ADVERTISEMENT

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും മറ്റൊരു ഉദാഹരണമാണ് എയ്‌റോ ഇന്ത്യ 2021 ൽ അമേരിക്കയുടെ പങ്കെടുക്കൽ. എയ്‌റോ ഇന്ത്യ 2021ൽ യുഎസ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും പ്രതിരോധ വ്യവസായ പ്രതിനിധികളുടെയും ഉന്നതതല പ്രതിനിധി സംഘത്തെ ഡോൺ ഹെഫ്‌ലിൻ, യു‌എസ് ചാർജ് ഡി അഫയേഴ്സ് ആണ് നയിക്കുക.

 

എയ്‌റോ ഇന്ത്യയിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തെ നയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഒരു പ്രധാന പ്രതിരോധ പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പദവിക്ക് അനുസൃതമായി യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ നിരന്തര പ്രതിബദ്ധത കാണിക്കുന്നതാണ് ഇതെന്നും ഹെഫ്‌ലിൻ പറഞ്ഞു.

 

യുഎസിന്റെ എയ്‌റോ ഇന്ത്യ 2021 ലെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിൽ വർധിച്ചുവരുന്ന ഉഭയകക്ഷി പ്രതിരോധ ബന്ധത്തെ ശക്തിപ്പെടുത്തും. ഇന്തോ-പസിഫിക് മേഖല സ്വന്തന്ത്രവും തുറന്നതുമായിരിക്കണമെന്ന ഇരുരാജ്യങ്ങളുടെയും വീക്ഷണത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

എയ്‌റോ ഇന്ത്യ 2021 ലെ യു‌എസ് പങ്കാളിത്തം പ്രതിരോധ വ്യവസായത്തിനും, സൈനിക സേവനങ്ങൾക്കും, സൈനിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിനും അവസരമൊരുക്കുന്നു. ഇന്തോ-പസിഫിക്കിൽ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു രാജ്യാന്തര ക്രമം ഉയർത്തിപ്പിടിക്കാൻ ഇരുരാജ്യങ്ങളുടെയും സൈനികരും ഒരുമിച്ച് പ്രവർത്തിക്കുന്നു. എയ്‌റോ ഇന്ത്യ 2021 ൽ അമേരിക്കയുടെ പൊതു, സ്വകാര്യ പങ്കാളിത്തം ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് രാജ്യം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

 

English Summary: United States and India: Major Defense Partners at Aero India 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com