ADVERTISEMENT

നിർത്താതെ ഗെയിം കളിക്കുന്നവര്‍ക്കു മാത്രമല്ല പ്രൊഫഷണലുകള്‍ക്കും പല തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പ്രയോജനപ്പെടുന്ന പുതിയ കീബോഡ് അവതരിപ്പിച്ചിരിക്കുകയാണ് സെബ്രോണിക്‌സ്. സെബ് മാക്‌സ് നിഞ്ജാ 200 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന കീബോഡിന് ബഹുവിധ സാധ്യതകളാണ് ഉള്ളത്. ഐഒഎസിനും ആന്‍ഡ്രോയിഡിനുമൊപ്പം പോലും പ്രവര്‍ത്തിപ്പിക്കാം. സെബ്രോണിക്‌സിന്റെ കംപ്യൂട്ടര്‍ കീബോഡ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലുകളിലൊന്നാണ് സെബ് മാക്‌സ് നിഞ്ജാ 200. ഇത്രയധികം ഫീച്ചറുകളുമായി ഇന്ത്യയില്‍ ഇറക്കിയിരിക്കുന്ന ആദ്യ കീബോഡ് ആണിതെന്ന് സെബ്രോണിക്‌സ് അവകാശപ്പെടുന്നു.

∙ ഗെയിമിങ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാകുമോ?

 

ആര്‍ജിബി ലൈറ്റുകളുടെ പ്രഭാവം ഗെയമിങ് അനുഭവത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അര്‍ദ്ധസുതാര്യ ബോഡിയാണ് പുതിയ സെബ്രോണിക്‌സ് കീബോഡിന്റേത്. ഇതില്‍ വിവിധ ആര്‍ജിബി മോഡുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കീബോഡിന് അനന്തമായ ആര്‍ജിബി അനുഭവം നല്‍കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു.

 

∙ വയര്‍ലെസായും വയേഡായും പ്രവര്‍ത്തിപ്പിക്കാം

 

ബ്ലൂടൂത്, വയേഡ് മോഡ് എന്നിവയ്ക്കു പുറമെ 2.4 ഗിഗാഹെട്‌സ് ആര്‍എഫ് മോഡിലും സെബ് മാക്‌സ് നിഞ്ജാ 200 പ്രവര്‍ത്തിപ്പിക്കാമെന്നതും പല ഉപയോക്താക്കള്‍ക്കും ഇഷ്ടപ്പെട്ടേക്കും. ബ്ലൂടൂത് വഴി മൂന്ന് ഉപകരണങ്ങള്‍ വരെ കണക്ടു ചെയ്യാം. ഇവയില്‍ ഏതിനൊപ്പമാണ് കീബോഡ് പ്രവര്‍ത്തിക്കേണ്ടതെന്നു തിരഞ്ഞെടുക്കാനും പ്രയാസമില്ല. വിന്‍ഡോസ്, മാക്, ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളൊക്കെ ഉള്ളവര്‍ക്ക് ഈ ഫീച്ചര്‍ ഗുണകരമായേക്കുമെന്ന് കമ്പനി പറയുന്നു.

 

∙ പ്രതികരണത്തിലും മികവ്

 

ഗെയിമിര്‍മാര്‍ക്ക് തങ്ങള്‍ ടച്ച് ചെയ്യുന്ന കീയുടെ പ്രതികരണശേഷി അത്യന്തം പ്രധാനപ്പെട്ടതാണ്. മിന്നല്‍ വേഗത്തിലുള്ള പ്രതികരണ ശേഷിയാണ് തങ്ങളുടെ കീബോഡിനുള്ളതെന്ന് സെബ്രോണിക്‌സ് പറയുന്നു. കീബോഡിന്റെ പ്രതികരണശേഷി പ്രൊഫഷണല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതവര്‍ക്കും പ്രധാനപ്പെട്ടതാണ്. അവര്‍ക്കും തങ്ങളുടെ പുതിയ കീബോഡ് ഇഷ്ടപ്പെട്ടേക്കുമെന്ന പ്രതീക്ഷയിലാണ് സെബ്രോണിക്‌സ്. കീബോഡുകളില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അവയുടെ സ്വിച്ചുകള്‍ തന്നെയാണ്. മികച്ച പ്രതികരണം ലഭിക്കാനായി ഒടെമു (OUTEMU) റെഡ് സ്വിച്ചുകള്‍ ഉപയോഗിച്ചിരിക്കുന്നു എന്നും, അവ വേണ്ടിവന്നാല്‍ അതിവേഗം വച്ചുമാറാവുന്നവ ആണെന്നും സെബ്രോണിക്‌സ് പറയുന്നുണ്ട്. (എന്താണ് ഒടെമു റെഡ് മെക്കാനിക്കല്‍ സ്വിച്ച്? എംഎക്‌സ് സ്വിച്ചുകളെ അനുകരിച്ചു നിര്‍മിച്ചിരിക്കുന്നവയാണ് ഇവ. ഇവയ്ക്ക് അധികം ഭാരമില്ല. പ്രവര്‍ത്തിപ്പിക്കാന്‍ ആയാസവും ഇല്ല.)

Read more at:  കുറഞ്ഞ വില, അത്യുഗ്രൻ ഫീച്ചറുകൾ, ആപ്പിൾ വാച്ച് പോലൊരു സ്മാർട് വാച്ച്

∙ 5 കോടി കീ സ്‌ട്രോക്കുകള്‍ വരെ തരണംചെയ്യാനുള്ള കരുത്തുണ്ടെന്ന്

 

തങ്ങളുടെ കീബോഡ് സ്വിച്ചുകള്‍ക്ക് 5 കോടി കീ സ്‌ട്രോക്കുകള്‍ വരെ തരണംചെയ്യാനുള്ള കരുത്തുണ്ടെന്നും, അതായത് നിർത്താതെയുള്ള ഗെയിം കളികാര്‍ക്കു പോലും അവയെ എളുപ്പത്തില്‍ തകര്‍ക്കാനാവില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിനു പുറമെ കീകള്‍ മികച്ച ടച്ചിങ് അനുഭവം നല്‍കുന്നു. കീബോഡിലുള്ള കീകള്‍ക്കു മുകളിലുള്ള പിബിടി-കീ ക്യാപ്പുകള്‍ ഉന്നത ഗുണമേന്മയുള്ളതാണെന്ന തോന്നലുണ്ടാക്കുമെന്നും കമ്പനി പറയുന്നു. കീകളുടെ സഞ്ചാരവും മികച്ചതാണ് (4.0±0.2mm). ഇടതടവില്ലാതെ ഗെയിം കളിക്കുന്നവര്‍ക്ക് ഈ കീബോഡലെ വിന്‍ഡോസ് കീയെ ഉള്‍പ്പെടുത്തുകയോ, അതിന്റെ പ്രതികരണശേഷി ഇല്ലാതാക്കുകയോ ചെയ്യാം.

 

∙ ബാറ്ററി

 

ആര്‍ജിബി ലൈറ്റുകളും വയര്‍ലെസ് കണക്ടിവിറ്റിയുമുള്ള സാധാരണ കീബോഡുകള്‍ ലാപ്‌ടോപ്പുകളുമായി കണക്ടു ചെയ്താല്‍ ലാപ്‌ടോപ്പിന്റെ ബാറ്ററി പെട്ടെന്ന് ഇറങ്ങിപ്പോകും. ഇതിനാല്‍ സെബ്രോണിക്‌സിന്റെ പുതിയ കീബോഡില്‍ റീചാര്‍ജബിൾ ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ബാറ്ററി എന്തുമാത്രം മിച്ചമുണ്ടെന്ന് അറിയിക്കാനുളള ഇന്‍ഡിക്കേറ്ററും ഉണ്ട്. ഒറ്റ ഫുള്‍ചാര്‍ജില്‍ ചിലപ്പോള്‍ മാസങ്ങളോളം പോലും കീബോഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കീബോഡിനൊപ്പം സ്വിച്ചുകള്‍ മാറ്റിവയ്ക്കാന്‍ സഹായിക്കുന്ന ഉപകരണവും യുഎസ്ബി-സി കേബിളും അധികമായി ഒരു സെഡ് കീക്യാപ്പും ലഭിക്കുന്നു.

 

∙ മാറുന്ന അഭിരുചിക്കനുസരിച്ചുള്ള ഡിസൈന്‍

 

ഗെയിമിങ്, ലൈഫ്‌സ്റ്റൈല്‍ വിഭാഗങ്ങളിലെ ഉപയോക്താക്കളുടെ അഭിരുചികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് സെബ്രോണിക്‌സ് ഡയറക്ടര്‍ യാഷ് ദോഷി പറഞ്ഞു. വിചിത്രമായ രീതിയില്‍ നിര്‍മിച്ച ആര്‍ജിബി മെക്കാനിക്കല്‍ കീബോഡുകള്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ ഗെയിമര്‍മാര്‍ മാത്രമല്ല താത്പര്യപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കംപ്യൂട്ടറുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം തങ്ങളുടെ സമയത്തിലേറെയും ചെലവിടുന്ന പ്രൊഫഷണലുകളും മാറ്റം ആഗ്രഹിക്കുന്നു. ഇതിനാലാണ് ഗെയിമര്‍മാരെ മനസ്സില്‍ വച്ചു നിര്‍മിച്ചതാണെങ്കിലും പ്രൊഫഷണലുകള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും വരെ താത്പര്യജനകമായേക്കാവുന്ന കീബോഡ് ഇറക്കിയിരിക്കുന്നതെന്ന് യാഷ് പറഞ്ഞു. 

 

∙ ബഹുവിധ സാധ്യതകള്‍

 

ബഹുവിധ സാധ്യതകളടങ്ങിയതാണ് പുതിയ സെബ് മാക്‌സ് നിഞ്ജാ 200 കീബോഡ്. കരുത്തുറ്റ പ്രകടനം, സ്റ്റൈല്‍, ഈടുറപ്പ്, പല ഉപകരണങ്ങള്‍ക്കൊപ്പം ഉപയോഗിക്കാനുള്ള സാധ്യത തുടങ്ങിയവ സമ്മേളിപ്പിച്ചതാണ് പുതിയ കീബോഡ് എന്ന് യാഷ് പറഞ്ഞു. പ്രൊഫഷണലുകള്‍ക്കും ഇത് പ്രയോജനപ്പെടും. സുഗമമായ പ്രവര്‍ത്തനക്ഷമതയുള കീബോഡ് പ്രൊഫഷണലുകള്‍ക്ക് ജോലിയിലും ഗെയിമിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഗുണകരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ മികവുറ്റ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് എപ്പോഴും തങ്ങളുടെ എതിരാളികളെക്കാള്‍ മുന്നില്‍ നില്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

∙ വില 

 

സെബ് മാക്‌സ് നിഞ്ജാ 200 വില്‍ക്കുന്നത് ആമസോണ്‍ വഴിയാണ്. 10,000 രൂപയാണ് എംആര്‍പി. എന്നാല്‍ ഇപ്പോള്‍ ഇതു വില്‍ക്കുന്നത് 4,499 രൂപയ്ക്കാണ്.

 

English Summary: Zebronics unveils a versatile RGB Mechanical Keyboard – Zeb-Max Ninja 200

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT