ADVERTISEMENT

ആഗോള സ്മാർട് വാച്ച് വിൽപന ഈ വർഷം ആദ്യ പാദത്തിൽ 1.5 ശതമാനം (വർഷാവർഷം) കുറഞ്ഞെങ്കിലും ഇന്ത്യയിലെ വിൽപന 121 ശതമാനം വർധിച്ചെന്ന് റിപ്പോർട്ട്. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം പ്രാദേശിക വിപണികളുടെ കാര്യത്തിൽ ഇന്ത്യ വടക്കേ അമേരിക്കയെ മറികടന്നു. ആഗോള സ്മാർട് വാച്ച് വിപണിയിൽ 27 ശതമാനം വിഹിതവുമായി ഇന്ത്യ മുൻനിരയിൽ തന്നെയുണ്ടെന്ന് കൗണ്ടർപോയിന്റ് റിസർച്ച് സീനിയർ അനലിസ്റ്റ് അൻഷിക ജെയിൻ പറഞ്ഞു.

 

ആഗോള സാമ്പത്തിക പ്രതിസന്ധികൾ കാരണം ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ ആഗോള വിൽപനയിൽ കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം ആഗോള സ്മാർട് വാച്ച് വിപണിയിൽ ഫയർ-ബോൾട്ട് ആദ്യമായി സാംസങ്ങിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 

അടിസ്ഥാന സ്മാർട് വാച്ചുകളുടെ (കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന) വിപണി വിഹിതം 23 ശതമാനത്തിൽ നിന്ന് 34 ശതമാനമായി വർധിച്ചു. ഇതാണ് ഇന്ത്യൻ വിപണിയിലെ വളർച്ചയ്ക്ക് പിന്നിലെന്നും ഡേറ്റ പറയുന്നു. ആപ്പിളിന്റെ വാച്ച് വിൽപന ആദ്യ പാദത്തിൽ 20 ശതമാനം ഇടിഞ്ഞു. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ആദ്യാപദത്തിലെ വില്‍പന 10 ദശലക്ഷം യൂണിറ്റിൽ താഴെ വരുന്നത്. 

 

ഇന്ത്യൻ ബ്രാൻഡായ ഫയർ-ബോൾട്ടിന്റെ വിൽപന മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വർധിക്കുകയും മുൻ പാദത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു. മറ്റ് പ്രാദേശിക ബ്രാൻഡുകളായ നോയ്സ്, ബോട്ട് എന്നിവയുടെ ഉൽപന്നങ്ങൾക്കും ഡിമാൻഡ് പ്രകടമാണ്. അതേസമയം, ചൈനീസ് വിപണിയിലെ കയറ്റുമതിയിൽ വാവെയ് 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാവെയ് കമ്പനിയുടെ പ്രധാന വിപണിയാണ് ചൈന.

 

English Summary: India leads with 27% share of global smartwatch shipments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com