ADVERTISEMENT

ബ്ലൂടൂത്ത് കോളിങ് സംവിധാനമുള്ള സീബ്രോണിക്‌സ് ഡ്രിപ് (Zebronics Drip) സ്മാർട് വാച്ച് (Smart Watch) ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ സ്മാർട് വാച്ച് ഉപയോഗിച്ച് ഒരാളുടെ മുഴുവൻ സമയം ആരോഗ്യവും നിരീക്ഷിക്കാം. വാച്ചിൽ ഉൾപ്പെടുത്തിയിട്ടുളള ( ബിൽറ്റ്-ഇൻ) മൈക്കും ലൗഡ്‌സ്പീക്കറും ഉപയോഗിച്ച് സ്മാർട് വാച്ചിൽ കോളുകൾ എടുക്കാം. ഇതിന് വോയ്‌സ് അസിസ്റ്റന്റിനുള്ള പിന്തുണയും ഉണ്ട്. ഇതോടൊപ്പം ഫോണിലെ വോയ്‌സ് അസിസ്റ്റന്റിനെ എളുപ്പത്തിൽ ബന്ധപ്പെടാനും ഇത് അനുവദിക്കുന്നു. സിരിയും ഗൂഗിൾ അസിസ്റ്റന്റും പിന്തുണയ്ക്കുന്നതാണ് പുതിയ വാച്ച്. ജൂലൈ 5ന് അവതരിപ്പിച്ച സീബ്രോണിക്‌സ് ഡ്രിപ്പിന്റെ അടിസ്ഥാന വേരിയന്റ് ആമസോണിൽ (Amazon) നിന്ന് 1,999 രൂപയ്ക്കും മെറ്റൽ സ്ട്രാപ്പുള്ള വാച്ച് 2,399 രൂപയ്ക്കും ലഭിക്കും.

 

4.3cms (1.7’) സ്ക്വയർ ഡിസ്പ്ലേയിലാണ് സ്മാർട് വാച്ച് വരുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും ഉപയോഗിക്കാവുന്ന വളരെ തെളിച്ചമുള്ളതും മികവാർന്നതുമായ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്മാർട് വാച്ച് ഇന്റർഫേസിലൂടെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ടച്ച് കൺട്രോൾ ഫീച്ചറും ഇതിലുണ്ട്. വാച്ച് ഒരു മെറ്റൽ ഫ്രെയിമുമായാണ് വരുന്നത്. ഇത് വളരെ മികച്ചതും സ്റ്റൈലിഷുമായി തോന്നുന്നു. 

 

വാച്ച് ഒരു മെറ്റൽ സ്ട്രാപ്പ് വേരിയന്റിലും വരുന്നുണ്ട്. ഇത് ഒരു മാഗ്നറ്റിക് ലൂപ്പ് ഡിസൈനിലാണ് കാണുന്നത്. ഇത് ധരിക്കാൻ എളുപ്പവുമാണ്. നിരവധി ഫിറ്റ്‌നസ് ഫീച്ചറുകളോടെയാണ് സ്മാർട് വാച്ച് വരുന്നത്. ബിൽറ്റ്-ഇൻ സെൻസർ ഉപയോഗിച്ച് ഹൃദയമിടിപ്പ്, എസ്പിഒ2 ( SpO2), രക്തസമ്മർദം തുടങ്ങിയവ നിരീക്ഷിക്കാം. ഈ ഡേറ്റകൾ സ്മാർട് വാച്ചിലോ, സ്മാർട് ഫോൺ കമ്പാനിയൻ ആപ്പിലോ കാണാനാകും. നൂറിലധികം സ്‌പോർട്‌സ് മോഡുകളും വാച്ചിൽ ലഭ്യമാണ്. സ്മാർട്ട് വാച്ചിൽ 5 ദിവസത്തെ ഡേറ്റ വരെ സംഭരിക്കാൻ കഴിയും.

 

വാച്ചിൽ 4 ബിൽറ്റ്-ഇൻ ഗെയിമുകളും 8 മെനു യുഐയും ഉണ്ട്. നിരവധി ആപ്പുകളിൽ നിന്നുള്ള അറിയിപ്പുകൾ വാച്ചിൽ ലഭിക്കും. 10 ബിൽറ്റ്-ഇൻ വാച്ച് ഫെയ്‌സുകളുണ്ട്. കൂടാതെ സ്മാർട് ഫോൺ ആപ്പിൽ നിന്ന് നൂറിലധികം വാച്ച് ഫെയ്സുകൾ തിരഞ്ഞെടുക്കുകയും ചെയ്യാം. 

 

English Summary: Zebronics Drip Smartwatch With Bluetooth Calling Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com