നതിങ് ഫോൺ 2 മുതൽ ഗാലക്സി സെഡ് ഫോൾഡ് 5 വരെ: പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5 സ്മാർട്ഫോണുകൾ

Mail This Article
വർഷത്തിന്റെ രണ്ടാം പകുതി അടുക്കുമ്പോൾ, ടെക് ലോകത്തെ അമ്പരപ്പിച്ച പ്രഖ്യാപനങ്ങളും നിരവധി സ്‌മാർട്ഫോണുകളുമാണ് ഇതുവരെ വന്നു കഴിഞ്ഞത്. ഇനി അടുത്ത മാസങ്ങളിലായി വിപണിയിലവതരിക്കാൻ തയാറെടുക്കുന്ന ഫോണുകൾ ഒന്നു പരിശോധിക്കാം.

നതിങ് ഫോൺ 2: നത്തിങ് ഫോൺ 1 കഴിഞ്ഞ വർഷത്തെ ഒരു സർപ്രൈസ് ഹിറ്റായിരുന്നു, കമ്പനി അതിന്റെ രണ്ടാം പാർട്ടിറക്കി ഹിറ്റടിക്കാൻ തീരുമാനിച്ചിരിക്കുന്നു. നതിങ് ഫോൺ 2 അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ പ്രീമിയം ഡിസൈനും കൂടുതൽ ശക്തമായ പ്രൊസസറും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലെ 11ന് രാജ്യാന്തര വിപണിയിലും ഇന്ത്യയിലും ഫോൺ അവതരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 40000 രൂപയായിരിക്കും അടിസ്ഥാന വിലയെന്നും സൂചനയുണ്ട്.
സുതാര്യമായ ഡിസൈനാണ് നതിങിന്റെ ഡിവൈസുകളെ എടുത്തുകാണിക്കുന്ന ഘടകങ്ങളിലൊന്ന്. നതിങ് ഫോണ്‍ (2)ന് ശക്തിപകരുന്നത് സ്നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. ഡിസ്‌പ്ലേയുടെ വലിപ്പം ആദ്യ മോഡലിനെക്കാള്‍ കൂടുതല്‍ കണ്ടേക്കും. 6.7-ഇഞ്ച് വലിപ്പമാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8ജിബിറാമും, 128ജിബി സംഭരണശേഷിയും പ്രതീക്ഷിക്കുന്നു.
ബാറ്ററി 4,700എംഎഎച് ആയിരിക്കുമെന്നും കേള്‍ക്കുന്നു. ഫാസ്റ്റ് വയേഡ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും. ഫോണിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നല്‍കുമെന്നും സൂചനയുണ്ട്.

ഗാലിക്സി ഫോൾഡ് 5: ഗാലിക്സി ഫോൾഡ് സെഡ് 4,ഗാലക്സി ഫ്ലിപ് 4 എന്നിവയ്ക്കുശേഷം ഗാലിക്സി ഫോൾഡ് 5( Galaxy Z Fold 5 ) എന്ന മോഡൽ ഉടൻ വിപണിയിലേക്കു പ്രതീക്ഷിക്കുന്നു. ജൂലൈയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 200 മെഗാപിക്സൽ ക്യാമറയായിരിക്കും ഫോണിൽ എത്തുകയെന്നത് അഭ്യൂഹങ്ങളിൽ ഒന്നാണ്. കൂടുതൽ മോടിയുള്ള ഡിസൈൻ, വലിയ ഡിസ്‌പ്ലേ, കൂടുതൽ ശക്തമായ പ്രൊസസർ എന്നിവ ഉൾക്കൊള്ളുമെന്ന് അഭ്യൂഹമുണ്ട്
പിക്‌സൽ 8: ക്യാമറയിൽ വലിയ മാറ്റങ്ങളായിരിക്കും പിക്സൽ 8ൽ വരികയെന്ന പ്രതീക്ഷയാണുള്ളത്. മാത്രമല്ല പിക്സൽ 7നേക്കാള്‍ ഡിസ്പ്ലേയുടെ കാര്യത്തിലും മികവ് പുലർത്തുമെന്നാണ് പ്രതീക്ഷ, 1400 നിറ്റ്സ് ബ്രൈറ്റ്നെസും ഒപ്പം 60 ഹെർട്സ് റിഫ്രഷ് റേറ്റുമായിരിക്കും.
മോട്ടോ റേസർ
റേസർ 40, റേസർ 40 അൾട്രാ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു, ഉപകരണങ്ങൾ ആമസോണിൽ മാത്രമായിരിക്കും ലഭ്യമാകുക. ഫോള്‍ഡബിളായി ഈ രണ്ട് മോഡലുകളും ഒരു പുതിയ ഡിസൈനോടെയാണ് വരുന്നത്, 3.6-ഇഞ്ച് കവർ ഡിസ്‌പ്ലേയായിരിക്കും റേസർ 40 അൾട്രായിൽ എത്തുക.
ഐഫോൺ 15:
നാല് പുതിയ മോഡലുകൾ ആപ്പിൾ ഈ വർഷം അവസാനംഅവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 15, ഐഫോൺ മാക്സ് , ഐഫോൺ പ്രൊ, ഐഫോൺപ്രൊ മാക്സ്/അൾട്ര എന്നിവ ഉൾപ്പെടാം. വരാനിരിക്കുന്ന ഉപകരണങ്ങളുടെ ഇന്ത്യൻ വിലയെക്കുറിച്ചുള്ള ഒരു വിവരവും ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ അവസ്ഥയിൽ പോക്കറ്റ് കാലിയാകുന്ന വിലയായിരിക്കുമെന്നാണ് അഭ്യൂഹം.
English Summary: Nothing Phone 2 to Galaxy Z Fold 5: Top 5 most-anticipated smartphones of 2023