ADVERTISEMENT

രാജ്യത്തെ മുൻനിര ലാപ്ടോപ്പ് നിർമാണ കമ്പനിയായ എച്ച്പി ബിൽറ്റ് ഇൻ അലക്സ ആപ്ലിക്കേഷനുമായി ആദ്യ ലാപ്ടോപ്പ് വിപണിയിലെത്തിച്ചു. എച്ച്പി, പവലിയൻ എക്സ് 360 പ്രീമിയം കൺവേർട്ടിബിൾ സീരീസിലാണ് ഈ സവിശേഷത ലഭ്യമാകുക.   ലാപ്ടോപ്പിൽ ഹാൻഡ്‌സ് ഫ്രീയായി അലക്സാ ലഭ്യമാണ്. പിസിയുടെ മൈക്രോഫോൺ, സ്പീക്കറുകൾ എന്നിവ ഉപയോഗിച്ച് അലക്‌സാ ആക്സസ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 

 

പത്താം തലമുറയിൽപെട്ട ഇന്റൽ കോർ ഐ 7പ്രോസസർ ഉൾപ്പെടുത്തിയിട്ടുള്ള പവലിൻ എക്സ് 360 ൽ 16 ജിബി റാം ഏറ്റവും മികച്ച ലാപ്ടോപ്പ് അനുഭവം സാധ്യമാക്കുന്നു. കൂടാതെ മികച്ച പ്രകടനം, കാര്യക്ഷമത, ബാറ്ററി കരുത്ത്, സ്പീഡ് എന്നിവയിലും എക്സ് 360 വളരെ നിലവാരം പുലർത്തുന്നുണ്ട്.

 

14 ഇഞ്ച് മൈക്രോ എഡ്ജ് ബെസൽ, ഫുൾ എച്ച്ഡി എൽഇഡി ബാക്ക് ലൈറ്റ് ടച് ഡിസ്പ്ലേ, എന്നിവ അടങ്ങിയ എക്സ് 360ൽ എൻവിഐഡിഐഎ ജിഫോഴ്‌സ് എംഎക്സ് 250 യാണ് ഗ്രാഫിക്സ് ആവശ്യങ്ങൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. 1.58 കിലോഗ്രാമാണ്‌ ലാപ്ടോപ്പിന്റെ ഭാരം. കൂടാതെ ഒരു യുഎസ്‌ബി ടൈപ്പ് സി, രണ്ട് യുഎസ്‌ബി ടൈപ്പ് എ, ഒരു എസി സ്മാർട് പിൻ,  ഒരു എച്ച്ഡിഎംഐ, ഒരു ഹെഡ്ഫോൺ/മൈക്രോഫോൺ കോംബോ എന്നീ പോർട്ടുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 68,990രൂപ മുതലാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com