ഗെയിമിങിൽ ഏറ്റവും ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളുള്ള ഇയർബഡ്സ്; രസച്ചരട് ഇനി പൊട്ടില്ല

messaging-apps - 1
SHARE

അതിനൂതന ഗെയിമുകൾക്കിടയിൽ ശബ്ദം ലേറ്റായി ചെവിയിലെത്തുകയെന്നത് ഗെയിമിങിലെ രസംകൊല്ലിയാണ്. എന്നാൽ  മികച്ച 40 എംഎസ് ലോ ലേറ്റന്‍സി, എഐ-ഇഎന്‍സി ടെക്‌നോളജി ഉള്‍പ്പെടുത്തി പിട്രോണ്‍ (pTron) തങ്ങളുടെ പുതിയ ഇയര്‍ബഡ്‌സ് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നു. പിട്രോണ്‍ പ്ലേബഡ്‌സ് 2 എന്ന പേരില്‍ വില്‍പ്പന തുടങ്ങിയിരിക്കുന്ന ഇയര്‍ഫോണ്‍സ് ഗെയിമര്‍മാര്‍ക്ക് കിടിലൻ ശബ്ദാനുഭവം നല്‍കാന്‍ കെല്‍പ്പുള്ളതാണെന്നു പിട്രോണ്‍ അവകാശപ്പെടുന്നു. 

∙ ആപ്റ്റ്‌സെന്‍സ് ടെക്‌നോളജി

ടിഡബ്ല്യൂഎസ് ഇയര്‍ഫോണ്‍ നിര്‍മാണ മേഖലയില്‍ തങ്ങളുടെ കൈയ്യൊപ്പു ചാര്‍ത്തിയ കമ്പനിയായ പിട്രോണ്‍, ആപ്റ്റ്‌സെന്‍സ് 40എംഎസ് (AptSense® 40ms) എന്ന വിശേഷണത്തോടെയുള്ള, ലോ ലേറ്റന്‍സി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് ഗെയിമര്‍മാര്‍ക്ക് ഇഷ്ടമാകും എന്ന് കമ്പനി അവകാശപ്പെടുന്നത്. ഫോണുമായും കംപ്യൂട്ടറുമായും കണക്ടുചെയ്യാവുന്നതാണ് പുതിയ ഇയര്‍ബഡ്‌സ്. 

ദീര്‍ഘമായ ബാറ്ററി ലൈഫ്

ഗെയിമര്‍മാര്‍ക്ക് രസം മുറിയാതെ കളി തുടരാന്‍ അനുവദിക്കുന്ന തരത്തില്‍, 45 മണിക്കൂര്‍ വരെ പ്ലേ ടൈം ലഭിക്കും ഇയര്‍ഫോണ്‍സിന് എന്നും കമ്പനി പറയുന്നു. ഗെയിമിങിനു മാത്രമല്ല ഈ ഫീച്ചറുകള്‍ പ്രയോജനപ്പെടുക എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. 

എഐ-ഇഎന്‍സി

പിട്രോണ്‍ പ്ലേബഡ്‌സ് 2ല്‍ നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ-ഇഎന്‍സി അല്ലെങ്കില്‍ എന്‍വൈറണ്‍മെന്റല്‍ നോയിസ് ക്യാന്‍സലേഷന്‍ ടെക്‌നോളജിയാണ് ഇതിലുള്ളതത്രെ. ഇയര്‍ബഡ്‌സിലുള്ള ട്രൂടോക് (TruTalkTM) ടെക്‌നോളജി ഫോണ്‍ വിളികളും മികച്ചതാക്കി മാറ്റും 

ഓഡിയോ ഡ്രൈവര്‍

ഓരോ ബഡിലും ഉള്ള ഓഡിയോ ഡ്രൈവര്‍ ശക്തമായ ബെയ്‌സ് നല്‍കുന്നു. ഉന്നത നിലവാരമുള്ള സ്വരവും ലഭിക്കും. പ്രധാനമായും ഗെയിം കളിക്കുന്നവരെ മനസില്‍ വച്ച് ഉണ്ടാക്കിയതാണിതെന്ന് കമ്പനി പറയുന്നു. 

∙ ഗെയിമിനിടയില്‍ കോള്‍ വന്നെങ്കിലോ?

ഗെയിമിന്റെ ഓഡിയോ ശ്രവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഫോണ്‍ കോള്‍ വന്നാല്‍, ഇയര്‍ബഡ്‌സില്‍ സ്പര്‍ശിച്ച് കോള്‍ സ്വീകരിക്കാം. അതിനായി മള്‍ട്ടി ടച്ച് കണ്ട്രോള്‍ നല്‍കിയിരിക്കുന്നു. സഹജവബോധത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ് മള്‍ട്ടിഫങ്ഷന്‍ ടച് കണ്ട്രോള്‍. ഈ നിയന്ത്രണരീതി ശീലമായി കഴിഞ്ഞാല്‍ ഗെയിമില്‍ നിന്നു കോളിലേക്കും തിരിച്ചും എത്തുന്നത് എളുപ്പമുളള കാര്യമായിരിക്കും. 

ഒറ്റ ഫുള്‍ ചാര്‍ജില്‍ 45 മണിക്കൂര്‍ വരെ

ഇടമുറിയാത്ത അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് ഗെയിമിങ് അനുഭവം ആണ് പിട്രോണ്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്ലേബഡ്‌സ് 2ല്‍ ഉള്ള ബാറ്ററി 45 മണിക്കൂര്‍ വരെ ദീര്‍ഘിച്ചേക്കാവുന്ന പ്ലേബാക്-ടൈമാണ് വാഗ്ദാനം ചെയ്യുന്നത്. 

അതിനൂതന ബ്ലൂടൂത് ടെക്‌നോളജി

ഏറ്റവും പുതിയ വയര്‍ലെസ് സാങ്കേതികവിദ്യകളിലൊന്നായ ബ്ലൂടൂത് 5.3യാണ് പ്ലേബഡ്‌സ് 2ല്‍ ഉള്ളത്. ബഡ്‌സും പെയര്‍ ചെയ്തിരിക്കുന്ന ഫോണോ കംപ്യൂട്ടറോ ഒക്കെ തമ്മിലുള്ള ആശയവിനിമയം തടസമറ്റതാക്കാന്‍ ഇത് ഉപകരിക്കുമെന്ന് കമ്പനി പറയുന്നു. 

13എംഎ ഡൈനാമിക് ബെയ്‌സ് ബൂസ്റ്റ് ഡ്രൈവറുകളുടെ സാന്നിധ്യവും ഉളളതിനാല്‍ ഉന്നത ഗുണനിലവാരമുള്ള ഓഡിയോയാണ് ചെവിയിലെത്തുന്നതെന്ന് ഉറപ്പാക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതെല്ലാം ഗെയിമര്‍മാരുടെ ചിരകാല സ്വപ്‌നമാണല്ലോ. 

പ്രീമിയം പ്രകടനം ലഭിക്കുമെന്ന് 

പുതിയ പ്ലേബഡ്‌സ് 2 അവതരിപ്പിച്ചു കൊണ്ടു സംസാരിച്ച പിട്രോണ്‍ സ്ഥാപകനും മേധാവിയുമായ അമീന്‍ കവ്ജ പറഞ്ഞത് പ്രീമിയം വയര്‍ലെസ് ഓഡിയോ നല്‍കാന്‍ കെല്‍പ്പുള്ളതാണ് അതെന്നാണ്. ഒരു വര്‍ഷത്തേക്കാണ് വാറന്റി.   

വില

മികച്ച ടെക്‌നോളജി പ്രയോജനപ്പെടുത്തി ഉണ്ടാക്കിയതാണെങ്കിലും വിലക്കുറവ് ഇതിന്റെ സവിശേഷതകളിലൊന്നായി കമ്പനി എടുത്തുകാട്ടുന്നു. ജൂണ്‍ 9 മുതല്‍ ആമസോണില്‍ നിന്നു വാങ്ങാന്‍ സാധിക്കുന്ന ബഡ്‌സിന് തുടക്ക ഓഫര്‍ വില 899 മാത്രമാണെന്ന് കമ്പനി പറയുന്നു.(ഇതെഴുതുന്ന സമയത്ത് ആമസോണിലെ വില 999 രൂപയാണ്.) 

English Summary: pTron Launches Playbuds 2: Where Speed Meets Sound. Enjoy Unparalleled 40ms Low Latency and AI-ENC Technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS