ADVERTISEMENT

യൂറോപ്പില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ കമ്പനിയായ തോംസൺ ഇന്ത്യൻ വിപണിയിൽ കൂള്‍ പ്രോ സീരീസില്‍ എയര്‍ കൂളറുകളും അവതരിപ്പിച്ചു. പഴ്‌സണല്‍, വിന്‍ഡോ എന്നിങ്ങനെ രണ്ട് കുറഞ്ഞ കപ്പാസിറ്റിയുള്ള കൂളറുകളും ഡെസെര്‍ട്ട് എന്ന പേരില്‍ കൂടിയ കപ്പാസിറ്റിയുള്ള മൂന്നു കൂളറുകളുമാണ് പുറത്തിറക്കിയത്. ഇവയുടെ വില 4,999 രൂപ മുതല്‍ 8,199 രൂപ വരെയാണ്. ഇവയും ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍ക്കുന്നത്.

 

∙ വിലക്കുറവിലും മേന്മ നിലനിര്‍ത്തി എയര്‍കൂളറുകൾ

 

ഗൃഹോപകരണ വില്‍പനയില്‍ ഈ വര്‍ഷം മറ്റു കമ്പനികളോട് കടുത്ത മത്സരം തന്നെ കാഴ്ചവയ്ക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് തോംസൺ പുതിയ എയര്‍ കൂളറുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ ശേഷി 28 മുതല്‍ 85 ലീറ്റര്‍ വരെയാണ്. ലോക നിലവാരമുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇവ ഓരോന്നും പരിശോധിക്കാം:

 

∙ പഴ്‌സണല്‍

 

ഏറ്റവും കുറവ് ശേഷി പഴ്‌സണല്‍ എന്ന മോഡലിനാണ് - 28 ലീറ്റര്‍. ഇത് എങ്ങോട്ടും എളുപ്പത്തില്‍ എടുത്തു മാറ്റിവയ്ക്കാമെന്നതാണ് പ്രധാന ഗുണങ്ങളിലൊന്ന്. പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നില്ല, മികച്ച സ്‌റ്റൈലിഷായ നിര്‍മാണം, വയ്ക്കാന്‍ അധികം ഇടം വേണ്ടന്നുള്ള കാര്യം തുടങ്ങിയവ 'പഴ്‌സണല്‍' മോഡലിന്റെ സവിശേഷതകളാണ്. ഈ മോഡല്‍ തുടർച്ചയായി 6-8 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹണികോം പാഡ്, ബ്ലോവര്‍, ഓട്ടോ സ്വിങ്, ഓട്ടോ പമ്പ്, ഐസ് ചേമ്പര്‍, മിക്ക ഇന്‍വേര്‍ട്ടറുകളിലും ഘടിപ്പിക്കാം, കാസ്റ്റര്‍ വീൽ‌സ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. മുഴുവന്‍ പേര് വിന്‍ഡോ (സിപിപി28). വില 4,999 രൂപ.

 

∙ വിന്‍ഡോ

 

വിന്‍ഡോ മോഡലിന് 50 ലീറ്റര്‍ ശേഷിയാണുള്ളത്. ഏകദേശം 7-8 മണിക്കൂറാണ് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. അധികം ശബ്ദമുണ്ടാക്കില്ല, ഓട്ടോ സ്വിങ്, ഓട്ടോ പമ്പ്, മിക്ക ഇന്‍വേര്‍ട്ടര്‍ ലൈനുകളിലും പിടിപ്പിക്കാം, അധികം പ്രയാസപ്പെടാതെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാം, 30 അടി വരെ ശക്തമായ എയര്‍ ഫ്‌ളോ തുടങ്ങിയവയാണ് ഇതിന്റെ ഫീച്ചറുകള്‍. കൂള്‍ പ്രോ വിന്‍ഡോ (സിപിഡബ്ല്യൂ50) എന്നാണ് മുഴുവന്‍ പേര്. വില 5799 രൂപ.

 

∙ ഡെസേര്‍ട്ട് (60, 75, 85)

 

ഓട്ടോ സ്വിങ്, ഓട്ടോ പമ്പ്, ഐസ് ചേമ്പര്‍ കോമണ്‍ 60 ലീറ്റര്‍ മോഡലില്‍ മാത്രം മിക്ക ഇന്‍വേര്‍ട്ടര്‍ ലൈനിലും പിടിപ്പിക്കാം, ഫാന്‍, ഏറ്റവും മികച്ച എയര്‍ ത്രോ, മൂന്നു വശത്തും ഹണികോം പാഡ്, മികച്ച ഡിസൈൻ രീതി, വയ്ക്കാന്‍ അധികം സ്ഥലം വേണ്ട, കാസ്റ്റര്‍ വീലുകള്‍ തുടങ്ങിയവയാണ് പൊതുവെയുള്ള ഫീച്ചറുകള്‍. 60 ലീറ്റര്‍ മോഡൽ കൂളർ വിലക്കുറവിനൊപ്പം അതിന്റെ പ്രീമിയം ഡിസൈനും ശ്രദ്ധേയമാണ്. ആധുനിക വീടുകള്‍ക്കു യോജിച്ച അത്യാധുനിക ടെക്നോളജിയുള്ള കൂളര്‍ എന്ന വിവരണമാണ് തോംസണ്‍ ഇതിന് നല്‍കിയിരിക്കുന്നത്. 85 ലീറ്റര്‍ കപ്പാസിറ്റിയുള്ള മോഡലാണ് ഏറ്റവുമധികം വിലയും അതോടൊപ്പം ശേഷിയും ഉള്ളത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ മൂന്നു നോബുകളാണ് ഉള്ളത്. പെട്ടിയുടെ ആകൃതിയിലുള്ള നിര്‍മാണമാണ് ഇതിന്. ‌

 

∙ മൂന്നു ഡെസേര്‍ട്ട് മോഡലുകളുടെ വില ഇപ്രകാരം:

കൂള്‍ പ്രോ ഡെസേര്‍ട്ട് (സിപിഡി60) 6,999 രൂപ

കൂള്‍ പ്രോ ഡെസേര്‍ട്ട് (സിപിഡി75) വില 7,499 രൂപ

കൂള്‍ പ്രോ ഡെസേര്‍ട്ട് (സിപിഡി85) വില 8,199 രൂപ

 

ഇന്ത്യന്‍ ഉപകരണ നിര്‍മാണ മേഖല കരുത്തോടെയാണ് കുതിക്കുന്നത്. ഇതിന്റെ ഒരു വലിയൊരു പങ്കുപറ്റാനുള്ള ഉദ്ദേശത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തോംസണ്‍ പറയുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുടെ വരുമാനം വര്‍ദ്ധിക്കുന്നത്, ജീവിത നിലവാരത്തില്‍ വരുന്ന വര്‍ധന എന്നിവയ്‌ക്കൊപ്പം രാജ്യം 2030തോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായേക്കാമെന്ന പ്രവചനം തുടങ്ങിയവയൊക്കെ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതീക്ഷവച്ചു പുലര്‍ത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. 

 

എസ്പിപിഎല്‍ കമ്പനിയാണ് തോംസണ്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചു പുറത്തിറക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഈ ഉല്‍പന്നങ്ങളെല്ലാം നല്‍കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്പിപിഎല്‍ കമ്പനി മേധാവി അവനീത് സിങ് മര്‍വാ പറഞ്ഞു. കൂടാതെ, 2023 തങ്ങള്‍ക്കൊരു ഗംഭീര വര്‍ഷമക്കാനായി കൂടുതല്‍ ഉൽപന്നങ്ങൾ വരും മാസങ്ങളില്‍ പുറത്തിറക്കുമെന്നും അറിയിച്ചു. തങ്ങളുടെ കമ്പനിയെ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ ഇന്ത്യയില്‍ തന്നെ നിർമിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. തങ്ങളുടെ ഉപകരണങ്ങള്‍ വാങ്ങി ബ്രാന്‍ഡിന് വലിയ പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

 

തോംസണിന്റെ എയര്‍ കൂളറുകള്‍ താരതമ്യേന കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഇതിനായി ഓട്ടോ സ്വിങ് ടെക്‌നോളജി, ടര്‍ബോ എയര്‍ ത്രോ, ഹണികോം കൂളിങ് പാഡുകള്‍ തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച സാങ്കേതികവിദ്യ നല്‍കാനുള്ള കമ്പനിയുടെ ശ്രമമാണ് പുതിയ സീരീസിലും കാണാനാകുന്നതെന്നാണ് പറയുന്നത്.

 

English Summary: Thomson ‌new range of air coolers in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com