ഓഫർ വിലയ്ക്ക് സ്മാർട് ടിവി, ആമസോൺ ആദായവിൽപന 23ന് അവസാനിക്കും

smart-tv
Photo: Amazon
SHARE

ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന അവസാന നാളുകളിലേക്ക് കടക്കുകയാണ്. ദസറ സമയത്ത് സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച വിൽപന ഒക്ടോബർ 23 ന് ദീപാവലിയോട് അനുബന്ധിച്ച് അവസാനിക്കും. മൊബൈൽ ഫോണുകൾ, സ്മാർട് ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, സ്മാർട് ടിവി, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെ നിരവധി ഉൽപന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, ആമസോൺ പേ അടിസ്ഥാനമാക്കിയുള്ള ഓഫറുകൾ, എക്സ്ചേഞ്ച് കിഴിവുകൾ എന്നിവയുണ്ട്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. വിൽപനയുടെ അവസാന ദിവസങ്ങളിൽ മികച്ച ഓഫറുകൾ ലഭ്യമായ നൂറുകണക്കിന് ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

1. റെഡ്മി 32 ഇഞ്ച് ആൻഡ്രോയിഡ് 11 സീരീസ് എച്ച്‌ഡി റെഡി സ്മാർട് എൽഇഡി ടിവി

 

റെഡ്മി 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി ഏറ്റവും മികച്ച ബജറ്റ് സ്മാർട് ടിവികളിൽ ഒന്നാണ്. ഇപ്പോൾ നടക്കുന്ന വിൽപനയിൽ 15,999 രൂപ എംആർപിയുള്ള ടിവി 9,499 രൂപയ്ക്കാണ് (ബാങ്ക് കിഴിവുകളോടെ) വിൽക്കുന്നത്. റെഡ്മി 32 ഇഞ്ച് സ്മാർട് ടിവിയിൽ A+ ഗ്രേഡ് HD-റെഡി (720p) പാനലും മികച്ച വിഷ്വലുകൾക്കായി വിവിഡ് പിക്ചർ എൻജിൻ, ഡൈനാമിക് കോൺട്രാസ്റ്റ്, ഡൈനാമിക് ബാക്ക്‌ലൈറ്റ് എന്നിവയും ഉണ്ട്. 

2. വണ്‍പ്ലസ് 32 ഇഞ്ച് Y സീരീസ് എച്ച്ഡി റെഡി എൽഇഡി സ്മാർട് ആൻഡ്രോയിഡ് ടിവി 32Y1

14,999 രൂപ എംആർപിയുള്ള 32 ഇഞ്ച് വൺപ്ലസ് വൈ സീരീസ് എച്ച്‌ഡി റെഡി സ്മാർട് ആൻഡ്രോയിഡ് ടിവി 32വൈ1 ബാങ്ക് കിഴിവുകളോടെ 10,499 രൂപയ്ക്ക് സ്വന്തമാക്കാം. എച്ച്‌ഡി റെഡി പാനലും നോയ്‌സ് റിഡക്ഷൻ, കളർ സ്‌പേസ് മാപ്പിങ്, ഡൈനാമിക് കോൺട്രാസ്റ്റ്, ആന്റി-അലിയാസിങ്, ഗാമാ എൻജിൻ സാങ്കേതികവിദ്യകൾ എന്നിവയ്‌ക്കൊപ്പമാണ് സ്മാർട് ടിവി വരുന്നത്.

3. സോണി ബ്രാവിയ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്മാർട് എൽഇഡി ഗൂഗിൾ ടിവി

47,990 രൂപ എംആർപിയുള്ള ജനപ്രിയ സോണി ബ്രാവിയ 43 ഇഞ്ച് 4കെ അൾട്രാ എച്ച്‌ഡി സ്‌മാർട് ആകർഷകമായ വിലയായ 40,999 രൂപയ്‌ക്ക് വിൽക്കുന്നു. ബാങ്ക് കിഴിവുകളും കൂപ്പൺ വഴി 2,000 രൂപ അധിക കിഴിവും ഇതിൽ ഉൾപ്പെടും. 4K HDR, ലൈവ് കളർ, 4K X റിയാലിറ്റി പ്രോ, മോഷൻ ഫ്ലോ XR100 എന്നിവ പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പമാണ് ഈ ടിവി വരുന്നത്.

4. എംഐ 32 ഇഞ്ച് 5എ സീരീസ് എച്ച്ഡി റെഡി സ്മാർട് ആൻഡ്രോയിഡ് എൽഇഡി ടിവി

മറ്റൊരു മികച്ച ബജറ്റ് സ്മാർട് ടിവി, എംഐ 5എ സ്മാർട് ടിവി എംആർപി വിലയായ 19,999 രൂപയിൽ നിന്ന് കുറഞ്ഞ് ബാങ്ക് കിഴിവുകളോടെ 11,499 രൂപയ്ക്ക് ലഭിക്കും. ഇത് എച്ച്‌ഡി-റെഡി പാനലിനൊപ്പമാണ് വരുന്നത്. ഡോൾബി ഓഡിയോ, ഡിടിഎസ് വെർച്വൽ: എക്സ്, ഡിടിഎസ്-എച്ച്ഡി3 എന്നിവയ്‌ക്കുള്ള പിന്തുണയുണ്ട്. 20W സ്പീക്കറുകളാണ് ലഭിക്കുന്നത്.

5. വണ്‍പ്ലസ് 43 ഇഞ്ച് Y സീരീസ് 4കെ അൾട്രാ എച്ച്ഡി സ്മാർട് ആൻഡ്രോയിഡ് എൽഇഡി ടിവി 43Y1S പ്രോ

വൺപ്ലസ് 43 ഇഞ്ച് Y സീരീസ് 4കെ സ്മാർട് ആൻഡ്രോയിഡ് എൽഇഡി ടിവി 43Y1S പ്രോ നിലവിൽ ബാങ്ക് കിഴിവുകളോടെ 24,249 രൂപയ്ക്ക് വിൽക്കുന്നു. ഇതിന്റെ എംആര്‍പി വില 26,990 രൂപയാണ്. വൈ-സീരീസ് വൺപ്ലസ് സ്മാർട് ടിവികൾ വിപണിയിലെ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ടിവികളിൽ ചിലതാണ്. ഇത് ഒരു സ്ലിം ബെസെൽ ഡിസൈനോടെയാണ് വരുന്നത്.

English Summary: Amazon Great Indian Festival Finale Days Ends on October 23: Best Tech Deals You Shouldn’t Miss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS