24,990 രൂപയ്ക്ക് 55 ഇഞ്ച് ക്യുഎൽഇഡി ഡിസ്‌പ്ലേ സ്മാർട് ടിവി പുറത്തിറക്കി ഇൻഫിനിക്സ്

Infinix-qled
Photo: Infinix
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ ഇൻഫിനിക്‌സ് ഇപ്പോൾ പ്രീമിയം ആൻഡ്രോയിഡ് ടിവി വിഭാഗത്തിലേക്കും പ്രവേശിച്ചിരിക്കുന്നു. സ്മാർട് ടെലിവിഷനുകളുടെ പുതിയ സീരീസ് വിപുലീകരിച്ചുകൊണ്ട് ഇൻഫിനിക്സ് 50 ഇഞ്ച്, 55 ഇഞ്ച് ക്യുഎൽഇഡി ടിവി ഉൾപ്പെടെ വ്യത്യസ്ത ഡിസ്പ്ലേ വലുപ്പത്തിലുള്ള സീറോ സീരീസാണ് അവതരിപ്പിച്ചത്. മികച്ച ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയാണ് സ്മാർട് ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

വിപണിയിൽ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച് ചരിത്രമുള്ള കമ്പനിയുടെ ഏറ്റവും പുതിയ 55 ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി മുൻനിര ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഇൻഫിനിക്‌സ് ഇന്ത്യയുടെ സിഇഒ അനീഷ് കപൂർ പറഞ്ഞു.

പ്രീമിയം ക്യുഎൽഇഡി സ്മാർട് ടിവി വിഭാഗത്തിൽ ഇൻഫിനിക്സ് ശക്തമായ എതിരാളിയാകും. ഇൻഫിനിക്സ് സീറോ സീരീസിലുള്ള മോഡലുകൾക്കെല്ലാം മികച്ച ഡിസ്‌പ്ലേയാണ് ഉള്ളത്. സുരക്ഷിതമായ കാഴ്ചാനുഭവം, മെച്ചപ്പെടുത്തിയ ശബ്‌ദ നിലവാരം, ശക്തമായ പ്രോസസർ എന്നിവ ചേർന്നുള്ള ഗൂഗിൾ ടിവി ആണിതെന്നും കമ്പനി അവകാശപ്പെടുന്നു.

സീറോ സീരീസിലെ സീറോ 55 ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി 34,990 രൂപയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, നിലവിലുള്ള എക്സ്3 സീരീസിന് കീഴിൽ പുറത്തിറക്കിയിരിക്കുന്ന ഇൻഫിനിക്സ് 50 ഇഞ്ച് 4കെ ടിവിയുടെ വില കേവലം 24,990 രൂപയാണ്. രണ്ട് ആൻഡ്രോയിഡ് ടിവികളും സെപ്റ്റംബർ 24 മുതൽ വിൽപനയ്‌ക്കെത്തും.

ജനപ്രിയ ടിവി ഷോകൾ, സ്‌പോർട്‌സ് മത്സരങ്ങൾ, സിനിമകൾ എന്നിവയുടെ ഫ്രെയിം റേറ്റ് വർധിപ്പിക്കുന്നതിന് ഡോൾബി വിഷൻ, എച്ച്‌ഡിആർ 10+ പിന്തുണ, 60 എഫ്‌പിഎസ് എംഇഎംസി എന്നിവ സപ്പോർട്ട് ചെയ്യുന്ന ഒരു മിനിമലിസ്റ്റിക് ബെസൽ ലെസ് ഡിസൈനാണ് സീറോ 55 ഇഞ്ച് ക്യുഎൽഇഡി 4കെ ടിവി അവതരിപ്പിക്കുന്നത്. 400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും 85 ശതമാനം എൻടിഎസ്‌സിയും 122 ശതമാനം എസ്ആർജിബി കളർ ഗാമറ്റും ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. സീറോ 55-ഇഞ്ച് ക്യുഎൽഇഡി 4കെ ടിവിയിൽ ഡോൾബി ഡിജിറ്റൽ ഓഡിയോ ഉള്ള രണ്ട് ഇൻ-ബിൽറ്റ് 36Watt Box സ്പീക്കറുകളും 8കെ മുതൽ 20കെ ഹെഡ്സ് വരെയുള്ള ശബ്ദത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്ന 2 ട്വീറ്ററുകളും സജ്ജീകരിച്ചിരിക്കുന്നു.

55 ഇഞ്ച് ക്യുഎൽഇഡി ആൻഡ്രോയിഡ് ടിവി 2 ജിബി റാമും 16 ജിബി റോമും ജോടിയാക്കിയ മീഡിയടെക് ക്വാഡ് കോർ സിഎ55 പ്രോസസറാണ് നൽകുന്നത്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. സ്മാർട് ടിവിയിൽ മൂന്ന് HDMI (1 ARC പിന്തുണ), രണ്ട് യുഎസ്ബി പോർട്ടുകൾ, 5.0 ബ്ലൂടൂത്ത്, വൈഫാ ബി/ജി/എൻ, 1 എവി ഇൻപുട്ട്, 1 ലൈൻ, 1 ഹെഡ്‌ഫോൺ പോർട്ട്, ഡ്യുവൽ ബാൻഡ് വൈഫൈ പോർട്ടുകൾ എന്നിവയുണ്ട്.

English Summary: Infinix launches its first premium Android TV with 55-inch QLED display, price starts at Rs 24,990

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA