റിയൽമി 11 പ്രോ 5ജി എത്തി; 100 എംപി ക്യാമറ, ഇരുപത്തിനാലായിരം രൂപ എംആർപി, നിരവധി ഇളവുകളും

Mail This Article
100 മെഗാപിക്സൽ ക്യാമറയും മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റുമായി റിയൽമി 11 പ്രോ വിപണിയിലേക്കെത്തി. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ റിയൽമി 11 സീരീസിന്റെ ഭാഗമായി റിയൽമി 11 പ്രോ പ്ലസിനൊപ്പം റിയൽമി 11 പ്രോ പുറത്തിറക്കിയത്. സ്മാർട് ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. 8GB+128GB സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയും 8GB+256GB 24,999 രൂപയും 12GB+256GB വേരിയന്റിന് 27,999 രൂപയുമാണ് വില . ബാങ്ക് കാർഡുകൾക്കും വാലറ്റുകളിലും മറ്റുമായി 1500 രൂപയോളം വിലക്കിഴിവും ലഭിക്കും.
Realme 11 Pro സവിശേഷതകൾ
ഡിസ്‌പ്ലേ: ഉയർന്ന 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേ
പിൻ ക്യാമറ: 100MP പ്രധാന ക്യാമറ + 2MP പോർട്രെയ്റ്റ് ലെൻസ്
മുൻ ക്യാമറ: 16MP സെൽഫി ഷൂട്ടർ
ചിപ്‌സെറ്റ്: മീഡിയടെക് ഡൈമെൻസിറ്റി 7050
സ്റ്റോറേജ്: 8GB+128GB, 8GB+256GB, 12GB+256GB.
ബാറ്ററി: 67W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി.
ഒഎസ്: ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സ് അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0.
റിയൽമി 11 പ്രോ പ്ലസ്(Realme 11 Pro+ 5G)കഴിഞ്ഞയാഴ്ച വിപണിയിലേക്കെത്തിയിരുന്നു. 200 എംപി ക്യാമറയുമായി വിപണിയുടെ ശ്രദ്ധനേടിയിരിക്കുകയാണ് റിയൽമി 11 പ്രോ പ്ലസ്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 27,000 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് വില.
English Summary: Realme 11 Pro 5G with 100 MP camera now available for purchase on Flipkart: Price, sale offers and more