പെബിൾ ഓറിയോൺ, സ്പെക്ട്ര സ്മാർട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

pebble-orion-spectra
SHARE

പെബിൾ ഓറിയോൺ, സ്പെക്ട്ര (Pebble Orion, Spectra) സ്മാർട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് ലഭിക്കുന്ന സ്മാർട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് സംവിധാനവും ഉണ്ട്. പെബിൾ ഓറിയോണിന് 1.81 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയുണ്ട്. അതേസമയം സ്പെക്ട്രയ്ക്ക് 1.36 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. രണ്ട് മോഡലുകൾക്കും എഐ– വോയ്‌സ് അസിസ്റ്റന്റ് പിന്തുണയും ഉണ്ട്.

രക്തസമ്മർദ നിരീക്ഷണം, ഹൃദയമിടിപ്പ് നിരീക്ഷണം, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയ്‌ക്കും പ്രത്യേകം ഫീച്ചറുകളുണ്ട്. പെബിൾ ഓറിയോണിനും സ്പെക്ട്രയ്ക്കും ജല പ്രതിരോധത്തിനായി ഐപി67 റേറ്റിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പെബിൾ ഓറിയോണിന്റെ പ്രാരംഭ വില 3,499 രൂപയാണ്. അതേസമയം, പെബിൾ സ്പെക്ട്രയ്ക്ക് 5,499 രൂപയും നൽകണം.

∙ പെബിൾ ഓറിയോൺ

240x286 പിക്സൽ റെസലൂഷനോടു കൂടിയ 1.81 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുമായാണ് ഓറിയോൺ വരുന്നത്. ഇതിന് ചതുരാകൃതിയിലുള്ള ഡയലും സിങ്ക് കൂട്ടുള്ള ബോഡിയുമാണ്. സ്മാർട് വാച്ചിലെ ഈർപ്പം വൃത്തിയാക്കാൻ ഓട്ടോ സ്പീക്കർ ക്ലീനർ ഫീച്ചറുമുണ്ട്. ഇതിൽ നൂറിലധികം വാച്ച് ഫെയ്‌സുകളും 120ലധികം സ്‌പോർട്‌സ് മോഡുകളും വാഗ്ദാനം ചെയ്യുന്നു.

പെബിൾ ഓറിയോണിൽ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി ഉൾപ്പെടുന്നു. കൂടാതെ ഇൻബിൽറ്റ് മൈക്രോഫോണിന്റെയും സ്പീക്കറിന്റെയും സഹായത്തോടെ കോളുകൾ വിളിക്കാനും അറ്റൻഡ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നു. ഐപി67 റേറ്റിങ്ങുള്ള വാച്ചിന് പൊടി-ജല-പ്രതിരോധശേഷിയുണ്ട്. ഇതിൽ ഇൻബിൽറ്റ് ഗെയിമുകളുണ്ട്, കൂടാതെ എഐ വോയ്‌സ് സഹായവും ഉൾപ്പെടുന്നു. 

രക്തസമ്മർദ നിരീക്ഷണം, 24/7 ഹൃദയമിടിപ്പ് ട്രാക്കർ, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ്, ഉറക്ക നിരീക്ഷണം എന്നിവയ്‌ക്കൊപ്പം രക്തത്തിലെ ഓക്സിജന്റെ അളവ് (SpO2) നിരീക്ഷണവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പുതിയ സ്മാർട് വാച്ചിൽ 260എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 10 ദിവസം വരെ റൺടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

∙ പെബിൾ സ്പെക്ട്ര

390x390 പിക്സൽ റെസലൂഷനും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 1.36 ഇഞ്ച് അമോലെഡ് കളർ ഡിസ്‌പ്ലേയാണ് പെബിൾ സ്പെക്ട്രയ്ക്കുള്ളത്. സ്മാർട് വാച്ചിന്റെ ബോഡിയിൽ സിങ്കിന്റെ കൂട്ടുണ്ട്. കൂടാതെ ഒരു ക്രൗൺ റൊട്ടേഷൻ ബട്ടണും ഇതിലുണ്ട്. ഇത് എഐ പിന്തുണയുള്ള വോയ്‌സ് അസിസ്റ്റന്റിനൊപ്പമാണ് വരുന്നത്. കൂടാതെ ബ്ലൂടൂത്ത് വി5.1 കോളിങ് വാഗ്ദാനം ചെയ്യുന്നു.

പെബിൾ ഓറിയോൺ പോലെ സ്പെക്ട്രയിലും രക്തത്തിലെ ഓക്സിജന്റെ അളവ് (SpO2) നിരീക്ഷണം, രക്തസമ്മർദ നിരീക്ഷണം, 24/7 ഹൃദയമിടിപ്പ് ട്രാക്കർ എന്നിവയുണ്ട്. ഇത് ആർത്തവചക്രം ട്രാക്കിങ്, ഉറക്ക നിരീക്ഷണം എന്നിവയും നടത്തുന്നു. ഇതിനുപുറമെ, സ്മാർട് വാച്ചിലൂടെ ക്യാമറ, മ്യൂസിക് എന്നിവ നിയന്ത്രിക്കാം. കാൽക്കുലേറ്റർ, കാലാവസ്ഥാ അപ്ഡേറ്റുകൾ എന്നിവയും ഉൾപ്പെടുന്നു. പെബിൾ സ്പെക്ട്രയിൽ 300എംഎഎച്ച് ആണ് ബാറ്ററി. ഇത് 30 ദിവസം വരെ സ്റ്റാൻഡ്ബൈ സമയം വാഗ്ദാനം ചെയ്യുന്നു.

English Summary: Pebble Orion, Spectra Smartwatches Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}