സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ ഫോൺ, വില 11999 രൂപ; 12 5ജിയുമായി ഷഓമി

Mail This Article
പോക്കറ്റിലൊതുങ്ങുന്ന വിലയിൽ കരുത്തുറ്റ പ്രകടനം വാഗ്ദാനം ചെയ്യുന്ന സ്മാർട് ഫോൺ പുറത്തിറക്കി ഷഓമി. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ ഫോൺ എന്ന അവകാശവാദവുമായി പുറത്തിറങ്ങുന്ന സ്മാർട്ഫോൺ വില 11999 രൂപയാണ്. 5ജി മോഡലിനൊപ്പം പ്രൊസസറിൽ മാത്രം വ്യത്യാസം വരുത്തി 4 ജി മോഡലും കമ്പനി പുറത്തിറക്കുന്നുണ്ട്.
6.7 ഇഞ്ച് ഡിസ്പ്ലേയുമായി എത്തുന്ന ഫോണിൽ 90 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റാണുള്ളത്. 550 നിറ്റ്സ് ആണ് ബ്രൈറ്റ്നസ്. പ്രധാന ക്യാമറ 50 എംപി എഐ ആണ്, ഒപ്പം 2 എംപി ഡെപ്ത് ക്യാമറയുമാണ് വരുന്നത്. 8 എം പി സെല്‍ഫി സെൻസർ മുൻവശത്തും വരുന്നു.
).jpg)
-
Display6.79-inch FHD+ display
-
Rear camera50MP dual rear cameras
-
Front camera8MP
-
Battery5,000mAh
Processor:
|
Qualcomm Snapdragon 4 Gen 2
|
RAM and Storage:
|
4GB+128GB, 6GB+128GB, and 8GB+256GB
|
OS:
|
Android 13-based MIUI 14
|
Battery:
|
5,000mAh battery with 18W fast charging
|
Colours:
|
Moonstone Silver, Pastel Blue, and Jade Black.
|
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എംഐയുഐ 14 ആണ് റെഡ്മി 12 5 ജി പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, IP53 റേറ്റിംഗ്, ഇരുവശത്തും കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയുണ്ട്. ഉപകരണം മൂന്ന് സ്റ്റോറേജ് വേരിയന്റുകളോടെയാണ് വരുന്നത്: 4GB + 128GB, 6GB + 128GB, 8GB + 256GB, ഇവയെല്ലാം വെർച്വൽ റാമും 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും പിന്തുണയ്ക്കുന്നു. 5000 എംഎഎച്ച് ബാറ്ററി 18 വാട് ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെ എത്തുന്നു.
Redmi 12 4G 4GB+128GB വേരിയന്റിന് 8,999 രൂപയിലും 6GB+128GB മോഡലിന് 10,499 രൂപയിലും ആരംഭിക്കുന്നു. Redmi 12 5G യുടെ 4GB+128GB വേരിയന്റിന് 10,999 രൂപയാണ് പ്രാരംഭ വില. 6GB+128GB വേരിയന്റിന് 12,499 രൂപയും 8GB+256GB പതിപ്പിന് 14,499 രൂപയും ആയിരിക്കും.
English Summary: Redmi 12 4G and 5G models launched in India with effective price