ADVERTISEMENT

കയ്യിലുള്ളതെല്ലാം സ്മാർടായി മാറുമ്പോൾ വിശ്വാസികൾക്കു വേണ്ടി സ്മാർട് ജപമാല അവതരിപ്പിച്ച് വത്തിക്കാനിലെ പോപ്സ് വേൾഡ്‍വൈഡ് പ്രെയർ നെറ്റ്‍വർക്ക്. സ്മാർട്‍വാച്ച് പോലെ കയ്യിലണിയാവുന്ന ഒരു ചെറിയ ജപമാലയാണ് ഇ-റോസറി. ഇതിനെ ഫോണുമായി ബന്ധിപ്പിക്കാൻ ആപ്പുമുണ്ട്. 

 

ഓരോ പ്രാർഥനയുടെയും പുരോഗതി ആപ്പിൽ അറിയാം. പ്രാർഥനകൾ നയിക്കാൻ ആപ്പിൽ ഓഡിയോ പ്രെയർ ഗൈഡ് സംവിധാനവുമുണ്ട്. 10 മുത്തുകളും ഒരു ക്രൂശിതരൂപവും അടങ്ങിയതാണ് ഇ-റോസറി. ഏകദേശം 8000 രൂപയാണ് ഇതിന്റെ വില. ഇ-ജപമാല ആക്ടിവേറ്റ് ചെയ്ത് പ്രെയർ പ്ലാറ്റ്ഫോമിലും പങ്കുചേരാം. ഫിറ്റ്നസ് ട്രാക്കർ കൂടി അടങ്ങിയതാണ് ഇ-റോസറി.

 

വത്തിക്കാൻ പുറത്തിറക്കിയ പുതിയ ഗാഡ്‌ജെറ്റ് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ആറ്-ആക്സിസ് സെൻസിങ്, ബ്ലൂടൂത്ത് 5.0, IP67 ‌പ്രതിരോധം, വയർലെസ് ചാർജിങ്, 15എംഎഎച്ച് ലിഥിയം അയൺ ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. പ്രാർഥന ആരംഭിച്ചുകഴിഞ്ഞാൽ സ്മാർട് ജപമാല പൂർത്തിയായ ഓരോ ജപമാലയുടെയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

English Summary : Does praying burn calories? Here’s the pope’s $110 e-rosary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com