നൂറിലധികം ക്ലൗഡ് ഫെയ്‌സ്, 7 ദിവസം ബാറ്ററി ലൈഫ്, പുതിയ സ്മാർട് വാച്ചുകളുമായി നോയിസ്

Noise-ColorFit-Pulse-2
SHARE

പ്രാദേശിക ടെക്‌നോളജി കമ്പനിയായ നോയ്‌സ് പുതിയ സ്മാര്‍ട് വാച്ചുകൾ അവതരിപ്പിച്ചു. നോയിസ് കളര്‍ഫിറ്റ് പള്‍സ് 2 എന്നു പേരിട്ടിരിക്കുന്ന വാച്ചിന് 7 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറഞ്ഞു. മറ്റു ഫീച്ചറുകള്‍ക്കൊപ്പം ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും പരിശോധിക്കാന്‍ സാധിക്കുന്ന വാച്ചിന് വിലയിട്ടിരിക്കുന്നത് 1,999 രൂപയാണ്. നോയിസിന്റെ വെബ്‌സൈറ്റിലും ആമസോണിലും ഇത് വാങ്ങാന്‍ ലഭിക്കും.

മുൻപ് പുറത്തിറക്കിയ നോയിസ് പൾസ് വാച്ചിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇത്. 240x286 പിക്സൽ റെസലൂഷനോട് കൂടിയ 1.80 ഇഞ്ച് ടിഎഫ്ടി എൽസിഡിയും 50-ലധികം സ്പോർട്സ് മോഡുകളുമുള്ള ബജറ്റ് സ്മാർട്ട് വാച്ചാണ് നോയ്സ് പൾസ് 2. നേരത്തേ ഇറങ്ങിയ കളർഫിറ്റ് പൾസുമായി താരതമ്യപ്പെടുത്തുമ്പോൾ നോയ്‌സ് കളർ‌എഫ്‌ടി പൾസ് 2ന് 40 ശതമാനം കൂടുതൽ സ്‌ക്രീൻ ഏരിയയുണ്ട്. വെള്ളം, വിയർപ്പിനെ പ്രതിരോധിക്കുന്ന തരത്തിലാണ് കളർഫിറ്റ് പൾസ് 2 രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനായി ഇൻഗ്രെഷൻ പ്രൊട്ടക്ഷൻ (IP) കോഡ് 68 സംവിധാനവുമുണ്ട്.

നോയിസ് കളർഫിറ്റ് പൾസ് 2 ൽ ഫിറ്റ്‌നസ് പ്രേമികളെ സഹായിക്കുന്നതിന് ഏകദേശം 50 സ്‌പോർട്‌സ് മോഡുകൾ ഉണ്ട്. നൂറിലധികം ക്ലൗഡ്-ഹോസ്‌റ്റ് ഫെയ്‌സുകളിലാണ് വാച്ച് വരുന്നത്. തുടർച്ചയായ ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്കുചെയ്യുന്നതിനുള്ള SpO2, സ്ത്രീകളുടെ ആർത്തവചക്രം ട്രാക്കിങ്, സ്ട്രെസ്, സ്ലീപ്പ് മോണിറ്ററിങ് എന്നിവ പോലുള്ള നിരവധി ആരോഗ്യ ഫീച്ചറുകളുമായാണ് നോയിസ് കളര്‍ഫിറ്റ് പള്‍സ് 2 വരുന്നത്.

English Summary: Noise ColorFit Pulse 2 launched in India with 100+ cloud face, price set at Rs 1,999

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS