ADVERTISEMENT

മടക്കാവുന്ന ഫോണുകളിൽ ഏറ്റവും മികച്ചതാകാനുള്ള മത്സരത്തിൽ നിരവധി പരിഷ്കാരങ്ങളാണ് സാംസങ് ഏറ്റവും പുതിയ സെഡ് ഫ്ലിപിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ഏറ്റവും പ്രധാന മാറ്റം കവർ ഡിസ്പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതിൽനിന്നു 3.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ(704x748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിൾ ആയി അവതരിപ്പിച്ചിരിക്കുന്ന കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സന്ദേശങ്ങൾക്കു(ഫുൾ സ്ക്രീൻ കീബോർഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്.

 

ആൻഡ്രോയിഡ് ആപ്പുകളും പ്രവർത്തിപ്പിക്കാനാകും(യുട്യൂബ് വിഡിയോകളും കാണാം). അകത്തെ ഡിസ്പ്ലേ പഴയ പോലെ 6.7 ഇഞ്ച് തന്നെയാണ്. ഫ്ലാറ്റ് ഡിസൈൻ പിന്തുടരുന്ന ഫോണിൽ സ്നാപ് ഡ്രാഗൺ എട്ട് രണ്ടാം തലമുറ പ്രൊസസറാണുള്ളത്. ആർമർ അലൂമിനിയം ഫ്രെയിമിലാണ് ബോഡിയുടെ കരുത്ത്.

 

ഫ്ലെക്സ് ഹിഞ്ച് സംവിധാനം ചെറിയ ഗ്യാപ് ഒഴിവാക്കിയിരിക്കുന്നു. 3700 എംഎഎച്ച് ബാറ്ററിയാണുള്ളത്. ബേസ് സ്റ്റോറേജ് 256ജിബി ആക്കിയെന്നതും ശ്രദ്ധേയമായ മാറ്റമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com