108 എംപി ക്യാമറ, നൈറ്റോഗ്രഫി, ആസ്ട്രോലാപ്സ്; കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എഫ് 54 5ജി

SHARE

108 എംപി ക്യാമറ, നൈറ്റോഗ്രഫി, ആസ്ട്രോലാപ്സ് തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എഫ് 54 5ജി(Samsung Galaxy F54 5G) വിപണിയിലേക്കെത്തി, ഫ്ലാഗ്ഷിപ് ഫീച്ചറുകളോടൊപ്പം പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് ഫോണിന്റെ ആകർഷണം. കമ്പനി വെബ്​സൈറ്റിൽ വില നൽകിയിരിക്കുന്നത് 29999 രൂപയാണ്, കാർഡ് ഓഫറുകളും ലഭ്യമാകും.

ഡിസ്പ്ലേ

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഉഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ വരുന്നത്.   വെൽ റൗണ്ടട് ആയിട്ടുള്ള ബോഡിയാണ്.  അമേലെഡ് പ്ളസ് ഡിസ്പ്ളേയുടെ റസലൂഷൻ  2400x1080 പിക്സൽസാണ്.  പ്രൊസസർ സൈഡിലും പെർഫോമൻസ് വളരെ മികച്ചതാണ് , സാംസങിന്റെ സ്വന്തം എക്സിനോസ് 1380 പ്രൊസസറാണ് ഫോണിനു കരുത്തു പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഒഎസ്. 8 ജിബി റാം, 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ.

samsung-f54

ക്യാമറ

ക്യാമറയെ ഒറ്റ വാക്കിൽ ഗെയിം ചെയിഞ്ചർ എന്നു വിശേഷിപ്പിക്കാം.  ട്രിപ്പിൾ ക്യാമറ ഡിസൈനുള്ള മോഡലിൽ 108 എംപി പ്രൈമറി ക്യാമറയും 8 എം പി ആൾട്രാ വൈഡ്, 2 എംപി മാക്രോ സെൻസറുകളും എത്തുന്നുണ്ട്.നോയിസ് ഫ്രീയായ ഷാർപായ ചിത്രങ്ങൾക്കായി നൈറ്റോഗ്രഫി ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. മങ്ങാത്ത ഷേക്കാകാത്ത ചിത്രങ്ങൾക്കായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനവും ലഭ്യമാണ്. ഒപ്പം നക്ഷത്രം നിറഞ്ഞ ആകാശത്തിന്റെ ചിത്രം പകർത്താൻ ആസ്ട്രോ ലാപ്സ് സംവിധാനവുമുണ്ട്. സെന്റർ പൊസിഷൻഡ് പഞ്ച് ഹോൾ സെൽഫി ഷൂട്ടർ 32 എംപിയാണ്.

samsung-f54-5g
Image Credit: Samsung Galaxy F54 5G Website

വില

samsung-f54 (2)
samsung f54

ജൂൺ ഏഴിനു ഔദ്യോഗികമായി വിൽപന ആരംഭിക്കുന്ന എഫ് 54ന്  25 വാട്ട് ഫാസ്റ്റ് ചാർജിങ് സംവിധാനമാണുള്ളത്, നിലവിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില 29, 999 രൂപയാണ് . കാർഡ് ഓഫറുകളും  മികച്ച എക്സ്ചേഞ്ച് ഓഫറുകളും  മറ്റും പ്രതീക്ഷിക്കാനാകും. 

English Summary:  Samsung Galaxy F54 5G launched with flagship-grade 108MP camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS