1199 രൂപയ്ക്ക് ആപ്പിൾ വാച്ച് പോലൊരു സ്മാർട് വാച്ചുമായി പിട്രോൺ

 pTron Launches Force X12N Smartwatch
Photo: pTron
SHARE

ഇന്ത്യൻ കമ്പനിയായ പിട്രോണിന്റെ പുതിയ സ്മാര്‍ട് വാച്ച് വിപണിയിലെത്തി. ആപ്പിൾ വാച്ചുമായി ഏറെ സാദൃശ്യമുള്ള പിട്രോൺ ഫോഴ്സ് എക്സ്12എൻ ആണ് അവതരിപ്പിച്ചത്. യുവാക്കളുടെ വിപണിയെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സ്മാർട് വാച്ച് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പുതുമയുള്ള വാച്ച് ഫെയ്‌സുകൾ, ബിൽറ്റ്-ഇൻ ഗെയിമുകൾ, ഫുൾ-ടച്ച് 2.5ഡി കർവ്ഡ് ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പുതിയ വാച്ച് വരുന്നത്.

പിട്രോൺ ഫോഴ്സ് എക്സ്12എൻ സ്മാർട് വാച്ചിന്റെ എംആർപി 1499 രൂപയാണെങ്കിലും ഇപ്പോൾ 1199 രൂപ ഓഫർ വിലയ്ക്ക് ലഭ്യമാണ്.  ഫെബ്രുവരി 21 മുതൽ ആമസോൺ ഇന്ത്യ വഴി പിട്രോൺ ഫോഴ്സ് എക്സ്12എൻ വാങ്ങാം. ഒരു വർഷത്തെ വാറന്റിയോടെയാണ് വാച്ച് വരുന്നത്. ബ്ലേസിങ് ബ്ലൂ, ഗോൾഡ് ബ്ലാക്ക്, കാർബൺ ബ്ലാക്ക്, ഷാംപെയ്ൻ പിങ്ക് എന്നിവയുൾപ്പെടെ നാല് നിറങ്ങളിൽ സ്മാർട് വാച്ച് ലഭ്യമാണ്.

അലോയ് മെറ്റൽ കേസിങ്ങിൽ നിർമിച്ച ഭാരം കുറഞ്ഞ സ്മാർട് വാച്ചാണ് ഫോഴ്സ് എക്സ്12എൻ. ചതുരാകൃതിയിലുള്ള 1.85 ഇഞ്ച് എച്ച്‌ഡി സ്‌ക്രീനോടെയാണ് ഇത് വരുന്നത്. മൾട്ടി-സ്‌പോർട്‌സ് മോഡും 130ലധികം വാച്ച് ഫെയ്‌സുമായാണ് പിട്രോൺ ഫോഴ്സ് എക്സ്12എൻ വരുന്നത്. അഞ്ച് ദിവസം വരെ ലഭിക്കുന്നതാണ് ബാറ്ററി.

ഹൃദയമിടിപ്പ് മോണിറ്റർ, ഗൈഡഡ് ബ്രീത്തിങ് എക്‌സർസൈസുകൾ, സ്ലീപ്പ് ട്രാക്കർ, എസ്പിഒ2 മോണിറ്റർ, ഡെയ്‌ലി ആക്‌റ്റിവിറ്റി ട്രാക്കർ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ വാച്ചിലുണ്ട്. ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകൾക്ക് പുറമെ ബ്ലൂടൂത്ത് 5.0 ന്റെ സേവനവും ലഭ്യമാണ്. ഇത് ഇൻകമിങ് കോളുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, സോഷ്യൽ മീഡിയ അലേർട്ടുകൾ എന്നിവ സ്വീകരിക്കാനും എട്ട് കോൺടാക്റ്റുകൾ വരെ സൂക്ഷിക്കാനും ഉപയോക്താക്കളെ സഹായിക്കും.

English Summary: pTron Launches Force X12N Smartwatch With Advanced Features

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS