ADVERTISEMENT

ആപ്പിൾ ഉൽപന്നമായ എയർടാഗുകൾ വിമാനങ്ങൾക്ക് ഭീഷണിയാണെന്ന് റിപ്പോർട്ട്. ആപ്പിളിന്റെ എയർടാഗുകൾ വിമാനയാത്രയിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ജർമൻ കമ്പനിയായ ലുഫ്താൻസ അറിയിച്ചു. എന്നാൽ, ആക്ടിവേറ്റ് ചെയ്ത എയർടാഗുകളാണ് വിമാനത്തില്‍ നിരോധിച്ചതെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

 

ആക്ടിവേറ്റഡ് എയർടാഗുകൾ ലഗേജിൽ അനുവദിക്കില്ല, കാരണം അവ അപകടകരമായ ഒന്നായി തരംതിരിച്ചിരിക്കുന്നു, യാത്രയിൽ അവ ഓഫ് ചെയ്യേണ്ടത് ആവശ്യമാണെന്നും ലുഫ്താൻ‌സ ട്വീറ്റ് ചെയ്തു. ഇന്റർനാഷണൽ സിവിലിയൻ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാർഗനിർദേശങ്ങൾ അനുസരിച്ച് ലഗേജ് ട്രാക്കറുകൾ അപകടകരമായ ചരക്ക് നിയന്ത്രണങ്ങൾക്ക് വിധേയമാണ് എന്നാണ്.

 

എന്നാൽ, ഐസിഎഒ മാർഗനിർദേശങ്ങളെക്കുറിച്ച് എയർലൈൻ ഉന്നയിക്കുന്ന അവകാശവാദം പൂർണമായും തെറ്റാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേകിച്ചും, മാക്ബുക്ക് പ്രോ പോലുള്ള വലിയ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററി നിയന്ത്രണങ്ങളെ കുറിച്ചുള്ള ലുഫ്താൻസയുടെ നിയന്ത്രണവും പ്രത്യേകം പറയുന്നുണ്ട്.

 

ഒരു എയർടാഗിൽ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഒരു പ്രശ്നമായി കണക്കാക്കാൻ കഴിയാത്തത്ര ചെറിയ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. രണ്ടാമതായി, എയർടാഗിൽ ലിഥിയം-അയൺ ബാറ്ററികളല്ലാത്തതും നിയന്ത്രണത്തിന് കീഴിൽ വരാത്തതുമായ CR2032 സെല്ലുകൾ ആണ് ഉപയോഗിക്കുന്നത്. CR2032 സെല്ലുകൾ യഥാർഥത്തിൽ അപകടമാണെങ്കിൽ അതേ CR2032 ഉപയോഗിക്കുന്ന വാച്ചുകൾ ഫ്ലൈറ്റുകളിൽ അനുവദിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

∙ എന്താണ് ആപ്പിള്‍ ടാഗ്?

ബാഗുകളും പേഴ്‌സും മറ്റു സാധനങ്ങളും നഷ്ടപ്പെടുന്നതു ഒഴിവാക്കാനോ, നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാനോ സഹായിച്ചേക്കാവുന്ന സവിശേഷമായ ഒരു സ്മാര്‍ട് ട്രാക്കിങ് ഉപകരണമാണ് ആപ്പിള്‍ എയർ ടാഗ്. ഐഒഎസ് 13ന്റെ ഫൈന്‍ഡ് മൈ (Find My) ആപ്പുമായി ബന്ധിപ്പിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഫൈന്‍ഡ് മൈ ഐഫോണ്‍, ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ് എന്നീ ആപ്പുകളെ ഒരുമിപ്പിച്ചാണ് ആപ്പിൾ എയർടാഗിന്റെയും പ്രവർത്തനം.

മറ്റൊരു മേന്മ ആപ്പിള്‍ ടാഗില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ശേഷിയാണ്. ഐഒഎസ് 13ന്റെ ബീറ്റാ പതിപ്പില്‍ ഒരു ചുവന്ന നിറത്തിലുള്ള 3ഡി ബലൂണ്‍ കാണാം. ഇത് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ നഷ്ടപ്പെട്ട വസ്തു അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്താം. ആപ്പിള്‍ ടാഗ് വൃത്താകൃതിയിലുള്ള ഓരു ചെറിയ ട്രാക്കിങ് ഉപകരണമാണ്. ഇതില്‍ നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ആണ് ഉപയോഗിക്കുന്നത്.

 

English Summary: Lufthansa bans Apple AirTags from luggage, says 'danger to flight'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com