ADVERTISEMENT

അമേരിക്കൻ വെല്ലുവിളികളെ നേരിടാൻ പ്രതിരോധ വിപണിയിലെ അത്യാധുനിക ആയുധം എസ്–400 ഇറാൻ ചോദിച്ചെങ്കിലും റഷ്യ നൽകില്ലെന്ന് അറിയിച്ചു. റഷ്യയുടെ എസ്–400 വാങ്ങുന്നതിനെതിരെ ഇന്ത്യ, ഈജിപ്ത് രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ഇറാനും റഷ്യയുടെ എസ്–400 ചോദിച്ചത്.

 

എന്നാൽ അമേരിക്ക ശത്രു രാജ്യമായിട്ടു പോലും ഇറാനു എസ്–400 നൽകാൻ റഷ്യ തയാറാകാത്തതിനു പിന്നിൽ മറ്റു ചില കാരണങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇറാനു എസ്–400 ലഭിക്കുന്നതോടെ പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം തകരുമെന്നാണ് റഷ്യൻ വക്താവ് പറഞ്ഞത്. എന്നാൽ ഈ നീക്കത്തിനു പിന്നിൽ റഷ്യയ്ക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.

 

അതേസമയം, ഇറാന്റെ ആവശ്യം തള്ളാൻ കാരണം മറ്റു ചില കാരണങ്ങളാണെന്നാണ് പ്രതിരോധ മേഖലയിലെ നിരീക്ഷകര്‍ പറയുന്നത്. ഇറാന് എസ്–400 നൽകുന്നതോടെ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും റഷ്യയുമായി പിണങ്ങും. സൗദി അറേബ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ എസ്–400 വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഇറാനു എസ്–400 നല്‍കിയാൽ കൂടുതൽ രാജ്യങ്ങൾ റഷ്യയെ ഒഴിവാക്കി അമേരിക്കയിൽ നിന്ന് ആയുധം വാങ്ങും. ഇതൊഴിവാക്കാനുള്ള പുടിന്റെ നീക്കമാണിതെന്നാണ് അറിയുന്നത്. 

 

റഷ്യയുടെ മറ്റു ചില പ്രതിരോധ സംവിധാനങ്ങളാണ് ഇറാൻ ഇപ്പോൾ ഉപയോഗിക്കുന്നത്. റഷ്യയുടെ തന്നെ എസ്–300 പ്രതിരോധ സംവിധാനം ഇറാന്റെ കൈവശമുണ്ട്. 2016 നവംബറിലാണ് എസ്–300 ഇറാനിൽ സ്ഥാപിച്ചത്. ഇതോടൊപ്പം യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും റഷ്യയിൽ നിന്നു വാങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com