ADVERTISEMENT

ഒരു രാജ്യം തന്നെ അബദ്ധവശാൽ സ്വന്തം വിമാനങ്ങളെ വെടിവച്ചിടുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിനു പുറമെയാണ് ശത്രുക്കളുടെ വിമാനമാണെന്ന് കരുതി അബദ്ധത്തിൽ യാത്രാവിമാനങ്ങൾ വെടിവച്ചിടുന്നതും. ഈ അബദ്ധം അമേരിക്കയ്ക്കും യുക്രെയ്നും ഇന്ത്യക്കും പാക്കിസ്ഥാനും വരെ സംഭവിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധത്തിൽ മുന്നിൽനിൽക്കുന്ന ലോകശക്തികളായ രാജ്യങ്ങൾക്ക് പോലും ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്

 

യാത്രാവിമാനം മിസൈലേറ്റു വീഴുന്ന സംഭവം നിരവധി തവണ ഉണ്ടായിട്ടുണ്ട്. 2014 ൽ മലേഷ്യൻ വിമാനം മിസൈലേറ്റു തകർന്നുവീണത് യുക്രെയ്നിൽ. അതിനു മുൻപേ യുക്രെയ്ൻ സൈന്യം അയച്ച മിസൈലേറ്റ് റഷ്യൻ വിമാനവും വീണു. 

 

2014: കിഴക്കൻ യുക്രെയ്‌നു മീതെ പറക്കുകയായിരുന്ന മലേഷ്യൻ വിമാനം മിസൈലേറ്റു തകർന്നു. വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു. യുക്രെയ്ൻ സർക്കാരിനെതിരെ സായുധകലാപം നടത്തുകയായിരുന്ന റഷ്യൻ അനുകൂല വിമതർ അയച്ച മിസൈലാണു വിമാനം വീഴ്ത്തിയതെന്ന് നെതർലൻഡ്‌സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

 

2001: യുക്രെയ്ൻ സൈന്യം സൈനിക പരിശീലനത്തിനിടെ അയച്ച മിസൈൽ ഏറ്റ് സൈബീരിയ എയർലൈൻസ് വിമാനം കടലിൽ തകർന്നുവീണു. 78 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ഇസ്രയേൽ പൗരന്മാർ. യുക്രെയ്ൻ പിന്നീട് ഇസ്രയേലിനു നഷ്ടപരിഹാരം നൽകി.

 

1988: പേർഷ്യൻ ഗൾഫിനു മീതെ പറക്കുകയായിരുന്ന ഇറാൻ വിമാനം യുഎസ് യുദ്ധക്കപ്പലിൽനിന്ന് അയച്ച മിസൈലേറ്റു തകർന്നു. 290 പേരും കൊല്ലപ്പെട്ടു. എഫ് 14 പോർവിമാനമാണെന്നു തെറ്റിദ്ധരിച്ചാണ് എയർബസ് വിമാനം വീഴ്ത്തിയതെന്നു യുഎസ് പറഞ്ഞു. 8 വർഷത്തിനു ശേഷമാണു യുഎസ് നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചത്.  

 

1983: സോവിയറ്റ് സൈന്യം ദക്ഷിണ കൊറിയൻ എയർലൈൻസ് വിമാനം വീഴ്ത്തി. വിമാനം വഴി മാറി സോവിയറ്റ് വ്യോമപരിധിയിൽ പ്രവേശിച്ചതാണു പ്രകോപനം. 269 പേരും കൊല്ലപ്പെട്ടു.

 

2019: ഇന്ത്യൻ വ്യോമസേന കശ്മീരിൽ സ്വന്തം ഹെലികോപ്റ്റർ വെടിവച്ചു വീഴ്ത്തി

2003: ഇറാഖ് യുദ്ധത്തിനിടെ യുഎസ് മിസൈൽ ബ്രിട്ടിഷ് വിമാനം വെടിവച്ചു വീഴ്ത്തി

1994: യുഎസ് വ്യോമസേന 2 യുഎസ് ആർമി ഹെലികോപ്റ്ററുകൾ വെടിവച്ചു

1956: യുഎസ് ജെറ്റ് സ്വയം വെടിവച്ചു തകർന്നു

1943: യുഎസ് സൈന്യം സിസിലിയിൽ സ്വന്തം വിമാനം വെടിവച്ചിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com