ADVERTISEMENT

(എൽ‌എസി) ഇരു ആണവ രാജ്യങ്ങളും വർധിച്ചുവരുന്ന പിരിമുറുക്കത്തിനും ശക്തിപ്പെടുത്തലിനുമിടയിൽ, തിങ്കളാഴ്ച ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) യുദ്ധവിമാനങ്ങൾ 30-35 കിലോമീറ്റർ ചുറ്റളവിൽ പറന്നുയർന്നു. സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോടു ചേർന്നു ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെ ചൈനയുടെ 2 യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പറന്നു. അതിർത്തിയോടു ചേർന്നുള്ള ഹതൻ, ഗർഗുൻസ വ്യോമതാവളങ്ങളിൽ ചൈനയുടെ 12 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണവ.

അതേസമയം, ചൈനയുടെ വ്യോമ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സേനാ വൃത്തങ്ങൾ പറഞ്ഞു. സുഖോയ് 30 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വ്യോമതാവളങ്ങളിൽ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ പാംഗോങ് ട്സോ തടാകം, ഗൽവാൻ താഴ്‌വര എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.

എഎൻഐ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് സൈന്യം 10-12 ഓളം യുദ്ധവിമാനങ്ങൾ ഇപ്പോൾ ഹതൻ, ഗർഗുൻസ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും അവർ ഇന്ത്യൻ പ്രദേശത്തിനടുത്തായി പറന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നുമാണ്. ഹതൻ, ഗർഗുൻസ എന്നിവിടങ്ങളിലെ രണ്ട് വ്യോമതാവളങ്ങൾ എൽ‌എസിയിൽ നിന്ന് 100-150 കിലോമീറ്റർ അകലെയാണ്.

കിഴക്കൻ ലഡാക്കിലെ തർക്ക പ്രദേശങ്ങൾക്ക് സമീപം പീരങ്കികളും യുദ്ധ വാഹനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇരു രാജ്യങ്ങളുടെയും സൈന്യം നീങ്ങിയതോടെ എൽ‌എസിയിലെ പിരിമുറുക്കം വർധിച്ചു. ഇതിനിടെ, അതിർത്തിയിലെ താവളങ്ങളിൽ ൈചന ആയുധബലം വർധിപ്പിക്കുന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു. ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന ടാങ്കുകൾ, ഡ്രോണുകൾ എന്നിവയാണു അതിർത്തിയിലേക്കു ചൈന എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com