ADVERTISEMENT

സൈനികപരമായി അതീവ തന്ത്രപ്രാധാന്യമുള്ളതാണ് സിയാച്ചിൻ മേഖല. 1984ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഇവിടെ നടന്ന യുദ്ധം ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെന്ന പേര് സിയാച്ചിനു നേടിക്കൊടുത്തു. കടുത്ത തണുപ്പും ഹിമവും അതീവ ദുഷ്‌കര സാഹചര്യങ്ങളുള്ള മേഖലയാണ് സിയാച്ചിൻ. ഇവിടം സംരക്ഷിക്കാനായി മിലിട്ടറി ഔട്‌പോസ്റ്റുകൾ രാജ്യം സ്ഥാപിച്ചിട്ടുണ്ട്. സിയാച്ചിനിൽ സേവനം നിർവഹിക്കുക എന്നത് വലിയ പെരുമയായി സൈനികർ കാണാറുണ്ട്.

സിയാച്ചിനിൽ ആദ്യമായി നിയമിതയായിരിക്കുകയാണ് ഒരു വനിതാ സൈനിക മെഡിക്കൽ ഓഫിസർ .ക്യാപ്റ്റൻ ഗീതിക കൗളാണ് ആ ഓഫിസർ. സ്‌നോ ലെപേഡ് ബ്രിഗേഡിന്റെ ഭാഗമായ ഗീതിക സിയാച്ചിൻ ബാറ്റിൽ സ്‌കൂളിലെ കഠിനപരിശീലനത്തിനു ശേഷമാണ് ഇങ്ങോട്ടേക്ക് നിയമിതയായത്. സിയാച്ചിനിലെത്തുന്ന രണ്ടാമത്തെ വനിതാ കരസേനാംഗമാണ് ഗീതിക. കഴിഞ്ഞ ജൂണിൽ എൻജിനീയറിങ് ഓഫിസറായ ക്യാപ്റ്റൻ ശിവ ചൗഹാൻ സിയാച്ചിനിലെ ആദ്യ വനിതാ സൈനിക ഓഫിസറായി ചരിത്രം സൃഷ്ടിച്ചിരുന്നു.

പ്രവചിക്കാനാകാത്ത കാലാവസ്ഥയും പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങളുമൊക്കെ സിയാച്ചിനിലുണ്ട്.മഞ്ഞിടിച്ചിലിലും മറ്റുമായി 869 ഇന്ത്യൻ സൈനികർ 1984 മുതലുള്ള കാലയളവിൽ ഇവിടെ മരിച്ചിട്ടുണ്ട്

76 കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമുള്ള മേഖലയാണ് സിയാച്ചിൻ. ഹിമാലയത്തിന്റെ കിഴക്കൻ കരകോറം റേഞ്ചിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.കൊടുമുടികളിൽ മൈനസ് 60 ഡിഗ്രി വരെയൊക്കെ താപനിലയെത്താറുണ്ട്. അതീവ ക്ഷമത വേണ്ട സേവനത്തിനായി  സിയാച്ചിൻ ബാറ്റിൽ സ്‌കൂളിൽ സൈനികർക്കു ശക്തമായ പരിശീലനമാണ് ഒരുക്കുന്നത്. വർഷംതോറും ആയിരക്കണക്കിനു സൈനികർക്കാണു പരിശീലനം. മഞ്ഞുമല കയറ്റം, ഹിമാനികളിലെ ജീവിതം, ഗുഹകളിലെ ജീവിതം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പരിശീലന പരിപാടിയാണിത്.

സിയാച്ചിനിൽ സൈന്യത്തെ നിലനിർത്താനായി ഒരു ദിവസം കോടിക്കണക്കിനു രൂപയാണ് ഇന്ത്യ ചെലവാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com