ADVERTISEMENT

റിയൽ‍മിയുടെ ടെക്‌ലൈഫ് വാച്ച് ആർ100 ജൂൺ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ചൈനീസ് കമ്പനി അറിയിച്ചു. സ്മാർട്ട് വാച്ചിൽ 1.32 ഇഞ്ച് ടിഎഫ്ടി എൽസിഡി കളർ ഡിസ്‌പ്ലേയും ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉണ്ടാകും. ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നും അവകാശവാദമുണ്ട്. റിയൽമി ടെക്‌ലൈഫ് വാച്ച് ആർ100, റിയൽമി ടെക്‌ലൈഫ് വാച്ച് SZ100 എന്നിവ ഈ വർഷം ആദ്യമാണ് ചൈനീസ് കമ്പനി പുറത്തിറക്കിയത്. രണ്ട് കളർ ഓപ്ഷനുകളിൽ വരുന്ന സ്മാർട്ട് വാച്ച് ഫ്ലിപ്പ്കാർട്ട് വഴി വിൽപനയ്‌ക്കെത്തും.

 

റിയൽമി ടെക്‌ലൈഫ് വാച്ച് ആർ100 പുറത്തിറക്കുന്നതായി റിയൽമി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അലുമിനിയം അലോയ് കൊണ്ട് ചുറ്റപ്പെട്ട വൃത്താകൃതിയിലുള്ള ഡയലും മാറ്റ് പിൻ കവറും ഉണ്ടാകും. 360 x 360 പിക്സൽ റെസലൂഷനോട് കൂടിയ 1.32 ഇഞ്ച് ടിഎഫ്ടി എൽസിഡി കളർ ഡിസ്‌പ്ലേയാണ് വാച്ച് ആ100 ന് ലഭിക്കുക.

 

പുതിയ വാച്ച് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. കറുപ്പും ക്രീമും നിറങ്ങളുടെ ഔദ്യോഗിക പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമി ടെക്‌ലൈഫ് വാച്ച് ആർ100 ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. ആർ100 ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് വരുന്നത്. 380 എംഎഎച്ച് ബാറ്ററി ശേഷി ഉണ്ടാകും. കൂടാതെ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്.

 

English Summary: Realme TechLife Watch R100 With Bluetooth Calling to Launch in India on June 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com