ADVERTISEMENT

ആപ്പിൾ ലോഞ്ച് പോലെയൊക്കെ തങ്ങളുടെ പുതിയ ഫോൺ അവതരണവും ഒരു സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് നത്തിങ് ടീം.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 5 സ്ഥലങ്ങൾ തിരഞ്ഞെടുത്തു തങ്ങളുടെ ഫോൺ എക്സ്ക്ലൂസീവായി ലഭിക്കുന്ന സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ദുബായ് ലുലു മാൾ, ലണ്ടനിലെ നത്തിങ് സോഹോ സ്റ്റോർ, ന്യുയോർക്കിലെ നത്തിങ് കിയോസ്ക്, ടോക്കിയോോ എന്നിവിടങ്ങളിലാകും നത്തിങ് 2, ഇയർ 2 എന്നിവ ആദ്യഘട്ടത്തിൽ ലഭ്യമാകുക.

അടുത്തകാലത്തായി പുറത്തിറങ്ങിയതിൽ ഏറ്റവുമധികം ശ്രദ്ധേയമായ സ്മാര്‍ട് ഫോണുകളിലൊന്നാണ് നതിങ് ഫോണ്‍ (1). വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ്. ലോഞ്ചിങിനു മുൻപ് തമിഴ്നാട്ടിലെ നിർമാണ ഫാക്ടറി സന്ദർശിച്ച കാൾ പെയ് സംവിധാനങ്ങളിൽ തൃപ്തി അറിയിച്ചാണ് മടങ്ങിയത്. അതോടൊപ്പം സുതാര്യമായി നിർമിക്കുന്ന ഫോണുകളിലെ ഗുണമേന്മ ഉറപ്പുവരുത്തൽ വളരെ സങ്കീർണമാണെന്നും അതിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ട്വിറ്ററിൽ വിശദീകരിച്ചു.

സുതാര്യമായതിനാൽത്തന്നെ ഫോണിനുള്ളിൽ ചെറിയ പൊടിപടലങ്ങൾ പോലും വീഴാൻ പാടില്ല.അതിനാൽ നിർമാണ രംഗത്തുള്ളവർക്കു ശരീരം മൂടുന്ന യൂണിഫോമാണുള്ളത്. രണ്ടു നിര എയർ ഷവറുകളാണ് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നതത്. നിർമാണ വിഭാഗത്തിൽ താഴെനിന്നും മുകളിലേക്കു വായുപ്രവാഹം സൃഷ്ടിച്ചിരിക്കുന്നു. ജലത്തിനു മുകളിൽ സ്ഥാപിച്ച ലോഹ സംവിധാനമാണ് യൂണിറ്റിന്റെ ഫ്ലോർ ഒപ്പം എയർ ഹുമിഡിഫയറുകളും സ്ഥാപിച്ചിരിക്കുന്നുവെന്നും കാൾ പെയ് പറയുന്നു.

ഇന്ത്യയുടെ വിപണിയുടെ വളർച്ച വേഗത്തിലുള്ളതാണെന്നും ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ കയറ്റുമതിയിലും വലിയ നേട്ടമാണ് രാജ്യത്തിനു കൈവരിക്കാനാകുന്നതെന്നും കാൾ പെയ് പറയുന്നു. ജൂലൈ 11നു പുതിയ നതിങ് ഫോൺ വിപണിയിലവതരിക്കപ്പെടുമെന്നാണ് വിവരം.  പുന:ചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നതിങ് ഫോണ്‍ (2) നിര്‍മാണമെന്നാണ് പുറത്തുവന്ന വിവരം. ചെമ്പ്, സ്റ്റീല്‍, ടിന്‍ തുടങ്ങിയവയ്‌ക്കൊപ്പം ഫോണിലെ പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും പുന:ചംക്രമണം ചെയ്തതായിരിക്കും.

ആഗോള തലത്തില്‍ തന്നെ മികവുറ്റ പ്രകടനം കാഴ്ചവച്ച നതിങ് ഫോണ്‍ (1) മോഡലിന്റെ വലിയൊരു ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതായിരുന്നു. ഇന്ത്യയിലും ഇത് ധാരാളമായി വിറ്റു പോയിരുന്നു.ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ബിവൈഡി ഇലക്ട്രോണിക്‌സിന്റെ, തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലാണ് നിർമാണം.

 

English Summary: Nothing Phone (2) design, Glyph interface revealed ahead of India launch next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com