70 ദിവസം ബാറ്ററി നിൽക്കുന്ന സോളർ സ്മാർട് വാച്ചുമായി ഗാര്‍മിൻ, വിലയോ?

garmin-Instinct
Photo: Garmin
SHARE

മുൻനിര സ്മാർട് വാച്ച് ബ്രാൻഡായ ഗാർമിൻ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ 'ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ' സീരീസ് മൾട്ടിസ്‌പോർട്ട് സ്മാർട് വാച്ചുകൾ പുറത്തിറക്കി. രണ്ട് മോഡൽ വാച്ചുകളാണ് അവതരിപ്പിച്ചത്. 'ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ' ബ്ലാക്ക് നിറത്തിലും 'ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ സോളാർ' ഗ്രാഫൈറ്റ് നിറത്തിലുമാണ് വരുന്നത്. ഇവ രണ്ടും ജനുവരി 20 മുതൽ യഥാക്രമം 55,990 രൂപയ്ക്കും 61,990 രൂപയ്ക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ക്രോസ്ഓവർ സീരീസ് സ്മാർട് വാച്ചുകൾ 'സ്ലീപ്പ് സ്‌കോർ', 'അഡ്വാൻസ്ഡ് സ്ലീപ്പ് മോണിറ്ററിങ്' എന്നിവയുൾപ്പെടെയുള്ള വെൽനസ് ഫീച്ചറുകളുമായാണ് വരുന്നത്. പ്രധാനപ്പെട്ട ആരോഗ്യ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്താനും ഇത് ഉപയോഗിക്കാം. ഇൻസ്‌റ്റിൻക്റ്റ് ക്രോസ്‌ഓവർ വാച്ചുകളിൽ മുഴുവൻ സമയവും ആരോഗ്യ നിരീക്ഷണവും ആക്‌റ്റിവിറ്റി ട്രാക്കിങ് ഫീച്ചറുകളും പ്രവർത്തിക്കുന്നു.  എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഡിജിറ്റൽ ഡിസ്‌പ്ലേയാണ് മറ്റൊരു മികവ്.

ഇൻസ്റ്റിൻക്റ്റ് ക്രോസ്ഓവർ വാച്ചിൽ സോളർ ചാർജിങ് സംവിധാനമുണ്ട്. സോളർ ചാർജിങ് മോഡിൽ 70 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനങ്ങൾ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് കൂടുതൽ ചായ്‌വ് കാണിക്കുന്നതിനാൽ ഇന്ത്യയിൽ പുതിയ ഇൻസ്‌റ്റിങ്ക്റ്റ് സീരീസ് വിപുലീകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഗാർമിൻ ഇന്ത്യയുടെ കൺട്രി ഹെഡ് യേശുദാസ് പിള്ള പറഞ്ഞു.

ഹൈബ്രിഡ് ജിപിഎസ് മൾട്ടിസ്‌പോർട്ട് സ്മാർട് വാച്ച് ആണ് ഗാർമിൻ ഇന്ത്യയിൽ കൊണ്ടുവരുന്നത്. പരുപരുത്ത പരമ്പരാഗത വാച്ചിന്റെ സ്ഥാനത്ത് അത്യാധുനിക സാങ്കേതിക വിദ്യയുള്ള സ്മാർട് വാച്ച് ഉപയോഗിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നതെന്നും പിള്ള പറഞ്ഞു. പുതിയ വാച്ച് സീരീസ് തെർമൽ, ഷോക്ക് റെസിസ്റ്റൻസുമായാണ് വരുന്നത്.

Instinct-Crossover

ജിപിഎസ് ട്രാക്കിങ്, മൾട്ടി-ജിഎൻഎസ്എസ് പിന്തുണ, എബിസി സെൻസറുകൾ, ഉപയോക്താക്കളെ കൃത്യമായ സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന ട്രാക്ക്ബാക്ക് റൂട്ടിങ്, കൂടാതെ റഫറൻസ് പോയിന്റ്, ഉപയോക്താവിന്റെ ലൊക്കേഷനുകളുടെ ട്രാക്ക് സൂക്ഷിക്കാനും ഈ വാച്ച് സഹായിക്കുമെന്ന് കമ്പനി പറയുന്നു.

English Summary: Garmin announces new series of multisport smartwatches in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS