ഫോണുകള്‍ക്ക് ഇരുപതിനായിരം രൂപ വരെ, വയര്‍ലെസ് ഇയര്‍ഫോണുകള്‍ സൗജന്യവും; ആമസോണില്‍ ഐക്യൂ ക്വെസ്റ്റ് ഇളവുകളിങ്ങനെ

Mail This Article
ഫോണുകള്‍ക്ക് 20000 രൂപ വരെ ഇളവ് നൽകുന്ന ഐക്യൂ ക്വെസ്റ്റ് ദിനങ്ങള്‍ ആമസോണില്‍ ആരംഭിച്ചു.പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാവായ ഐക്യൂവിന്റെ പുതിയ സ്മാർട് ഫോണുകളാണ് ഇളവുകളോടെ വില്‍ക്കുന്നത്. ജൂണ്‍ 13-19 വരെയാണ് ഓഫറുകളുണ്ടായിരിക്കുക.വാങ്ങുന്നവര്‍ക്ക് 20000 രൂപ വരെ ലാഭിക്കാവുന്ന രീതിയിലാണ് സെയില്‍ എന്ന് ഐക്യൂ പറയുന്നു. കൂടാതെ, ചില ഉപകരണങ്ങള്‍ക്കൊപ്പം വയര്‍ലെസ് ഇയര്‍ഫോണുകള്‍ അടക്കം സൗജന്യമായി നല്‍കുന്നുമുണ്ട്. ഇതാ ചില ഓഫറുകള്‍:
ഐക്യൂ 11 5ജി
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായ ഏറ്റവും കരുത്തുറ്റ പ്രൊസസറുകളിലൊന്നായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ശക്തിപകരുന്ന ഫോണാണ് ഐക്യൂ 11 5ജി. 8ജിബി റാമും, 256ജിബി സംഭരണശേഷിയുമുണ്ട് ഈ പ്രീമിയം ഫോണിന്. സ്‌ക്രീന്‍ 2കെ ഇ6 അമോലെഡ്ആണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സ്‌ക്രീനെന്ന് ഐക്യൂ പറയുന്നു.
സ്‌ക്രീനിന്റെ മികവു വര്‍ദ്ധിപ്പിക്കാനായി വി2 ഇന്റലിജന്റ് ഡിസ്‌പ്ലെ ചിപ്പും ഉണ്ട്. ഗെയിം കളിക്കുമ്പോഴും, ഫോട്ടോഗ്രാഫിയിലും ഇതിന്റെ മികവ് ദൃശ്യമായിരിക്കും. സ്‌ക്രീനിന്റെ പീക് ബ്രൈറ്റ്‌നസ് 1800 നിറ്റ്‌സ് വരെ എത്തുമെന്ന് കമ്പനി പറയുന്നു. 120w ഫ്‌ളാഷ് ചാർജിങ് ടെക്‌നോളജിയാണ് ഈ മോഡലിനെ വേറിട്ടതാക്കുന്നത്. 8 മിനിറ്റ് കുത്തിയിട്ടാല്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് നിറയ്ക്കാം. 5000എംഎഎച്ആണ് കപ്പാസിറ്റി.
ക്യാമറ
പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് ഉള്ളത്. പ്രധാന ക്യാമറയുടെ റെസലൂഷന്‍ 50എംപിയാണ്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ഈ ജിഎന്‍5 സെന്‍സറിലെ ഡ്യൂവല്‍ പിക്‌സല്‍ പ്രോ ടെക്‌നോളജി ഓട്ടോഫോക്കസ് മികവുറ്റതാക്കുന്നു. ഒപ്പമുള്ളത് 8എംപി അള്‍ട്രാ വൈഡ്, 13എംപി ടെലിഫോട്ടോ എന്നിവയാണ്. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷന്‍ ഉണ്ട്. എംആര്‍പി 61,999 രൂപയുള്ള ഈ ഫോണ്‍ വില്‍ക്കുന്നത് 54,999 രൂപയ്ക്കാണിപ്പോള്‍. പലിശയില്ലാത്ത ഇഎംഐ, പല ബാങ്ക് ഓഫറുകള്‍ തുടങ്ങി മൊത്തം 8 ഓഫറുകള്‍ ഫോണിനൊപ്പം ഉണ്ട്. അതുകൂടാതെ, ഒരു ടിഡബ്ല്യൂഎസ് ഇയര്‍ഫോണ്‍ ഫ്രീയായും ലഭിക്കുന്നു.
ഐക്യൂ സെഡ്7എസ് 5ജി
പ്രീമിയം ശേഷി വേണ്ടെന്നുള്ളവര്‍ക്ക് പരിഗണിക്കാനുള്ള മോഡലുകളിലൊന്നാണ് ഐക്യൂ സെഡ്7എസ് 5ജി. സ്‌നാപ്ഡ്രാഗണ്‍ 695 5ജി 6എന്‍എം പ്രൊസസര്‍ ശക്തിപകരുന്ന ഈ മോഡലിന് 6ജിബി റാമും, 128ജിബി സംഭരണശേഷിയുമാണ് ഉള്ളത്. 6.38-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ളഅമോലെഡ് സ്‌ക്രീനാണ് ഫോണിന്. 1300 നിറ്റ്‌സ് പീക് ലോക്കല്‍ ബ്രൈറ്റ്‌നസ് ഉണ്ട്. 90 ഹെട്‌സ് വരെയാണ് റെസലൂഷന്‍. ഇരട്ട പിന്‍ ക്യാമറാ സിസ്റ്റം ഉണ്ട്. പ്രധാന ക്യാമറയ്ക്ക് 64 എംപി റെസലൂഷനാണ് ഉള്ളത്. വിഡിയോ റെക്കോഡിങില്‍ അള്‍ട്രാ സ്റ്റബിലൈസേഷന്‍ ആണ് ഐക്യു എടുത്തുപറയുന്ന പ്രധാന ക്യാമറാ ഫീച്ചറുകളിലൊന്ന്.
സെല്‍ഫി ക്യാമിന് റെസലൂഷന്‍ 16എംപിയാണ്. 44w ഫ്‌ളാഷ് ചാര്‍ജ് ഉണ്ട്. 4500 എംഎഎച് ബാറ്ററിയുടെ പകുതി ചാര്‍ജ് നിറയ്ക്കാന്‍ 24 മിനിറ്റ് പോലും എടുക്കില്ല. എംആര്‍പി 23,999 രൂപയുളള ഈ ഫോണ്‍, ഇപ്പോള്‍ വില്‍ക്കുന്നത് 18,999 രൂപയ്ക്കാണ്. പലിശയില്ലാതെ തവണ വ്യവസ്ഥയിലും സ്വന്തമാക്കം. പ്രതിമാസ അടവ് 908 രൂപയായിരിക്കും. ഇതിനു പുറമെ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അടക്കം 9 ഓഫറുകളും ഉണ്ട്.

വില കുറഞ്ഞ ഒരു 5ജി ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒരു ഫോണാണിത്. 19,999 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ ഇപ്പോള്‍ ആമസോണില്‍ വില്‍ക്കുന്നത് 13,999 രൂപയ്ക്കാണ്. ഒപ്പം മറ്റ് ഓഫറുകളും ഉണ്ട്. മുകളില്‍ പറഞ്ഞ രണ്ടു മോഡലുകളും ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി വികസിപ്പിച്ച ഫണ്‍ടെക് ഓഎസില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍, ഐക്യൂ സെഡ്6 ലൈറ്റ് 5ജിയില്‍ ആന്‍ഡ്രോയിഡ് 12 കേന്ദ്രമാക്കിയുള്ള ഓഎസ് ആണ് നിറച്ചിരിക്കുന്നത്.
ലോകത്തെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍1 പ്രൊസസര്‍ ആണ് ഈ മോഡലിന് ശക്തിപകരുന്നതെന്ന് കമ്പനിപറയുന്നു. 6.58ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡിപ്ലസ് സ്‌ക്രീനാണ് ഇതിന്. 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. 5000എംഎഎച് ആണ് ബാറ്ററി. പ്രധാന ക്യാമറയ്ക്ക് 50എംപിയാണ് റെസലൂഷന്‍. ഒപ്പമുളളത് 2എംപി ക്യാമറയാണ്. സെല്‍ഫി ക്യാമറ 8എംപി.
ഐക്യൂ നിയോ 7 5ജി
മീഡിയാടെക് ഡിമെന്‍സിറ്റി 8200 4എന്‍എം പ്രൊസസര്‍ ശക്തിപകരുന്ന ഐക്യൂ നിയോ 7 5ജി (8ജിബി/128ജിബി) പല സവിശേഷതകളുമുള്ള മോഡലാണ്. ഇതിന്റെ 5000എംഎഎച് ബാറ്ററി 50 ശതമാനം ചാര്‍ജ് നിറയ്ക്കാന്‍ 10 മിനിറ്റ് മതി. പ്രധാന ക്യാമറയ്ക്ക് 64എംപിയാണ് റെസലൂഷന്‍. ഒപ്പമുള്ളത് 2എംപി മാക്രോ, 2എംപി ബൊ-കെ എന്നിവയാണ്. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷന്‍ ഉണ്ട്. 6.78-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനിന് 120ഹെട്‌സ് റിഫ്രെഷ് റേറ്റ്, എച്ഡിആര്‍10 പ്ലസ് തുടങ്ങിയ സ്‌ക്രീന്‍ ടെക്‌നോളജികളും ഉണ്ട്. ഇരട്ട സ്‌റ്റീരിയോ സ്പീക്കറുകളുംഉണ്ട്. എക്‌സ്റ്റെന്‍ഡഡ് റാം ഫീച്ചര്‍ (8ജിബി+8ജിബി) ഉണ്ട്. 34,999 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 27,999 രൂപയ്ക്കാണ്. കൂടാതെ 8 ഓഫറുകളും ഉണ്ട്. തവണ വ്യവസ്ഥയിലും ഫോണ്‍ വാങ്ങാം.
ഇവയ്ക്കു പുറമെ ഐക്യൂ 9 പ്രോ 5ജിയും കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ആണ് 12ജിബി റാം, 256ജിബി സംഭരണശേഷി എന്നിവ ഉള്ള ഈ മോഡല്‍ ഇറക്കിയപ്പോള്‍ വില 79,990 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 49,999 രൂപയ്ക്ക് വില്‍ക്കുന്നു. പിന്നില്‍ ട്രിപ്പിള്‍ ക്യാമറയുണ്ട്.
ഐക്യൂ 9 5ജി

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 888പ്ലസ് പ്രൊസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 8ജിബി റാമും, 128ജിബി സംഭരണശേഷിയുമുണ്ട്. 48എംപി ഗിംബള്‍ + 13എംപി വൈഡ്+മാക്രോ, 13എംപി പോര്‍ട്രെയ്റ്റ്+ഒപ്ടിക്കല്‍ സൂം എന്നിങ്ങനെ വിവിധ ഫങ്ഷനുകളുള്ളക്യാമറകളാണ് ഉള്ളത്. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷന്‍. 49,990 രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത് 32,990 രൂപയ്ക്കാണ്. മറ്റ് ഓഫറുകളും ഉണ്ട്.
മറ്റു ചില ഓഫറുകള്‍
54,999 രൂപയ്ക്ക് അവതരിപ്പിച്ച ഐക്യൂ 9ടി 5ജി ഇപ്പോള്‍ വില്‍ക്കുന്നത് 44,999 രൂപയ്ക്കാണ്. 44,990 എംആര്‍പിയുള്ള ഐക്യൂ 9എസ്ഇ 5ജി വില്‍ക്കുന്നതാകട്ടെ 33,990 രൂപയ്ക്കും. ഇരു ഫോണുകള്‍ക്കും മറ്റ് ഓഫറുകളും ഉണ്ട്. ഐക്യൂ ഗെയിംപാഡ്, വയര്‍ലെസ് ഫ്ളാഷ് ചാര്‍ജര്‍, വയര്‍ലെസ് സ്‌പോര്‍ട് നെക്ബാന്‍ഡ് ഇയര്‍ബഡ്‌സ് തുടങ്ങിയവയും ഓഫറുകളോടെ വില്‍ക്കുന്നു.
English Summary: iQOO is coming up with best offers on mobile phones during iQOO Quest Days