ADVERTISEMENT

മു‍ന്‍നിര ഇ–കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സ്മാർട് ഫോണും മറ്റു വിലകൂടിയ ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്നവർക്ക് പലപ്പോഴും കല്ലും സോപ്പും മണ്ണും എല്ലാം കിട്ടാറുണ്ട്. ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. എന്നാൽ വിദേശത്തും സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് ബ്രസീലിലും ഇത്തരമൊരു തട്ടിപ്പ് നടന്നു, തട്ടിപ്പിനിരയായത് ബ്രസീലിലെ ജനപ്രിയ നടനും. ബ്രസീലിലെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് ആപ്പിൾ വാച്ച് 6 ഓർഡർ ചെയ്ത നടന് ലഭിച്ചത് ഒരു കല്ല് ആണ്.

 

ബ്ലോഗർ ലോ ബിയാൻകോയുടെ റിപ്പോർട്ട് പ്രകാരം പ്രശസ്ത ബ്രസീലിയൻ നടനായ മുരിലോ ബെനിസിയോ റീട്ടെയിലർ കാരിഫോറിൽ നിന്ന് 44 എംഎം ആപ്പിൾ വാച്ച് സീരീസ് 6 ഓൺലൈനായി ഓർഡർ ചെയ്തു. 12 ദിവസങ്ങൾക്ക് ശേഷമാണ് പാക്ക് വീട്ടിലേക്ക് വന്നത്. എന്നാൽ, അദ്ദേഹത്തിന് ആപ്പിൾ വാച്ച് ലഭിച്ചില്ല, ആപ്പിൾ വാച്ചിന്റെ പാക്കിൽ ഒരു കല്ല് ആണ് കിട്ടിയത്.

 

ആപ്പിൾ വാച്ച് 6ന് ഏകദേശം 530 ഡോളർ (ഏകദേശം 40,000 രൂപ) ആണ് നടൻ നൽകിയത്. തട്ടിപ്പിനിരയായ ബെനിസിയോ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാരിഫോർ സഹായിക്കാൻ വിസമ്മതിച്ചു. ഓർഡർ ലഭിച്ച് ഏഴ് ദിവസത്തിനു ശേഷമാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇതിനാൽ പരാതി സ്വീകരിക്കാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന്, ബ്രസീലിയൻ നടൻ കമ്പനിക്കെതിരെ കേസ് കൊടുത്തുവെന്നും 9ടു5മാക് റിപ്പോർട്ട് ചെയ്തു.

 

English Summary: Brazilian actor orders Apple Watch 6 online, gets stone instead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com