപരാധികളായ ഗസാൻ സിവിലിയന്മാരെ സംരക്ഷിക്കാൻ ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് ടെൽ അവീവിൽ മാധ്യമപ്രവർത്തകരോട് ബ്ലിങ്കൻ പറഞ്ഞിരുന്നു. ഗാസയിലെ സാധാരണ പൗരന്മാരെ സംരക്ഷിക്കണമെന്ന് ബ്ലിങ്കെൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് പോരാട്ടം പുനരാരംഭിക്കുന്നത്. Image Credit: IDF(x)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.