ADVERTISEMENT

വാവെയ് വാച്ച് അൾട്ടിമേറ്റ് കഴിഞ്ഞയാഴ്ചയാണ് ചൈനയിൽ അവതരിപ്പിച്ചത്. ചൈനീസ് ഇലക്ട്രോണിക്സ് നിർമാതാവിന്റെ ഏറ്റവും പുതിയ സ്മാർട് വാച്ചിന് വാവെയ് വാച്ച് ജിടി 3 പ്രോയേക്കാൾ മികച്ച ഫീച്ചറുകൾ ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏറ്റവും പുതിയ വാച്ചിന് വെള്ളത്തിനടിയിൽ 100 മീറ്റർ വരെ സബ്‌മേഴ്‌ഷൻ റേറ്റിങ് ഉണ്ട്. ഈ സ്മാർട് വാച്ച് ആപ്പിൾ വാച്ച് അൾട്രായുമായാണ് മൽസരിക്കുന്നത്.

 

എക്‌സ്‌പെഡിഷൻ ബ്ലാക്ക് (റബ്ബർ സ്‌ട്രാപ്പ്), വോയേജ് ബ്ലൂ (മെറ്റാലിക് സ്‌ട്രാപ്പ്) പതിപ്പുകൾക്ക് യഥാക്രമം 5,999 യുവാനും ( ഏകദേശം 72,300 രൂപ), 6,999 യുവാനും (ഏകദേശം 84,300 രൂപ) എന്നിങ്ങനെയാണ് വാവെയ് വാച്ച് അൾട്ടിമേറ്റിന്റെ വില. വാച്ച് നിലവിൽ യുകെ, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ ലഭ്യമാണ്. മറ്റ് വിപണികൾക്കായുള്ള വിലയും മറ്റു വിവരങ്ങളും‍ പ്രഖ്യാപിച്ചിട്ടില്ല.

 

വാവെയ് വാച്ച് അൾട്ടിമേറ്റിന് 60Hz റിഫ്രഷ് റേറ്റുള്ള 1.5 ഇഞ്ച് എൽടിപിഒ അമോലെഡ് സർക്കുലർ ഡിസ്‌പ്ലേയുണ്ട്. സിർക്കോണിയം അടിസ്ഥാനമാക്കിയുള്ള ലിക്വിഡ് മെറ്റൽ കെയ്‌സും ഹൈഡ്രജൻ നൈട്രൈൽ റബ്ബർ സ്‌ട്രാപ്പും ഇതിലുണ്ട്. വാവായ് വാച്ച് അൾട്ടിമേറ്റിന്റെ ബെസലിന് സെറാമിക് ഫിനിഷുണ്ട്.

 

530 എംഎഎച്ച് ആണ് ബാറ്ററി. ഇത് ശരാശരി ഉപയോക്താക്കൾക്ക് ഒറ്റ ചാർജിൽ 14 ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, സജീവ ഉപയോക്താക്കൾക്ക് 8 ദിവസം വരെയാണ് ഉപയോഗിക്കാനാകുക‍. 60 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് വാഗ്‌ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ചാർജറുമായാണ് വാവെയ് വാച്ച് അൾട്ടിമേറ്റ് വരുന്നത്. ഇത് ക്യുഐ വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ, ഇസിജി അളവുകൾ എന്നിവ നിരീക്ഷിക്കാൻ പ്രത്യേകം സെൻസറുകളുണ്ട്.

 

English Summary: Huawei Watch Ultimate With 1.5-Inch AMOLED Display Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com