ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണ വൈറസിനു കീഴടങ്ങിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോർട്ട് ചെയ്ത കൊറോണവൈറസ് ഇതിനകം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ചൈന, ജപ്പാൻ തുടങ്ങി ലോകശക്തികൾ പോലും കൊറോണവൈറസിനെ നേരിടാനുള്ള വഴികൾ തേടുകയാണ്. എന്നാൽ, ഒരു മഹാമാരിയെ നേരിടാനുള്ള മുന്നൊരുക്കങ്ങളൊന്നും നടത്താത്ത രാജ്യങ്ങൾ കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും ആറ്റംബോംബുകളും സജ്ജമാക്കി വച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 

ലോകത്തെ ആണവ ശക്തികൾ അവരുടെ ആറ്റോമിക് ആയുധപ്പുരകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് കാണിക്കുന്നുത്. ഇതിൽ കൊറോണ കാരണം കൂടുതൽ പേർ മരിച്ച അമേരിക്ക തന്നെയാണ് മുന്നിൽ. യുഎസ് ഒരു പ്രധാന ആയുധ നിയന്ത്രണ ഉടമ്പടിയിൽ നിന്ന് പുറത്തുകടന്ന് തന്ത്രപരമായി ആയുധങ്ങൾ നിർമ്മിച്ച് വിന്യസിക്കുകയാണ്.

 

ആണവായുധങ്ങൾ നിർത്തലാക്കാനുള്ള രാജ്യാന്തര പ്രചാരണത്തിന്റെ (ഐസി‌എ‌എൻ) പുതിയ പ്രബന്ധത്തിൽ ഒൻപത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ 13,000-ത്തിലധികം ആണവായുധങ്ങൾക്കായി 2019 ൽ 7290 കോടി ഡോളർ ( ഏകദേശം 5.49 ലക്ഷം കോടി രൂപ) ചെലവഴിച്ചു. ഇതിൽ അമേരിക്ക ചെലവിട്ടത് 3540 കോടി ഡോളർ (ഏകദേശം 2.66 ലക്ഷം കോടി രൂപ) വരും. ഇത് ആഗോള കണക്കിന്റെ പകുതിയോളം വരും.

 

എന്നാൽ, ഈ രാജ്യങ്ങളെയൊന്നും കോവിഡ് -19 ൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്ന് ഐസി‌എൻ ചൂണ്ടിക്കാട്ടി. ആഗോള മഹാമാരിക്കിനിടയിൽ ആണവായുധങ്ങൾ ലോകത്തിന് സുരക്ഷ നൽകുന്നില്ലെന്ന് മുൻപത്തേക്കാളും വ്യക്തമാണെന്ന് റിപ്പോർട്ടിന്റെ പ്രധാന രചയിതാവ് അലീഷ്യ സാണ്ടേഴ്‌സ്-സാക്രെ പറഞ്ഞു. അമേരിക്കയിൽ കൊറോണ ടെസ്റ്റിന് വേണ്ട കിറ്റുകളോ ജീവൻ രക്ഷാ മരുന്നുകളോ ഇല്ലെന്നും ലോകം കണ്ടറിഞ്ഞതാണ്.

 

2018 നും 2019 നും ഇടയിൽ ലോകത്തിന്റെ 7100 കോടി ഡോളറിന്റെ ആണവച്ചെലവിൽ സിംഹഭാഗവും യുഎസ് സംഭാവന ചെയ്തു. 580 കോടി ഡോളർ അധിക ചെലവായി. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് ആഗോള സൈനിക ചെലവിന്റെ യുഎസ് വിഹിതത്തേക്കാൾ കൂടുതലാണ്. ഇത് 2019ൽ 38 ശതമാനമായിരുന്നു.

 

ഐസിഎഎൻ റിപ്പോർട്ട് പ്രകാരം റഷ്യയുടെ കയ്യിൽ അമേരിക്കയേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഉണ്ടായിരുന്നു എന്നാണ്.  2019 അവരുടെ കയ്യിൽ 850 കോടി ഡോളറിന്റെ ആണവായുധങ്ങൾ ഉണ്ടായിരുന്നു‍. ചൈന 1050 കോടി ഡോളർ, യുകെ. 890 കോടി ഡോളറും ആണവായുധങ്ങൾക്കായി ചെലവിട്ടു.

 

ആണവായുധ ശേഖരം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളിൽ പരിഭ്രാന്തരായ ചൈനയും നിർമ്മാണം കൂട്ടി. ആഗോള ആണവയുദ്ധത്തിന് കാരണമാകുന്ന യൂറോപ്പിലെ ഇടത്തരം ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചുള്ള ഭയം 1987 ലെ ഐ‌എൻ‌എഫ് ആയുധ നിയന്ത്രണ ഉടമ്പടിയിലേക്ക് നയിച്ചു. അത്തരം ആയുധങ്ങൾ ഭൂഖണ്ഡത്തിൽ നിന്ന് നിരോധിച്ചു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കഴിഞ്ഞ വർഷം കരാറിൽ നിന്ന് പുറത്തുപോയി. റഷ്യ ഇത് ലംഘിക്കുകയാണെന്ന് അവർ ഔദ്യോഗികമായി അവകാശപ്പെട്ടു. പക്ഷേ തെളിവുകളൊന്നും നൽകിയില്ല. ചൈന പോലുള്ള മറ്റ് ആണവ ശക്തികൾക്ക് ഇത് ബാധകമല്ലാത്തതിനാൽ ഐ‌എൻ‌എഫ് കാലഹരണപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ വാദിച്ചു.

English Summary: Pity they don’t work against Covid-19: US drives RECORD global spending on atomic weapons, report shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com