പുതിയ ടിവി വാങ്ങാനൊരുങ്ങുകയാണോ?; ഉഗ്രൻ ഓഫറിൽ ആമസോണിൽ വിൽക്കുന്ന ടിവികളിതാ
Mail This Article
പുതിയ ടിവികള്‍ വാങ്ങാനൊരുങ്ങുന്നവർ നിരവധി മോഡലുകൾക്കിടയിൽ ഏതു തിരഞ്ഞെടുക്കണമെന്നറിയാതെ വല്ലാതെ കുഴങ്ങാറുണ്ട്. ഫീച്ചറുകൾക്കൊപ്പം വിലയും വല്ലാതെ കൂടും. ധാരാളം ഫീച്ചറുകളുള്ള, എന്നാല്‍ എംആര്‍പിയില്‍ നിന്ന് വില കുറച്ചു നല്‍ക്കുന്ന ചില മോഡലുകള്‍ പരിചയപ്പെടാം. കൂടാതെ, ആമസോണിലെ ചില ഓഫറുകളും പരിശോധിക്കാം:
സാന്‍സുയി 165 സെന്റിമീറ്റര്‍ (65-ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ക്യൂലെഡ് ഗൂഗിള്‍ ടിവി
4കെ ടിവികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് സാന്‍സുയി 165 സിഎം (65-ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ക്യൂലെഡ് ഗൂഗിള്‍ ടിവി. ഈ മോഡലിന്റെ എംആര്‍പി 79,990 രൂപയാണ്. എന്നാല്‍ അതിപ്പോള്‍ 56,990 രൂപയ്ക്കാണ് ആമസോണില്‍ വില്‍ക്കുന്നത്. ചില ബാങ്ക് കാര്‍ഡുടമകള്‍ക്ക് 4000 രൂപ വരെ കിഴിവ് അധികമായി ലഭിക്കുന്നു. മൊത്തം 7 ഓഫറുകളും, കൂടാതെ, 2,566.21 പ്രതിമാസ തവണ വ്യവസ്ഥയിലും ഇത് സ്വന്തമാക്കാം.
സവിശേഷതകൾ
പൊതുവെ സ്മാര്‍ട്ട് ടിവികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന മിക്ക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീന്‍ റിഫ്രെഷ് റെയ്റ്റ് 60 ഹെട്‌സ് ആണ്. മൂന്ന് എച്ഡിഎംഐ പോര്‍ട്ടുകളുണ്ട്. ഇവ ഉപയോഗിച്ച് ഒരേ സമയം ബ്ലൂ റേ പ്ലെയറുകള്‍, സെറ്റ്‌ടോപ്ബോക്‌സുകള്‍, ഗെയിമിങ് കണ്‍സോളുകള്‍ തുടങ്ങിയവ ബന്ധിപ്പിക്കാം. 2 യുഎസ്ബി പോര്‍ട്ടുകള്‍ ഉണ്ട്. ഹാര്‍ഡ് ഡ്രൈവും മറ്റും കണക്ച് ചെയ്യാം. ബ്ലൂടൂത്, വൈ-ഫൈ കണക്ടിവിറ്റിയും ഉണ്ട്. സ്പീക്കറുകള്‍ക്ക് 20w ആണ് ഔട്ട്പുട്ട്. ഗൂഗിള്‍ ടിവി സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒട്ടനവധി സ്മാര്‍ട്ട് ഫീച്ചറുകളും ഉണ്ട്. അലക്‌സ പോലെയുള്ള വോയിസ് അസിസ്റ്റന്റുകളും ഉണ്ട്. നാലു കോറുള്ള പ്രൊസസറാണ് ഇതിന്. 2ജിബി റാമും, 16ജിബി സംഭരണശേഷിയും ഉണ്ട്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ സ്ട്രീമിങ് ആപ്പുകളും ഉണ്ട്.
സാന്‍സുയി 140 സെന്റിമീറ്റര്‍ (55-ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി ആന്‍ഡ്രോയിഡ് സേര്‍ട്ടിഫൈഡ് എല്‍ഇഡി ടിവി
സ്‌ക്രീന്‍ എല്‍ഇഡിയാണ്. വിസ്തീര്‍ണ്ണം 55-ഇഞ്ച് ആണ്. അതിനാല്‍ തന്നെ വിലയും കുറവുണ്ട്. 56,790 രൂപ എംആര്‍പിയുള്ള മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 33,990 രൂപയ്ക്കാണ്.
എയ്‌സര്‍ 127 സെന്റിമീറ്റര്‍ (50-ഇഞ്ച്) ഐ സീരിസ് 4കെ അള്‍ട്രാ എച്ച്ഡി ആന്‍ഡ്രോയിഡ് സമാര്‍ട്ട് എല്‍ഇഡി ടിവി
4കെ ടിവികളില്‍ ഇന്ത്യയില്‍ മികച്ച റെയ്റ്റിങ് ഉള്ള മോഡലാണ് എയ്‌സര്‍ 127 സെന്റിമീറ്റര്‍ (50-ഇഞ്ച്) ഐ സീരിസ് 4കെ അള്‍ട്രാ എച്ഡി ആന്‍ഡ്രോയിഡ് സമാര്‍ട്ട് എല്‍ഇഡി ടിവി. 4കെ പാനലിന്റെ റിഫ്രെഷ് റെയ്റ്റ് 60 ഹെട്‌സ് ആണ്. മൂന്ന് എച്ഡിഎംഐ 2.1 പോര്‍ട്ടുകള്‍ ടിവിക്ക് ഉണ്ട്. കംപ്യൂട്ടറുകള്‍ അടക്കം ഇതിനോട് ഘടിപ്പിക്കാം. യുഎസ്ബി 2.0, 3.0 പോര്‍ട്ടുകളുംഉണ്ട്. 30w സ്വര ഔട്ട്പുട്ടും ഉണ്ട്.
ഡോള്‍ബി ഓഡിയോ പിന്തുണയ്ക്കുന്നു. 64-ബിറ്റ് ക്വാഡ്‌കോര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഈ മോഡലിന് 2ജിബി റാമും, 16ജിബി സംഭരണശേഷിയും ഉണ്ട്. എംആര്‍പി 40,990 രൂപ ഉള്ള എയ്‌സര്‍ 127 സെന്റിമീറ്റര്‍ (50-ഇഞ്ച്) ഐ സീരിസ് 4കെ അള്‍ട്രാ എച്ഡിആന്‍ഡ്രോയിഡ് സമാര്‍ട്ട് എല്‍ഇഡി ടിവി ഇപ്പോള്‍ വില്‍ക്കുന്നത് 26,999 രൂപയ്ക്കാണ്.
എയ്‌സര്‍ 100 സെന്റിമീറ്റര്‍ (40-ഇഞ്ച്) പി സീരിസ് ഫുള്‍എച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി
4കെ റസലൂഷന്‍ വേണ്ട എന്നുള്ളവര്‍ക്ക് വാങ്ങാന്‍ പരിഗണിക്കാവുന്ന മോഡലാണ് നല്ല റെയ്റ്റിങ് ഉള്ള ഈ എയ്‌സര്‍ 40-ഇഞ്ച് മോഡല്‍. സ്‌ക്രീന്‍ റിഫ്രെഷ് റെയ്റ്റ് 60ഹെട്‌സ് ആണ്. 2എച്ഡിഎംഐ പോര്‍ട്ടുകളും, 2 യുഎസ്ബി പോര്‍ട്ടുകളും ഉണ്ട്. 24w സ്വര ഔട്ട്പുട്ടുംഉണ്ട്. എല്ലാ സ്മാര്‍ട്ട് ടിവി ഫീച്ചറുകളും കണക്ടിവിറ്റിയും തന്നെ ഉള്ള മോഡലാണ് എയ്‌സര്‍ 100 സെന്റിമീറ്റര്‍ (40ഇഞ്ച്) പി സീരിസ് ഫുള്‍എ്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി. എംആര്‍പി 24,990 രൂപയുള്ള ഈ മോഡലിന് ഇപ്പോള്‍ വില 16,899 രൂപയാണ്.
എല്‍ജി 80സെമി (32-ഇഞ്ച്) എച്ച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി
ലോകത്തെ മികച്ച ഡിസ്‌പ്ലേ നിര്‍മ്മാതാക്കളിലൊരാളായ എല്‍ജിയുടെ വില കുറഞ്ഞ മോഡലുകളിലൊന്നാണ് എല്‍ജി 80സെമി (32-ഇഞ്ച്) എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി. സ്‌ക്രീന്‍ വലുപ്പവും റെസലൂഷനും അധികം വേണ്ടെന്നുള്ളവര്‍ക്ക്, സ്മാര്‍ട്ട് ടിവി ഫീച്ചറുകളിലും, പോര്‍ട്ടുകളുടെ കാര്യത്തിലും അധികം പിശുക്കു കാണിക്കാതെയാണ് ഇത് നിര്‍മ്മച്ചിരിക്കുന്നത്. എല്‍ജി 80സെമി (32-ഇഞ്ച്) എച്ഡി റെഡി
എല്‍ജി 108 സെമി (43-ഇഞ്ച്) 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി
60 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉള്ള 4കെ പാനല്‍ കേന്ദ്രമാക്കി ഉണ്ടാക്കിയ മോഡലാണ് ഇത്. മികച്ച റെയ്റ്റിങ് ആണ് ഈ ടിവിക്ക് ഇന്ത്യയില്‍ ലഭിച്ചിരിക്കുന്നത്. പാം കമ്പനി സൃഷ്ടിച്ച, ഇപ്പോള്‍ എല്‍ജിയുടെ ഉടമസ്ഥതയിലുള്ള വെബ്ഒഎസ് 22 ആണ് ടിവിയിലുള്ളത്. യൂസര്‍ പ്രൊഫൈലുകള്‍ ഇത് സപ്പോര്‍ട്ടു ചെയ്യും. സ്മാര്‍ട്ട് ടിവി ഫീച്ചറുകളും, ഓടിടി പ്ലാറ്റ്‌ഫോമുകളും ഇത് സപ്പോര്‍ട്ടു ചെയ്യുന്നു. 4കെ അപ്‌സ്‌കെയ്‌ലര്‍, എഐ ബ്രൈറ്റ്‌നസ് കണ്ട്രോള്‍ തുടങ്ങി ആധൂനിക ഫീച്ചറുകളും ഉണ്ട്. 49,990 എംആര്‍പിയുള്ള ഈ മോഡലിന് ഇപ്പോള്‍ 30,490 രൂപയാണ് ആമസോണില്‍.
എല്‍ജി 139 സെമി (55-ഇഞ്ച്) 4കെ സ്മാര്‍ട്ട് എല്‍ഇഡി ടിവി
മുകളില്‍ കൊടുത്തിരിക്കുന്ന മോഡലിന്റെ കൂടുതല്‍ സ്‌ക്രീന്‍ വലുപ്പമുള്ള മോഡലാണിത്. എംആര്‍പി 79,990 രൂപയുള്ള ഈ മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 45,990 രൂപയ്ക്കാണ്.
എല്‍ജി 139 സെമി (55-ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി
മുകളില്‍ കൊടുത്തിരിക്കുന്ന മോഡലുകളോട് ധാരാളം സമാനതയുള്ള മറ്റൊരു മോഡലാണ് ഇത്. 4കെ അപ്‌സ്‌കെയ്‌ലര്‍ അടക്കമുള്ള ചില ഫീച്ചറുകള്‍ ഇതിനെ കുറച്ചുകൂടെ മികച്ച മോഡലാക്കുന്നു. (4കെയില്‍ താഴെ റെസലൂഷനുള്ള വിഡിയോ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് 4കെറെസലൂഷനിലേക്ക് അപ്‌സ്‌കെയില്‍ ചെയ്ത് വേണ്ടവര്‍ക്കു കാണാം.) ഈ മോഡലിന് 84,990 രൂപയാണ് എംആര്‍പി. ഇതിപ്പോള്‍ 49,990 രൂപയ്ക്കു വില്‍ക്കുന്നു.
എല്‍ജി 80 സെമി (32 ഇഞ്ച്) എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി
റെസൂഷനും സ്‌ക്രീന്‍ വലിപ്പവും കുറഞ്ഞാലും കുഴപ്പമില്ലെന്നു കരുതുന്നവര്‍ക്ക പരിഗണിക്കാവുന്ന മോഡലാണ് എല്‍ജി 80 സെമി (32 ഇഞ്ച്) എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി. സ്മാര്‍ട്ട് ഫീച്ചറുകള്‍ അടക്കം ഇത്തരം ഒരു ടിവിയില്‍ പ്രതീക്ഷിക്കാവുന്നപോര്‍ട്ടുകളും കണക്ടിവിറ്റി ഓപ്ഷനും ഇതില്‍ എല്‍ജി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 10w സ്വര ഔട്ട്പുട്ടും ഉണ്ട്. 8ജിബിയാണ് ആന്തരിക സംഭരണശേഷി. എംആര്‍പി 23,990 രൂപയുള്ള ഈ മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 16,490 രൂപയ്ക്കാണ്.
എല്‍ജി 121 സെന്റിമീറ്റര്‍ (48-ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് ഓലെഡ് ടിവി
എല്‍ജിയുടെ പ്രീമയം ശ്രേണിയിലുള്ള മോഡലുകളിലൊന്നാണ് ഈ ടിവി. മികച്ച ഓലെഡ് പാനല്‍ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വിഡിയോ ഗുണമേന്മയിൽ അതു സ്പഷ്ടമായേക്കും. എഐ ഉപയോഗിച്ചാണ് ഇതില്‍ 4കെ അപ്‌സ്‌കെയ്‌ലിങ് നടത്തുന്നത്. മൂന്ന് എച്ഡിഎംഐ പോര്‍ട്ട്, ബ്ലൂടൂത് 5.0, ഓപ്ടിക്കല്‍ കണക്ടിവിറ്റി, എതര്‍നെറ്റ് തുടങ്ങി പല ഫീച്ചറുകളും ഉള്ളതിനാല്‍ ഇത് പ്രീമിയം പ്രകടനം നടത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. എംആര്‍പി 1,09,990 രൂപയുളള ഈ മോഡലിപ്പോള്‍ 75,990 രൂപയ്ക്കാണ് വിൽക്കുന്നത്.
എല്‍ജി 108 സെന്റിമീറ്റര്‍ (43-ഇഞ്ച്) 4കെ അള്‍ട്രാ എച്ച്ഡി നാനോസെല്‍ ടിവി
പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് ടിവി ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു എല്‍ജി ടിവിയാണിത്. സ്‌ക്രീന്‍ ടെക്‌നോളജിയില്‍ വ്യത്യാസമുണ്ട്. എല്‍ജി ഇതില്‍ നാനോസെല്‍ ടെക്‌നോളജിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആക്ടിവ്എച്ഡിആര്‍ എഐ ബ്രൈറ്റ്‌നസ് കണ്ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. എംആര്‍പി 61,990 രൂപയുള്ള ഈ ടിവിക്കും വിലക്കുറവുണ്ട്. ഇപ്പോള്‍ 38,990 ലഭിക്കും.
എല്‍ജി 139 സെന്റിമീറ്റര്‍ (55 ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി നാനോസെല്‍ ടിവി
മുകളില്‍ കൊടുത്തിരിക്കുന്ന നാനോസെല്‍ ടിവി മോഡലിന്റെ സ്‌ക്രീന്‍ വലിപ്പം പോരെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന മോഡല്‍. എംആര്‍പി 94,990 രൂപ. ഇപ്പോള്‍ വില്‍ക്കുന്ന വില 56,990 രൂപ.
എല്‍ജി 164 സെന്റിമീറ്റര്‍ (65-ഇഞ്ച്) 4കെ അള്‍ട്രാ എച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി
സ്‌ക്രീന്‍ വലുപ്പമുള്ള മോഡലുകളിലൊന്നാണിത്. 4കെ അപ്‌സ്‌കെയ്‌ലിങ് ഫീച്ചറാണ് ഇതിന്റെ സവിശേഷതകളിലൊന്ന്. മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ എല്‍ജി ടിവിയുടെയും കാര്യത്തിലെന്നപോലെ, ഇതും പ്രവര്‍ത്തിക്കുന്നത് വെബ്ഒഎസിലാണ്. ഗെയിം ഒപ്ടിമൈസര്‍ തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. വെര്‍ച്വല്‍ സറൗണ്ട് 5.1 സ്വരമാണ് മറ്റൊരു സവിശേഷ ഫീച്ചര്‍. എംആര്‍പി 1,19,990 രൂപയുള്ള ഈ മോഡലിനും വിലക്കുറവുണ്ട്. ഇപ്പോള്‍ വില്‍ക്കുന്നത് 65,990 രൂപയ്ക്കാണ്.
English Summary: Best Medium Range Smart TV in Amazon