ADVERTISEMENT

പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലുകൾ ഘടിപ്പിക്കുന്നു. റഷ്യൻ നിർമിത 40 സുഖോയ് പോർവിമാനങ്ങളിൽ എത്രയും വേഗം ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സംവിധാനം നടപ്പിലാക്കാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്.

 

ആകാശമാർഗമുള്ള ആക്രമണത്തിനു മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ട് 2020 ഡിസംബറിനു മുൻപ് പദ്ധതി പൂർത്തിയാക്കാൻ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനും ബ്രഹ്മോസ് ഏറോസ്പേസിനും നിർദ്ദേശം നൽകി. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ പരീക്ഷണ വിക്ഷേപണങ്ങൾ നേരത്ത തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

 

യുദ്ധവിമാനത്തിൽ ആണവസജ്ജമായ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സേനയുടെ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പരീക്ഷണ വിജയങ്ങൾ നിർണായകമായിരുന്നു. 2016 ലാണ് ലോകത്തിലെ ഏറ്റവും വേഗമുളള ബ്രഹ്മോസ് മിസൈൽ സുഖോയില്‍ നിന്ന് പരീക്ഷിക്കാൻ തീരുമാനിച്ചത്.

 

നിലവിൽ 40 സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിക്കുകയാണ് ലക്ഷ്യം. കര, കടൽ മാർഗമുള്ള യുദ്ധഭീഷണി തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ സേനയുടെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്.

 

നിലവിൽ, 240 സുഖോയ് 30 എംകെഐ വിമാനങ്ങളാണു വ്യോമസേനയ്ക്കുള്ളത്. ശബ്ദത്തേക്കാൾ 3 മടങ്ങു വേഗത്തിൽ കുതിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി 290 കിലോമീറ്ററാണ്. ബ്രഹ്മോസ് ഘടിപ്പിക്കാൻ യുദ്ധവിമാനത്തിൽ അതിസങ്കീർണ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ എൻജിനീയർമാരാണ് ഈ പദ്ധതിക്കു നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com