50 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 8 പ്ലസ് 1 ജെൻ; നത്തിങ് ഫോൺ 2 എത്തി, വിലയും വിവരങ്ങളും അറിയാം
Mail This Article
ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയായ നത്തിങിന്റെ ആദ്യത്തെ ഫോൺ വലിയ വിജയമായിരുന്നു. സുതാര്യമായി ഡിസൈനും മികച്ച പെർഫോമൻസും അത്ര കൂടുതലെന്നു പറയാനാവാത്ത വിലയുമായെത്തിയ ഫോൺ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഇപ്പോഴിതാ ആപ്പിളിനു സമാനമായ ലോഞ്ച് ഈവന്റുമായി തങ്ങളുടെ രണ്ടാമത്തെ നത്തിങ് 2 കാൾപെയുടെ ഉടമസ്ഥതയിലുള്ള കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
സവിശേഷതകള്‍
8 പ്ലസ് 128ജിബി, 12 പ്ലസ് 256 ജിബി, 12 പ്ലസ് 512 ജിബി എന്നിങ്ങനെയെത്തുന്ന ഫോണിന്റെ പ്രാരംഭവില 44999 രൂപയാണ്. 6.7 ഇഞ്ച് OLED LTPO ഡിസ്പ്ലേ(2412x1080 ) ആണ് വരുന്നത്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണിത്. 4എൻഎം ക്വാൽകോം സ്നാപ്ഡ്രാഗൺ 8പ്ലസ് ജെൻ വൺ പ്രൊസസറാണ് വരുന്നത്. കസ്റ്റമൈസ് ചെയ്ത നത്തിങ് ഒഎസ് 2.0യിലാണ് പ്രവർത്തനം. സുതാര്യ ഡിസൈനായതിനാൽത്തന്നെ മുൻവശത്തും പിൻവശത്തുമെല്ലാം ഗൊറില്ലാ ഗ്ലാസിന്റെ സുരക്ഷയുണ്ട്
ക്യാമറ
32 ഐഎംഎക്സ്615 സെൽഫി ക്യാമറയാണ് നത്തിങ് ഫോണിലുളളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എംപി സോണി ഐഎംഎക്സ് 890 സെൻസറും 50 എംപി അൾട്രാ വൈഡ് സാംസങ് ജെൻഎൻ ക്യാമറ സിസ്റ്റവുമാണ് വരുന്നത്. 60 എഫ്പിഎസിൽ റോ എച്ച്ഡിആർ 4കെ റെക്കോർഡിങ്ങാണ് വരുന്നത്.
ഗ്ലിഫ് ഡിജെ
നത്തിങ് ഫോൺ 1 പോലെ 2ലും ഗ്ലിഫ് ഇന്റര്‍ഫെയ്സ് നൽകിയിട്ടുണ്ട്. കോൺടാക്ടുകൾക്കും ആപ്പുകളുടെ നോട്ടിഫിക്കേഷനുമെല്ലാം ഈ എൽഇഡി പാനലിൽ പേഴ്സണലൈസ് ചെയ്യാനാകും. ഷോപിങ്, അല്ലെങ്കിൽ ഫുഡ് ഡെലിവറി സംവിധാനങ്ങൾ പരിശോധിക്കാൻ ഫോൺ ആപ് ഓപ്പൺ ചെയ്യാതെ തന്നെ ഒരു വിഷ്വൽ കൗണ്ട് ഡൗണും ലഭിക്കും.
20 മിനിട്ടിനുള്ളിൽ
4,700mAh ബാറ്ററിയുമായിട്ടാണ് ഈ ഫോൺ വരുന്നത്.20 മിനിട്ടിനുള്ളിൽ 50 ശതമാനം ബാറ്ററി ചാർജ് ചെയ്യാനാകുമെന്നാാണ് കമ്പനിയുടെ അവകാശവാദം. 45w വയേഡ് ചാർജിങിൽ 55 മിനിട്ടിൽ പൂർണമായും ചാർജ് ചെയ്യാനാകും അതേപോലെ 15W Qi സംവിധാനത്തിൽ 130 മിനിട്ടിനുള്ളിൽ പൂർണായും ചാർജ് ചെയ്യാനുമാകും.
യുഎസ്ബി ടൈപ് സി പോർട്ടാണ് ഇയർഫോണിനും ചാർജിങിനുമായി വരുന്നത്. വൈഫൈ 6, 5ജി, 4ജി എൽടിഇ, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ജിപിഎസ്/എ-ജിപിഎസ്, സംവിധാങ്ങളുമുണ്ട്. ജൂലൈ 21 മുതൽ ഫ്ലിപ്കാർടിലുൾപ്പടെ വിപണിയിൽ വിൽപനയ്ക്കായി എത്തും.ഫോൺ വാങ്ങാൻ ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3,000 രൂപ കിഴിവും ലഭിക്കും.
English Summary: Nothing Phone 2 With Snapdragon 8+ Gen 1 SoC, 50-Megapixel Rear Cameras Debuts in India: Price, Specifications