ADVERTISEMENT

ഗൂഗിളിന്റെ വാർഷിക I/O ഇവന്റിൽ ഒരു കൂട്ടം പുതിയ ഉൽപന്നങ്ങളാണ് അവതരിപ്പിച്ചത്. ഇവയിലൊന്നാണ് പിക്‌സൽ ടാബ്‌ലെറ്റ് ആണ്. ഇത് കമ്പനിയുടെ ആദ്യത്തേത് കൂടിയാണ്. ഈ ഇവന്റിൽ ഗൂഗിൾ ഒരു സ്മാർട് വാച്ചും പുതിയ പിക്സൽ 7 സീരീസ് ഫോണുകളും പുറത്തിറക്കി.

 

ഗൂഗിൾ പിക്‌സൽ ടാബ്‌ലെറ്റ് കമ്പനിയുടെ തന്നെ ടെൻസർ ജി2 പ്രോസസറിലാണ് പ്രവർത്തിക്കുക. ഈ പ്രോസസർ പുതുതായി ലോഞ്ച് ചെയ്ത പിക്‌സൽ 7, പിക്‌സൽ 7 പ്രോ സ്‌മാർട് ഫോണുകളിലും ഉപയോഗിക്കുന്നുണ്ട്. നാനോ-സെറാമിക് കോട്ടിങ്ങുള്ള അലുമിനിയം ബോഡിയുമായാണ് ടാബ്‌ലെറ്റ് വരുന്നതെന്ന് ഗൂഗിൾ അറിയിച്ചു. 

 

ആൻഡ്രോയിഡ് 12 എൽ ഓപ്പറേറ്റിങ് സിസ്റ്റവുമായാണ് പിക്സൽ ടാബ്‌ലെറ്റ് എത്തുക. ഇത് വലിയ സ്‌ക്രീനിൽ മികച്ച ഉള്ളടക്കം കാണുന്നതിന് സഹായിക്കും. പരിഷ്കരിച്ച ടാസ്‌ക്ബാറും മികച്ച മൾട്ടിടാസ്‌കിങ് പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഗൂഗിൾ ഒരു വയർലെസ് ചാർജിങ് ഡോക്കും പ്രദർശിപ്പിച്ചു. പുതിയ പിക്സൽ ടാബ്‌ലെറ്റ് ഒരു സ്‌മാർട് ഡിസ്‌പ്ലേ ആക്കി മാറ്റാൻ ഇത് ഉപയോഗിക്കാം.

 

ശേഷിക്കുന്ന വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതും ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന് ഗൂഗിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പിക്സൽ 7 സീരീസ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇതിന്റെ വില 59,999 രൂപ മുതലാണ് തുടങ്ങുന്നത്. പുതിയ 5ജി ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഫ്ലിപ്കാർട്ട് വഴി ഇപ്പോൾ തന്നെ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.

 

English Summary: Google shows Pixel tablet with Tensor G2, launch will happen in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com