ADVERTISEMENT

സ്മാർട് വെയറബിളുകൾ, ജിപിഎസ് ട്രാക്കർ നിർമാതാക്കളുമായ ഗാർമിൻ പുതിയ സ്മാർട് വാച്ച് പുറത്തിറക്കി. വോയ്‌സ് കോളിങ് ഫങ്ഷനും ഹാൻഡ്‌സ് ഫ്രീ വോയ്‌സ് അസിസ്റ്റൻസും സംയോജിപ്പിച്ചുള്ള പുതിയ വെനു 2 പ്ലസ് സ്മാർട് വാച്ച് ആണ് ബുധനാഴ്ച അവതരിപ്പിച്ചത്.

 

46,990 രൂപയാണ് പുതിയ വെനു 2 പ്ലസിന്റെ വില. ഗ്രാഫൈറ്റ് കറുപ്പ്, ക്രീം ഗോൾഡ്, ചാരനിറം എന്നീ മൂന്ന് നിറങ്ങളിലാണ് വാച്ച് വരുന്നത്. വെനു 2 പ്ലസിൽ 43-എംഎം വാച്ച് കെയ്‌സിനൊപ്പം മോടിയുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 3 ഉണ്ട്. 

നേരത്തേ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 25-ലധികം ബിൽറ്റ്-ഇൻ സ്‌പോർട്‌സ് ആപ്ലിക്കേഷനുകളും ഇതിലുണ്ട്.

 

ഉപയോക്താക്കൾക്ക് ഗാർമിൻ കണക്റ്റ് ടിഎം ആപ്പിൽ നിന്ന് പ്രീസെറ്റ് വർക്ക്ഔട്ടുകൾ ഡൗൺലോഡ് ചെയ്യാനും 1,400-ലധികം വ്യായാമ മാതൃകകളി‍‍ൽ നിന്ന് തിരഞ്ഞെടുത്ത് അവരുടേതായ ഇഷ്ടാനുസൃത വർക്കൗട്ടുകൾ സൃഷ്ടിക്കാനും കഴിയും. കാർഡിയോ, യോഗ, സ്‌ട്രെങ്ത്, എച്ച്ഐഐടി, ചില ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കായികാഭ്യാസങ്ങൾ എന്നിവയ്‌ക്കായി 75ലധികം പ്രീസെറ്റ് ആനിമേറ്റഡ് വർക്കൗട്ടുകൾ വെനു 2 പ്ലസിലുണ്ട്.

 

ഫോണ്‍ കയ്യിലെടുക്കാതെ പെട്ടെന്ന് കോൾ ചെയ്യാനും സ്മാർട് വാച്ച് വഴി സാധിക്കും. ഗാർമിങ് സുരക്ഷ, ട്രാക്കിങ് ഫീച്ചറുകളും സ്മാർട് വാച്ചിൽ ഉൾപ്പെടുന്നു. അപകടങ്ങൾ സംഭവിച്ചാൽ അടിയന്തരമായി അറിയിക്കേണ്ട നമ്പറുകളിലേക്ക് ലൊക്കേഷൻ സഹിതം മെസേജ് പോകും. നടത്തം, ഓട്ടം റൈഡുകൾ എന്നിവയ്ക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ സ്മാർട് വാച്ചിലെ ഗാർമിങ് സുരക്ഷാ ഫീച്ചർ സ്വമേധയാ പ്രവർത്തനക്ഷമമായി പ്രവർത്തിക്കും.

 

English Summary: Garmin Launches Its First-Ever Smartwatch With Voice Control Features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com