ADVERTISEMENT

ജൂൺ ആറിന് യെമനിലെ ഹൂതികൾ അമേരിക്കയുടെ നിരീക്ഷണ ആളില്ലാ വിമാനം, ജനറൽ അറ്റോമിക്സ് എം.ക്യു.-9 റീപ്പർ തകർത്തത് ഇറാന്റെ മിസൈൽ ഉപയോഗിച്ചാണെന്ന് പെന്റഗൺ. കരയിൽ നിന്ന് വായുവിലേക്ക് പ്രയോഗിക്കാവുന്ന എസ്എ–6 ഇറാനിയൻ മിസൈലാണ് ഡ്രോണിനെ തകർത്തതെന്നും പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.

 

ഹൂതികളുടെ പ്രതിരോധത്തിനും ആക്രമണത്തിനും വേണ്ട സഹായം നൽകുന്നത് ഇറാനാണ്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും നഗരങ്ങളും ആക്രമിക്കാൻ ഡ്രോണുകളും മിസൈലുകളും നിർമിച്ചു നൽകുന്നത് ഇറാനിലെ എൻജിനീയർമാരാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ആഴ്ച സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് വന്ന ക്രൂസ് മിസൈലിന് പിന്നിൽ ഇറാനാണെന്ന് സൗദി സേന ആരോപിച്ചിരുന്നു.

 

ജൂൺ 13ന് ഒമാന്‍ ഉള്‍ക്കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ ഡ്രോണുകൾക്കു നേരെ ആക്രമണം നടത്തിയതും ഇറാന്‍ മിസൈലാണെന്ന് പെന്റഗൺ റിപ്പോർട്ടിലുണ്ട്. പരിഷ്കരിച്ച എസ്എ–7 മിസൈൽ ഉപയോഗിച്ചാണ് കടലിൽ നിരീക്ഷണം നടത്തുകയായിരുന്നു റീപ്പർ ഡ്രോണുകളെ തകർക്കാൻ ശ്രമിച്ചത്. 

 

ആക്രമണത്തിനിരയായ ടാങ്കറുകള്‍ക്കു സമീപത്തുണ്ടായിരുന്ന ഇറാന്റെ ബോട്ട് നിരീക്ഷിച്ച അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാവിലെ 6.20 നാണ് ‍ഡ്രോണുകൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ഡ്രോണിനെ ലക്ഷ്യമിട്ടെത്തിയ മിസൈൽ ഒരു കിലോമീറ്റർ അടുത്തുവച്ച് തന്നെ തകർന്നു വീണെന്നും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com