ബ്ലൂടൂത്ത് കോളിങ്, 150 വാച്ച് ഫെയ്സുകളുമായി നോയിസ്ഫിറ്റ് ഹാലോ പുറത്തിറങ്ങി

NoiseFit Halo Smartwatch
Photo: Noise
SHARE

മുൻനിര സ്മാർട് വാച്ച് ബ്രാൻഡ് നോയിസിന്റെ പുതിയ ഉൽപന്നം നോയിസ്ഫിറ്റ് ഹലോ (NoiseFit Halo) ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിങ്ങും നിരവധി ഹെൽത്ത് സ്യൂട്ടുകളും സ്‌പോർട്‌സ് മോഡുകളും സഹിതം 150 ലധികം വാച്ച് ഫെയ്‌സുകളും ഇതിലുണ്ട്. ഓൺ ഡിസ്‌പ്ലേ ഫീച്ചറുള്ള വാച്ചിന് ജല പ്രതിരോധത്തിനായി ഐപി68 റേറ്റുചെയ്തിരിക്കുന്നു. 7 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നോയിസ്ഫിറ്റ് ഹാലോ സ്മാർട് വാച്ചിന്റെ വില 3,999 രൂപയാണ്. ഫെബ്രുവരി 27 മുതൽ വിൽപനയ്‌ക്കെത്തും. നോയിസ്ഫിറ്റ് വെബ്സൈറ്റ് വഴിയും ആമസോൺ ഇന്ത്യ വഴിയും ഇത് വാങ്ങാം. സ്റ്റേറ്റ്മെന്റ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, വിന്റേജ് ബ്രൗൺ, ഫോറസ്റ്റ് ഗ്രീൻ, ഫിയറി ഓറഞ്ച് എന്നിങ്ങനെ ആറ് വ്യത്യസ്ത കളർ വേരിയന്റുകളിലാണ് സ്മാർട് വാച്ച് വരുന്നത്.

466×466 പിക്‌സൽ റെസലൂഷനോടു കൂടിയ 1.43 ഇഞ്ച് ഓൾവേസ് ഓൺ അമോലെഡ് ഡിസ്‌പ്ലേയാണ് നോയിസ്ഫിറ്റ് ഹാലോ സ്മാർട് വാച്ചിൽ വരുന്നത്. സ്മാർട് വാച്ചിന് പ്രീമിയം മെറ്റാലിക് ബിൽഡ് ഉണ്ട്. ഇതിൽ മൂന്ന് സ്ട്രാപ്പ് ഓപ്ഷനുകളും ഉണ്ട് - തുകൽ, ടെക്സ്ചർ ചെയ്ത സിലിക്കൺ, സാധാരണ സിലിക്കൺ. ബ്ലൂടൂത്ത് കോളിങ് പിന്തുണയ്ക്കുന്ന വാച്ചിൽ കൂടുതൽ ബാറ്ററി സമയം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

150-ലധികം ക്ലൗഡ് വാച്ച് ഫെയ്സുകളും ഒന്നിലധികം സ്‌പോർട്‌സ് മോഡുകളും ആരോഗ്യ നിരീക്ഷണ സെൻസറുകളായ SpO2 നിരീക്ഷണം, ഹൃദയമിടിപ്പ് ട്രാക്കിങ്, ഉറക്ക നിരീക്ഷണം, സ്റ്റെപ്പ് ട്രാക്കർ എന്നിവയും നോയിസ്ഫിറ്റ് ഹാലോയിൽ ഉണ്ട്. പുതിയ വാച്ച് ഒറ്റ ചാർജിൽ ഒരാഴ്ച വരെയും ബ്ലൂടൂത്ത് കോളിങ് ഉപയോഗിച്ചാൽ 1 ദിവസം വരെയും ബാറ്ററി ലഭിക്കും. സ്മാർട് ടച്ച് ടെക്, നോട്ടിഫിക്കേഷനുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ തുടങ്ങി മറ്റു നിരവധി ഫീച്ചറുകളുമായാണ് നോയിസ്ഫിറ്റ് ഹാലോ വരുന്നത്.

English Summary: NoiseFit Halo Smartwatch With Over 150 Watch Faces, Bluetooth Calling Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS