രാജ്യത്തെ ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണിയിലെ മുൻനിര കമ്പനിയായ പിട്രോൺ പുതിയ വയർലെസ് ഇയർബഡ്സ് പുറത്തിറക്കി. മികച്ച ഡിസൈനും ശബ്ദമികവുമായാണ് പിട്രോൺ ബാസ്ബഡ്സ് നിയോ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ബാസ്ബഡ്സ് നിയോ. 899 രൂപയാണ് വില. പുതിയ പ്രോഡക്ട് ആമസോണിൽ നിന്ന് വാങ്ങാം.
അത്യാധുനിക ട്രൂടോക്ക് ഇഎൻസി (എൻവിയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബാസ്ബഡ്സ് നിയോ പ്രവർത്തിക്കുന്നത്. ക്രിസ്റ്റൽ ക്ലിയർകോളിങ്ങും മികച്ച ഓഡിയോ അനുഭവവും നൽകുന്നു. ഏതു സാഹചര്യത്തിലും ബാസ്ബഡ്സ് നിയോയുടെ ട്രൂടോക്ക് ഇഎൻസി മികച്ച ഓഡിയോ വ്യക്തത നൽകിക്കൊണ്ട് പശ്ചാത്തല ശബ്‌ദം കുറയ്ക്കുന്നു. ശക്തമായ 13 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.3 സാങ്കേതികവിദ്യയാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് സ്‌മാർട് ഫോണുമായും ലാപ്‌ടോപ്പുമായും മറ്റ് ബ്ലൂടൂത്ത് സംവിധാനം ലഭ്യമായ ഉപകരണങ്ങളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കാൻ സാധിക്കും. കേവലം 10 മിനിറ്റ് ചാർജ് ചെയ്താൽ 150 മിനിറ്റ് വരെ പ്ലേ ടൈം ലഭിക്കുന്നതാണ് ബാസ്ബഡ്സ് നിയോ. ടൈപ്പ് സി ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള പോർട്ടബിളും ഒതുക്കമുള്ളതുമായ ചാർജിങ് കെയ്‌സ് ഉപയോഗിച്ച് 35 മണിക്കൂർ വരെ പ്ലേ ടൈം ലഭ്യമാക്കാനാകും.
ബാസ്ബഡ്സ് നിയോ ടച്ച് കണ്ട്രോളുമായാണ് വരുന്നത്. ഇത് മ്യൂസിക് സുഖകരമായി നിയന്ത്രിക്കാനും സിംപിൾ ടാപ്പിലൂടെ കോൾ സ്വീകരിക്കാനും സാധിക്കും. വോയ്‌സ് അസിസ്റ്റന്റ് ഇന്റഗ്രേഷനും പിന്തുണയ്‌ക്കുന്നതാണ് ബാസ്ബഡ്സ് നിയോ. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട വെർച്വൽ അസിസ്റ്റന്റുകളായ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.
പോക്കറ്റിൽ എളുപ്പത്തിൽ ഇണങ്ങുന്ന കോംപാക്റ്റ് ചാർജിങ് കെയ്‌സിലാണ് ഇയർബഡ്സ് വരുന്നത്. ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാക്കുന്നു. കറുപ്പ്, നീല, ചാര നിറങ്ങളിലാണ് ബാസ്ബഡ്സ് നിയോ വരുന്നത്. ഇയർബഡ്സിന് പുറമെ ചാർജിങ് കേസ്, യുഎസ്ബി ചാർജിങ് കേബിൾ, മാനുവൽ എന്നിവയാണ് ബോക്സിലുള്ളത്.
English Summary: pTron sets the summer vibe with the all-new Bassbuds Neo just at 899