ADVERTISEMENT

രാജ്യത്തെ മുൻനിര സ്മാർട് ടിവി ബ്രാൻഡുകളിലൊന്നായ കോംപാക്കിന്റെ പുതിയ മോഡലായ കോംപാക്ക് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ആൻഡ്രോയിഡ് ടിവി പുറത്തിറങ്ങി. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കോംപാക്കിന്റെ പുതിയ ഉൽപന്നം വിൽക്കുന്നത്. അൾട്രാ ഹൈ ഡെഫനിഷൻ ടിവി വിപണിയിൽ വൻ തരംഗം സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്ലിപ്കാർട്ടിൽ കോംപാക് (43 ഇഞ്ച്) അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ആൻഡ്രോയിഡ് ടിവി 51 ശതമാനം ഇളവിൽ 17,499 രൂപയ്ക്കാണ് വിൽക്കുന്നത്.

 

എല്ലാവർക്കും ഉപയോഗിക്കാൻ എളുപ്പമുള്ളതും കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ടെലിവിഷനുകൾ സ്വന്തമാക്കാനുള്ള അവസരം നൽകുക എന്നതാണ് കോംപാക്കിന്റെ പ്രാഥമിക ലക്ഷ്യം. കമ്പനിയുടെ പുതിയ അത്യാധുനിക ടിവി വന്നതോടെ കോംപാക്കിന്റെ ജനങ്ങളിലുള്ള സാന്നിധ്യം വൻതോതിൽ കൂടുമെന്നും ഇത് വിപണിയിൽ ബ്രാൻഡിന്റെ വിശ്വാസ്യത വർധിപ്പിക്കുമെന്നും ഓസിഫൈ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അമിതാഭ് തിവാരി പറഞ്ഞു.

 

കോംപാക്കിന്റെ പുതിയ സ്മാർട് ആൻഡ്രോയിഡ് ടിവി 109 സെന്റീമീറ്റർ (43 ഇഞ്ച്), അൾട്രാ എച്ച്ഡി (4കെ) എൽഇഡി ആണ് പാനൽ. അൾട്രാ എച്ച്‌ഡി (4കെ) റെസലൂഷൻ സ്‌മാർട് ടിവിയുടെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഇതിലൂടെ കാഴ്ചക്കാർക്ക് 3840 x 2160 പിക്‌സൽ ഇമേജ് ഗുണമേന്മ ലഭിക്കും. യൂട്യൂബ് വിഡിയോകൾ പ്ലേ ചെയ്യുന്നതിനു പുറമെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളും സ്മാർട് ടിവിയെ പിന്തുണയ്ക്കുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റും ക്രോംകാസ്റ്റും പിന്തുണയ്‌ക്കുന്ന സ്മാർട് ടിവി സ്ക്രീനിന്റെ റിഫ്രഷ് റേറ്റ് 60 ഹെട്സ് ആണ്.

 

ബെസൽ-ലെസ് സ്‌ക്രീൻ, സ്ലിം ഡിസൈൻ, മെറ്റൽ ബോഡിയുള്ള കോംപാക് 4കെ യുഎച്ച്ഡി ആൻഡ്രോയിഡ് ടിവി ഉപയോക്താക്കൾക്ക് മികവാർന്ന കാഴ്ചാനുഭവമാണ് നൽകുകന്നത്. എക്സ്പീരിയൻസ് സ്റ്റെബിലൈസേഷൻ എൻജിൻ ഫീച്ചർ ആകർഷകവും സുഗമവുമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന സങ്കീർണമായ അൽഗോരിതം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇതുവഴി അതിവേഗം നീങ്ങുന്ന ഒരു രംഗത്തിൽ പോലും മങ്ങലോ ലാഗിങ്ങോ സംഭവിക്കുന്നില്ല.

 

കോംപാക്ക് സ്‌മാർട് ടിവിയിലെ ക്രോംകാസ്റ്റ് സപ്പോർട്ട് ഫീച്ചർ ഒരു മിററിങ് സാങ്കേതികവിദ്യയാണ്. ഇത് സ്‌മാർട് ഫോണുകളിൽ നിന്നുള്ള കണ്ടെന്റ് വലിയ സ്‌ക്രീനിൽ കാണാൻ അനുവദിക്കുന്നു. ഇത് മിനിറ്റുകൾക്കുള്ളിൽ കണ്ടെന്റ് പോയിന്റ് ചെയ്യാനും ടാപ്പുചെയ്യാനും ഷെയർ ചെയ്യാനുമുള്ള ഓപ്‌ഷൻ ഉപയോഗിച്ച് എളുപ്പമാക്കുന്നു. ഇതിലെ ഡോൾബി ഓഡിയോ ഡീകോഡർ വഴി ശബ്‌ദ നിലവാരം വർധിപ്പിക്കുകയും 5.1 സറൗണ്ട് സൗണ്ട് റെൻഡർ ചെയ്യുകയും തിയറ്റർ പോലുള്ള അനുഭവം നൽകുകയും ചെയ്യുന്നു.

 

English Summary: Compaq launches lowest-priced Ultra HD (4K) LED Smart Android TV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com