ADVERTISEMENT

പാക്കിസ്ഥാൻ ശതകോടീശ്വരൻ മുഹമ്മദ് സഹൂർ യുക്രെയ്നിനായി രണ്ട് യുദ്ധവിമാനങ്ങൾ വാങ്ങാൻ സഹായിച്ചുവെന്ന് റിപ്പോർട്ട്. റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രെയ്നിന് പോർവിമാനങ്ങൾ നൽകിയതായി രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുക്രെയ്ൻ മാധ്യമമായ കിവ് പോസ്റ്റിന്റെ മുൻ പ്രസാധകനായിരുന്ന പാക് സ്വദേശിയാണ് മുഹമ്മദ് സഹൂർ.

 

റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ ചില സുഹൃത്തുക്കളും യുക്രെയ്‌നെ നിശബ്ദമായി സഹായിക്കുകയാണെന്ന് സഹൂരിന്റെ ഭാര്യയും യുക്രെയ്നിയൻ ഗായിക കമാലിയ സഹൂറും പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിന്റെ വ്യോമസേനയ്ക്ക് രണ്ട് ജെറ്റുകൾ വാങ്ങാൻ തന്റെ ഭർത്താവ് സഹായിച്ചതായാണ് അവർ അറിയിച്ചത്.

 

റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ മുതൽ യുക്രെയ്ൻ വംശജരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ സജീവമായി പ്രവർത്തിച്ചയാളാണ് മുഹമ്മദ് സഹൂർ. അഭയാർഥികളെ ബ്രിട്ടനിലേക്കും യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്കും എത്തിക്കുന്നതിനു ഫണ്ട് ലഭ്യമാക്കുന്നതിനും സഹൂർ പ്രവർത്തിക്കുന്നുണ്ട്. 

 

അതേസമയം, റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ യുക്രേനിയൻ പ്രതിരോധം തുടരുകയാണ്. റഷ്യ അയൽരാജ്യത്തെ സൈനികവൽക്കരിക്കാനും കീഴടക്കാനുമായി പ്രത്യേക സൈനിക ഓപ്പറേഷനുകൾ ആസൂത്രണം ചെയ്യുന്നത് തുടരുകയാണ്.

 

English Summary: Pakistan Billionaire Mohammad Zahoor Helps Buy Two Fighter Jets for Ukraine: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com