സോണി എക്സ്ആർ ഒഎൽഇഡി എ80കെ സീരീസ് സ്മാർട് ടിവി ഇന്ത്യയിലെത്തി

sony-xr-oled-a80k-series
Photo: Sony
SHARE

സോണി എക്സ്ആർ ഓലെഡ് എ80കെ സീരീസ് (Sony XR OLED A80K) ഇന്ത്യയിൽ അവതരിപ്പിച്ചു. 77 ഇഞ്ച് വരെ വലുപ്പമുള്ളതാണ് ടിവികൾ. അൾട്രാ-എച്ച്‌ഡി ഒഎൽഇഡി ടിവികളിൽ നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സോണി അവകാശപ്പെടുന്നത്. ഇവയിൽ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആര്‍ ആണുള്ളത്. ഡോൾബി അറ്റ്‌മോസ് ഓഡിയോ പിന്തുണയ്‌ക്കൊപ്പം ഡോൾബി വിഷൻ ഫോർമാറ്റ് വരെ എച്ച്‌ഡിആറിനെ പിന്തുണയ്‌ക്കുന്നു. കൂടാതെ ഗൂഗിൾ ടിവി യൂസർ ഇന്റർഫേസിനൊപ്പം ആൻഡ്രോയിഡ് ടിവി സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കുകയും ചെയ്യാം.

സോണി എക്സ്ആർ ഓലെഡ് എ80കെ സീരീസ് മൂന്ന് വലുപ്പങ്ങളിലാണ് വരുന്നത്. 55 ഇഞ്ച്, 65 ഇഞ്ച്, 77 ഇഞ്ച് എന്നീ വേരിയന്റുകളാണ് അവതരിപ്പിച്ചത്. ഇവയെല്ലാം അൾട്രാ-എച്ച്ഡി (3840x2160) ടെലിവിഷനുകളാണ്. വലുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും സമാനമായ ഫീച്ചറുകളും സവിശേഷതകളുമാണു‌ള്ളത്. 65 ഇഞ്ച് വേരിയന്റിന് 2,79,990 രൂപയാണ് വില. 77 ഇഞ്ച് വേരിയന്റിന് 6,99,900 രൂപയുമാണ് വില. സോണി സെന്റർ സ്റ്റോറുകൾ, ഇലക്ട്രോണിക്സ് സ്റ്റോറുകൾ, ഇന്ത്യയിലെ പ്രധാന ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി രണ്ട് ടിവി വേരിയന്റുകളും വാങ്ങാൻ ലഭ്യമാണ്. അതേസമയം, 55 ഇഞ്ച് വേരിയന്റിന് ഇതുവരെ വില നിശ്ചയിച്ചിട്ടില്ല. ഈ മോഡൽ വൈകാതെ തന്നെ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തുമെന്ന് കരുതുന്നു. 

സോണി എക്സ്ആർ ഓലെഡ് എ80കെ സീരീസ് നൽകുന്നത് കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ ആണ്. പുതിയ സോണി ടെലിവിഷനുകൾക്കെല്ലാം അൾട്രാ-എച്ച്ഡി (3840x2160-പിക്സൽ) ഒഎൽഇഡി സ്ക്രീനുകളുണ്ട്. ഡോൾബി വിഷൻ, എച്ച്ഡിആർ10, എച്ച്എൽജി ഫോർമാറ്റുകൾക്കൊപ്പം ഉയർന്ന ഡൈനാമിക് റേഞ്ച് ഉള്ളടക്കത്തിനുള്ള പിന്തുണയും ഉണ്ട്. ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് ഡിജിറ്റൽ സറൗണ്ട് സൗണ്ട് ഫോർമാറ്റുകൾക്കുള്ള പിന്തുണയും ഉണ്ട്.

ഗൂഗിൾ ടിവി യൂസർ ഇന്റർഫേസുള്ള ആൻഡ്രോയിഡ് ടിവി സോഫ്‌റ്റ്‌വെയറിലാണ് ഇത് പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്രധാന സ്ട്രീമിങ് സേവനങ്ങൾ ഉൾപ്പെടെ മിക്ക പ്രധാന ആപ്പുകളും ആൻഡ്രോയിഡ് ടിവിക്കുള്ള ഗൂഗിൾ പ്ലേ സ്റ്റോർ വഴി പിന്തുണയ്ക്കുന്നു.

അക്കോസ്റ്റിക് സർഫേസ് ഓഡിയോ, എക്സ്ആർ സറൗണ്ട് സാങ്കേതികവിദ്യകളും ഇതിലുണ്ട്. 55 ഇഞ്ച്, 65 ഇഞ്ച് വേരിയന്റുകളിൽ മൊത്തം 50W ഔട്ട്‌പുട്ടും 77 ഇഞ്ച് വേരിയന്റിൽ 60W ഉം ആണുള്ളത്. ഓട്ടോ ലോ-ലേറ്റൻസി മോഡ് (ALLM), വേരിയബിൾ റിഫ്രഷ് റേറ്റ് (VRR), ഓട്ടോ ഗെയിം മോഡ് തുടങ്ങിയ ഗെയിമിങ് കേന്ദ്രീകൃത ഫീച്ചറുകൾക്കൊപ്പം 120Hz വരെ റിഫ്രഷ് റേറ്റുള്ള HDMI 2.1 ഫീച്ചറും പിന്തുണയ്ക്കുന്നുണ്ട്.

English Summary: Sony XR OLED A80K Series Smart Television Range Launched in India in 3 Sizes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}