ADVERTISEMENT

കൊച്ചി: ഏറ്റവും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ ലൈഫ്‌സൈറ്റലും ഇന്ത്യയില്‍ നിന്നുള്ള ഓഡിയോ സാമഗ്രി ബ്രാന്‍ഡുമായ പിട്രോണ്‍ അവരുടെ 'ബാസ്ബഡ്' ശ്രേണിയിലെ പുതിയ പിന്‍ഗാമിയായി 'ബാസ്ബഡ് അര്‍ബന്‍' അവതരിപ്പിച്ചു. മികച്ച ശബ്ദ അനുഭവത്തോടെ അത്യാധുനിക ഫീച്ചറുകളുടെ സംയോജനമാണ് ബാസ്ബഡ് നല്‍കുന്നത്. അവിശ്വസനീയമായ 1299 രൂപയാണ് വില. ഇന്ന് ലഭ്യമായതില്‍ ഏറ്റവും ചെലവു കുറഞ്ഞ ആഡംബര ഇയര്‍ബഡായിരിക്കും ബാസ്ബഡ് അര്‍ബന്‍. എല്ലാ ഇയര്‍ബഡുകളെയും പോലെ തന്നെ സ്റ്റീരിയോ ശബ്ദത്തിനായി ബാസ്ബഡ് അര്‍ബനും എ2ഡിപി സാങ്കേതിക വിദ്യയോടു കൂടിയ ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നു. ബാസ്ബഡ് അര്‍ബന്‍ ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്. പ്രകടന മികവും, ഭാരക്കുറവും സവിശേഷതകളായ ബഡിന് നാലു ഗ്രാമാണ് ഭാരം. ഈ ബഡുകള്‍ ചെവിയില്‍ പിടിപ്പിക്കാന്‍ തിരിയുന്ന ഒരു ടിപ്പ് മാത്രമല്ല, പുതിയ ശൈലിയില്‍ ഇരട്ട വശങ്ങളോടെ ചെവിയില്‍ സുരക്ഷിതമായി ഫിറ്റ് ചെയ്യാവുന്നതുമാണ്. ഇയര്‍ബഡിലെ സ്മാര്‍ട്ട് ടച്ച് കണ്‍ട്രോള്‍ തടസമില്ലാത്ത കോളുകളും സംഗീതവും ശബ്ദ നിയന്ത്രണവും സാധ്യമാക്കും.

 

യാത്രാ വേളയിലും ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വയര്‍ലെസ് ഇയര്‍ബഡുകള്‍ ശബ്ദ നിലവാരത്തിലും ബാസിലും ബാസ്ബഡ് ശ്രേണിയുടെ നിലവാരം പകരുന്നു. ഒറ്റ ചാര്‍ജില്‍ ഇയര്‍ബഡുകള്‍ അഞ്ചു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. 400എംഎഎച്ച് ചാര്‍ജിങ് കേസില്‍ അധികമായി 15 മണിക്കൂര്‍വരെ അധികം ലഭിക്കും.

 

നഗര സ്റ്റൈല്‍ ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്കായി രൂപം നല്‍കിയ ബാസ്ബഡ് അര്‍ബന്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉത്തമമാണ്. ഇയര്‍ബഡിലെ ടച്ച് കണ്‍ട്രോള്‍ സംഗീത നിയന്ത്രണം, കോള്‍ എടുക്കല്‍ തുടങ്ങി ബഹുമുഖ ദൗത്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കാന്‍ അനുവദിക്കുന്നു. ഗൂഗിള്‍ അസിസ്റ്റന്റ്, സിരി, അലെക്‌സ തുടങ്ങിയ കരം രഹിത പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നു. പുറമേ നിന്നുള്ള ശബ്ദം ഒഴിവാക്കി കൊണ്ട് വീഡിയോ, സിനിമ തുടങ്ങിയവ ആസ്വദിക്കാനും ബാസ്ബഡ് അര്‍ബന്‍ സഹായിക്കുന്നു. ഇത്രയും വിലക്കുറവില്‍ വിദ്യാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുക്കാവുന്ന ഉല്‍പ്പന്നമാകുന്നു.

 

ഗാര്‍നെറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, മൂണ്‍സ്റ്റോണ്‍ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഇയര്‍ബഡുകള്‍ വരുന്നുണ്ട്. ബ്ലാക്ക്ബഡ് ആമസോണില്‍ ആറാം തിയതി മുതല്‍ പ്രൈം ഡേ സെയിലില്‍ ലഭിക്കും. സ്റ്റൈലും പ്രകടന മികവും ചേര്‍ന്നതാകണം ഉല്‍പ്പന്നം എന്നതാണ് പിട്രോണിന്റെ കാഴ്ചപ്പാടെന്നും വയര്‍ലെസിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും ഭാവിയിലെ ഓഡിയോ ഉപയോഗത്തിനുള്ള ഉല്‍പ്പന്നമാണ് അര്‍ബനെന്നും ബാസ്ബഡ് അര്‍ബനിലൂടെ മികച്ച ഓഡിയോയും പ്രകടനവും സ്റ്റൈലുമുള്ള ഉല്‍പ്പന്നം ചെലവു കുറച്ച് ലഭ്യമാക്കുകയാണെന്നും പിട്രോണ്‍ സിഇഒ അമീന്‍ ഖ്വാജ പറഞ്ഞു.

 

English Summary: pTron Bassbuds in-Ear True Wireless Bluetooth Headphones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com