ADVERTISEMENT

ചെവിക്കുള്ളിൽ ഒതുങ്ങിയിരിക്കുന്ന വയർലെസ് ഇയർഫോണുകളുടെ (ട്രൂലി വയർലെസ്) ലോകത്ത് പരീക്ഷണങ്ങൾ ധാരാളമാണ്. ഉയർന്ന വില നൽകിയാലേ മികച്ച ശബ്ദം ആസ്വദിക്കാനാകൂ എന്ന അവസ്ഥ മാറുന്നതാണ് ഇയർബഡ്സുകളെ ഇപ്പോൾ കൂടുതൽ ജനപ്രിയമാക്കുന്ന ഒരു ഘടകം. എൻട്രി ലെവൽ ഇയർ ബഡ്സ് തന്നെ മികച്ച നിലവാരത്തിലേക്ക് എത്തുന്നു. ഒപ്പോ പുറത്തിറക്കിയ എൻകോ ഇയർ ബഡ്സ് ഇങ്ങനെ ജനപ്രിയ വിഭാഗത്തിൽ മികച്ച നിലവാരം കൊണ്ടുവരാനുദ്ദേശിച്ചുള്ളതാണ്. 

 

1999 രൂപ പരമാവധി വിൽപനവിലയുള്ള എൻകോ ബഡ്സിന് അവകാശപ്പെടാൻ മികവുകളേറെയുണ്ട്. സൗണ്ട് ക്വാളിറ്റി, 24 മണിക്കൂർ പ്ലേടൈം നൽകുന്ന ബാറ്ററിലൈഫ്, ഫോൺ കോൾ നടക്കുമ്പോൾ പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കാനുള്ള നോയ്സ് ക്യാൻസലേഷൻ സൗകര്യം, ബഡ്സിലെ ടച്ച് വഴി പല പല ഫീച്ചറുകൾ ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യം, ലളിതമായ രൂപം എന്നിങ്ങനെ. 4 ഗ്രാം വീതമാണ് ഓരോ ബഡിനും ഭാരം. പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഒതുങ്ങിയ ചാർജിങ് കേയ്സ്. 400എംഎഎച്ച് ബാറ്ററിയാണ് കേയ്സിന്. ഓരോ ബഡ്സിലും 40 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഫുൾ ചാർജിങ്ങിന് ഏതാണ്ട് 2 മണിക്കൂറാണു വേണ്ടത്.

 

ഇടത്തും വലത്തും ചെവിയിലേക്കുള്ള ബഡ് ഏതെന്ന് കേയ്സിൽ സൂചിപ്പിച്ചിട്ടുണ്ട്. കേയ്സിൽനിന്നു പുറത്തെടുക്കുമ്പോൾത്തന്നെ ബഡ്സ് ആക്ടിവേറ്റഡ് ആകും. ബ്ലൂടൂത്ത് 5.2 വഴിയാണ് പെയർ ചെയ്യേണ്ടത്. ശബ്ദ വ്യക്തതയും മുഴക്കവും എൻകോയുടെ പ്ലസ് പോയിന്റുകളാണ്. പ്രത്യേക ഗെയിം മോഡുമുണ്ട്. പൊടിയിൽനിന്നും വെള്ളത്തിൽനിന്നുമുള്ള പ്രതിരോധത്തിന് ഐപി54 റേറ്റിങ്ങുണ്ട്. 

 

തടസ്സമില്ലാത്ത ബ്ലൂടൂത്ത് കണക്ടിവിറ്റിയാണ് എൻകോയിൽ ലഭിക്കുന്നത്.  മ്യൂസിക്കിനായാലും ഫോൺ കോളിനായാലും എൻകോ നല്ല കൂട്ടാകും. 2000 രൂപയിൽത്താഴെ ലഭിക്കുന്ന ഒപ്പോ എൻകോ ബഡ്സ് തികച്ചും പണത്തിനു മൂല്യം ഉറപ്പാക്കുന്നു.

 

English Summary: Oppo Enco Buds Review: Affordable, But Capable Sound

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com