ADVERTISEMENT

ഗ്യാലക്‌സി എസ്21 എഫ്ഇ 5ജി ഫോണിന് പുതിയ വേരിയന്റ് ഈ മാസം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസങ്.  മികവുറ്റ പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്നാണ് സാംസങ് പറയുന്നത്. ഫോണിന്റെ കരുത്തിനു പിന്നില്‍ 5എന്‍എം ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറാണ്. ഗെയിമിങ് പ്രേമികള്‍ക്ക് മികച്ച അനുഭവം പകരാന്‍ പ്രൊസസറിനൊപ്പം അഡ്രെനോ 660 ജിപിയുവും ഉണ്ട്. 

എന്താണ് എഫ്ഇ?

ഗ്യാലക്‌സി എസ്21 എഫ്ഇ എന്ന പേരിലെ എഫ്ഇ വികസിപ്പിക്കുമ്പോള്‍ കിട്ടുന്നത് ഫാന്‍ എഡിഷന്‍ എന്നാണ്. തങ്ങളുടെ ഗ്യാലക്‌സി ഫോണുകളുടെ ആരാധകര്‍ക്കായാണ് ഇറക്കുന്നത്. സാംസങിന്റെ ഏറ്റവും മുന്തിയ സീരിസായ 'എസ്' ശ്രേണിയില്‍ നിന്നു പ്രതീക്ഷിക്കുന്ന പ്രകടനം, അത്ര വില നല്‍കാതെ ആരാധകര്‍ക്ക് നല്‍കാന്‍ കമ്പനി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നു പറയപ്പെടുന്നു.  എസ് സീരിസിലെ പല പ്രീമിയം ഫീച്ചറുകളും ഗ്യാലക്‌സി എസ്21 എഫ്ഇ 5ജിയില്‍ ഉണ്ടായിരിക്കും. അവയില്‍ പ്രധാനപ്പെട്ടവയില്‍ ഒന്ന് അത്യാകര്‍ഷകമായ ഡിസൈന്‍ ആണ്. 

6.4-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ

ഗെയിമര്‍മാരെയും മറ്റും ഉത്സാഹഭരിതരാക്കിയേക്കാവുന്നതാണ് ഗ്യാലക്‌സി എസ്21 എഫ്ഇ 5ജിയുടെ ഡിസ്‌പ്ലേ. ആപ്പിള്‍ പോലും ആശ്രയിക്കുന്ന സ്‌ക്രീന്‍ നിര്‍മ്മാതാവായ സാംസങ്, 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉള്ള ഡൈനാമിക് അമോലെഡ് 2എക്‌സ്, എച്ഡിആര്‍ 10പ്ലസ് സ്ക്രീനാണ് നല്‍കിയിരിക്കുന്നത്. ബെസല്‍  കുറഞ്ഞ സ്‌ക്രീന്‍ ആരെയും ആകര്‍ഷിക്കും. ഹോള്‍-പഞ്ച് മുന്‍ ക്യാമറയും പ്രീമിയം ലുക് നല്‍കുന്നു. അലൂമിനിയം ഫ്രെയിമില്‍ മാറ്റ് ഫിനിഷായതിനാൽ ഗ്രിപ് ലഭിക്കും. 

ക്യാമറാ സിസ്റ്റം

മെഗാപിക്‌സലുകള്‍ അധികമുണ്ടെങ്കിലേ മികച്ച ഫോട്ടോ ലഭിക്കൂ എന്ന വിചാരമില്ലെങ്കില്‍ മികച്ച മോഡല്‍ തന്നെയാണ് ഗ്യാലക്‌സി എസ്21 എഫ്ഇ 5ജി. പ്രധാന ക്യാമറയ്ക്ക് 12എംപിയാണ് റെസലൂഷന്‍.  മികച്ച ഫോക്കസിങ് ഉറപ്പാക്കുന്ന ഡ്യൂവല്‍ പിക്‌സല്‍ ഫെയ്‌സ്ഡിറ്റെക്ട് ഓട്ടോഫോക്കസാണ് ഇതിന്റെ പ്രധാന ശേഷികളിലൊന്ന്. 4കെ 60 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ് വരെ ഷൂട്ടുചെയ്യാം.

1080എംപിയാകട്ടെ സെക്കന്‍ഡില്‍ 240 ഫ്രെയിം വരെയും റെക്കോഡു ചെയ്യാം.8എംപി ടെലിഫോട്ടോ, 12എംപി അള്‍ട്രാ വൈഡ് എന്നിങ്ങനെയാണ് ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റത്തിലാണ്  ക്യാമറാ മൊഡ്യൂളുകള്‍.ഒറ്റ സെല്‍ഫി ക്യാമറയാണ് ഉള്ളത്. റെസലൂഷന്‍ 32എംപി. ഇതിനും 4കെ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ റെക്കോഡു ചെയ്യാന്‍ സാധിക്കും.

പുതിയ വേരിയന്റിന്റെ സംഭരണശേഷി 256ജിബിയാണ്. 4500എംഎഎച് ആണ് ബാറ്ററി. 25w വയേഡ് ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. ഇക്കാലത്തു പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകളെല്ലാം തന്നെ ഉള്ള ഫോണിന് സ്‌റ്റീരിയോ സ്പീക്കറുകളും ഉണ്ട്. ഗ്യാലക്‌സി എസ്21 എഫ്ഇ 5ജി ഫോണിന്റെ 256ജിബി വേരിയന്റായിരിക്കും ഈ മാസം ഇന്ത്യന്‍ വിപണിയില്‍ സാംസങ് അവതരിപ്പിക്കുക.

English Summary: Samsung to Unveil New Variant of Galaxy S21 FE 5G in India Soon

  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com