ADVERTISEMENT

ജനപ്രിയ വാച്ച് നിർമാതാക്കളായ മാക്‌സിമയുടെ പുതിയ സ്മാർട് വാച്ച് മാക്‌സ് പ്രോ X6 ഇന്ത്യയിൽ അവതരിപ്പിച്ചു. മാക്‌സിമ മാക്‌സ് പ്രോ X6 ബ്ലാക്ക്, സിൽവർ, പീച്ച് സ്‌ട്രാപ്പോടു കൂടിയ ഗോൾഡ്, ബ്ലാക്ക് സ്‌ട്രാപ്പോടുകൂടിയ ഗോൾഡ് എന്നിങ്ങനെ ഒന്നിലധികം നിറങ്ങളിൽ ലഭ്യമാണ്. 3,999 രൂപയാണ് വില.

 

സ്മാർട് വാച്ചിൽ റിയൽടെക് ആർടിഎൽ8762ഡി ചിപ്‌സെറ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ബ്ലൂടൂത്ത് വി5.0 വഴി സ്‌മാർട് ഫോണിലേക്ക് കണക്റ്റുചെയ്യാം. കൂടാതെ ഐഒഎസ് 9.0 അല്ലെങ്കിൽ ആൻഡ്രോയിഡ് 5.0 നും അതിനു മുകളിലുമുള്ള ഒഎസ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായും കണക്റ്റിങ് സാധ്യമാണ്.

 

വാച്ചിൽ 1.7 ഇഞ്ച് സൂപ്പർ ബ്രൈറ്റ് എച്ച്‌ഡി സ്‌ക്രീൻ ആണുള്ളത്. അവിശ്വസനീയമായ കാഴ്ചാനുഭവത്തിനായി 400 നിറ്റ്‌സ് ടോപ്പ് ചെയ്യുന്നുണ്ട്. ഏറ്റവും വെയിൽ ഉള്ള ദിവസങ്ങളിൽ പോലും വ്യൂ പ്രശ്നമാകില്ല. മാക്സ് പ്രോ X6-ന് ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉണ്ട്. കൂടാതെ ഇൻബിൽറ്റ് മൈക്കും ഹൈ-ഡെഫനിഷൻ സ്പീക്കറും ഉണ്ട്.

 

ആരോഗ്യ ട്രാക്കിങ് ഇഷ്ടപ്പെടുന്നവർക്കായി വാച്ചിൽ ഇന്റലിജന്റ് എഐ സ്ലീപ്പ് മോണിറ്ററും ഹൃദയമിടിപ്പ് മോണിറ്ററും സജ്ജീകരിച്ചിരിക്കുന്നു. കൃത്യമായ ചലന റെക്കോർഡിങ്, ഉറക്ക വിവരങ്ങൾ, വ്യായാമ വിശകലനം എന്നിവ നൽകുന്ന ഡാ ഫിറ്റ് ആപ്പുമായി ഇത് സുഗമമായി ബന്ധിപ്പിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

 

English Summary: Maxima launches new smartwatch at Rs 3,999 in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com