ADVERTISEMENT

ജനപ്രിയ വെയറബിൾ ബ്രാൻഡായ ബോട്ടിന്റെ (boAt) പുതിയ ഉൽപന്നം വിപണിയിലെത്തി. ബോട്ട് എയർഡോപ്സ് 111 ആണ്  ഇന്ത്യയിൽ അവതരിപ്പിച്ചത്. 13 എംഎം ഡ്രൈവർ, 28 മണിക്കൂർ ബാറ്ററി ലൈഫ്, ബ്ലൂടൂത്ത് 5.1, ഐഡബ്ല്യുപി സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ഇയർബഡ്സ് വരുന്നത്. എയർഡോപ്സ് 181, എയർഡോപ്സ് 601, എയർഡോപ്സ് 201 എന്നിവ ബോട്ട് നേരത്തേ വിപണിയിൽ അവതരിപ്പിച്ചിരുന്നു. നിരവധി ഫീച്ചറുകളുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ വിൽക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്.

 

ബോട്ട് എയർഡോപ്സ് 111 ആപ്പിൾ എയർപോഡ്സ് പ്രോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് മനസിലാകും. ചാർജിങ് കേസ് ദീർഘചതുരാകൃതിയിലാണ് വരുന്നത്. വ്യത്യസ്ത നിറങ്ങളിൽ ഇത് വിപണിയിലെത്തും. ഇന്ത്യയിൽ ബോട്ട് എയർഡോപ്സ് 111 ന്റെ വില 1499 രൂപയാണ്. ഇയർബഡ്സ് ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ആമസോൺ വഴി വാങ്ങാം. ആമസോണിൽ നിന്ന് ഇയർബഡ്സ് വാങ്ങുകയാണെങ്കിൽ ഇത് 1299 രൂപയ്ക്ക് ലഭിക്കും. ഓഷ്യൻ ബ്ലൂ, സാൻഡ് പേൾ, കാർബൺ ബ്ലാക്ക്, സ്നോ വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് എയർഡോപ്സ് 111 വരുന്നത്.

 

ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റിക്കായി ബോട്ട് എയർഡോപ്സിൽ 13 എംഎം ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് ബ്ലൂടൂത്ത് 5.1-നുള്ള പിന്തുണയോടെയും ഇയർബഡുകൾക്കും സ്മാർട് ഫോണുകൾക്കുമിടയിൽ തടസമില്ലാത്ത കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന IWP സാങ്കേതികവിദ്യയുടെ സവിശേഷതകളോടെയാണ് വരുന്നത്. കോളുകൾ ചെയ്യാനായി ബിൽറ്റ്-ഇൻ മൈക്രോഫോണും ഉണ്ട്. വോളിയം കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുള്ള ടച്ച് നിയന്ത്രണങ്ങൾ, പാട്ടുകൾ ഒഴിവാക്കാനും ഗൂഗിൾ അസിസ്റ്റന്റിനെയും സിരിയെയും വിളിക്കാനും നിയന്ത്രിക്കാനും സംവിധാനമുണ്ട്.

 

English Summary: boAt Airdopes 111 with 28-hour battery life launched in India, price set at Rs 1499

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com