28 മണിക്കൂർ പ്ലേബാക്ക് സമയം, സെബ്രോണിക്സ് സെബ് പോഡ്സ് –1 വിപണിയിലേക്ക്

Zebronics Zeb Pods-1 With Bluetooth v5.2 Connectivity
Photo: zebronics
SHARE

രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ് ഉൽപന്ന നിർമാതാക്കളായ സെബ്രോണിക്സിന്റെ പുതിയ ഉൽപന്നം സെബ് പോഡ്സ് –1 വിപണിയിലെത്തി. 1,499 രൂപയാണ് വില. ഡൈനാമിക് 13 എംഎം ഡ്രൈവറുകളോടു കൂടിയ പുതിയ സെബ് പോഡ്സ് –1 ഇയർബഡ്സിൽ നിരവധി പുതിയ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സെബ്രോണിക്സിന്റെ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ ഗൂഗിൾ അസിസ്റ്റന്റ്, ആപ്പിൾ സിരി പിന്തുണയോടെയാണ് വരുന്നത്. 

സെബ് പോഡ്സ് –1 ഒരു ഇൻ-ഇയർ ഡിസൈനാണ്. ഇതിൽ ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റിയും ഗെയിമിങ്ങിനായി 60 എംഎസ് കുറഞ്ഞ ലേറ്റൻസിയും നല്‍കുന്നു. സെബ്രോണിക്സിന്റെ ആദ്യത്തെ ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) ഇയർബഡ്സും ഇവയാണെന്ന് പറയപ്പെടുന്നു. കോളുകൾക്കിടയിൽ നോയ്‌സ് റദ്ദാക്കലിനൊപ്പം ഇഎൻസി കോളിങ് ഫീച്ചറും സെബ് പോഡ്സ് –1ലുണ്ട്.

സെബ് പോഡ്സ്–1ന് ഇഎൻസി കോളിങ്ങും ബിൽറ്റ്-ഇൻ മൈക്രോഫോണും ഉണ്ട്. ലാഗ്-ഫ്രീ ഗെയിമിങ് സെഷനുകൾക്കായി 60 എംഎസ് കുറഞ്ഞ ലേറ്റൻസിയോടെയാണ് ഇവ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ടൈപ്പ്-സി ചാർജിങ് കേബിളിനെ പിന്തുണയ്ക്കുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് സെബ് പോഡ്സ് –1ൽ സജ്ജീകരിച്ചിരിക്കുന്നത്. 

എഎൻസി ഇല്ലാതെ 28 മണിക്കൂർ വരെയും എഎൻസി പ്രവർത്തനക്ഷമമാക്കി 22 മണിക്കൂർ വരെ പ്ലേബാക്ക് സമയവും ഇവ ഉറപ്പാക്കുന്നുണ്ട്. മീഡിയ പ്ലേ ചെയ്യാനും കോളുകൾ എടുക്കാനും ഇയർബഡ്സിൽ ടച്ച് കണ്ട്രോളുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ചാർജിങ് കെയ്‌സ് തുറന്നാലുടൻ ഉപകരണങ്ങളുമായി അതിവേഗം ജോടിയാക്കാൻ ഇവയ്ക്ക് കഴിയുന്നുണ്ട്.

English Summary: Zebronics Zeb Pods-1 With Bluetooth v5.2 Connectivity, 28 Hours Playback Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA