ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്! അതിർത്തിയിൽ കൂടുതൽ ഹെലികോപ്റ്ററുകളും ഡ്രോണുകളും വിന്യസിച്ചു

sukhoi
Photo: IAF
SHARE

സംഘർഷം തുടരുന്ന അരുണാചൽ പ്രദേശ് മേഖലയിൽ ചൈനയുമായുള്ള അതിർത്തിക്കടുത്ത്  ഇന്ത്യ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചു. ആളില്ലാ വിമാനങ്ങൾ ഉൾപ്പടെയുള്ള വ്യോമ നിരീക്ഷണ, ആക്രമണ സംവിധാനങ്ങളാണ് ഇന്ത്യൻ സേന വിന്യസിച്ചിരിക്കുന്നത്. ചൈനയുടെ ഏതൊരു നീക്കത്തെയും പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് അധികം ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിരിക്കുന്നത്.

ഇസ്രയേൽ നിർമിത ഹെറോൺ ഡ്രോൺ, എഎൽഎച്ച് ധ്രുവ്, ആക്രമണ ഹെലികോപ്റ്ററുകളായ 'രുദ്ര' എന്നിവ നേരത്തെ തന്നെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. തദ്ദേശീയമായി രൂപകൽപന ചെയ്തതും വികസിപ്പിച്ചെടുത്തതുമായ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്റെ (ALH-Dhruv) സ്ക്വാഡ്രൺ സേനയും സജ്ജമാണ്. 5.5 ടൺ ഭാരമുള്ള ഇരട്ട എൻജിൻ, മൾട്ടി-റോൾ, മൾട്ടി-മിഷൻ ന്യൂ ജനറേഷൻ ഹെലികോപ്റ്റർ ആണിത്.

ആക്രമണ ശേഷിയുള്ള 'രുദ്ര' ഹെലികോപ്റ്ററുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എയർ-ടു-എയർ മിസൈലുകൾ, 70 എംഎം റോക്കറ്റുകൾ, 20 എംഎം തോക്കുകൾ, എടിജിഎം എന്നിവ ഉപയോഗിക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററാണ് രുദ്ര.

അരുണാചൽ പ്രദേശ് മേഖലയിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യ രാപ്പകൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേലി നിർമിത ഹെറോൺ ഉൾപ്പടെയുള്ള ഡ്രോണുകളുടെ വലിയ കൂട്ടം തന്നെ പർവതപ്രദേശങ്ങളിലെ അതിർത്തിയിൽ മുഴുവൻ സമയവും നിരീക്ഷണം നടത്തുകയും നിർണായക ഡേറ്റയും ചിത്രങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്.

സിക്കിം മുതൽ അരുണാചൽ പ്രദേശ് വരെ ഇന്ത്യയും ചൈന 1,346 കിലോമീറ്റർ നീളമുള്ള അതിർത്തി പങ്കിടുന്നുണ്ട്. കഴിഞ്ഞ 18 മാസമായി ഇന്ത്യയും ചൈനയും അതിർത്തി സംഘർഷത്തിലാണ്. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇതുവരെ, 13 റൗണ്ട് മുൻനിര കമാൻഡർതല ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ മിക്ക ചർച്ചകളും പരാജയപ്പെടുകയായിരുനനു. ഒക്ടോബർ 10 ന് നടന്ന അവസാന റൗണ്ട് ചർച്ചകൾ അനിശ്ചിതത്വത്തിലാണ് കലാശിച്ചത്.

English Summary: India intensifies surveillance along LAC in Arunachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA